ഇന്ത്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ദംഗല്‍ ചൈനയില്‍ തകര്‍ത്തോടുന്നു!!!

  • Written By: Anoopa
Subscribe to Oneindia Malayalam

ബെയ്ജിംഗ്: ഇന്ത്യയില്‍ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ അമീര്‍ഖാന്‍ ചിത്രം ദംഗല്‍ ചൈനയിലും തര്‍ത്തോടുന്നു. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കാത്തതിന്റെ നീരസം ചൈനക്കുണ്ടെങ്കിലും അതൊന്നും ദംഗലിനെ തെല്ലും ബാധിച്ചിട്ടില്ല.

ചിത്രത്തിന് 10 ല്‍ 9 മാര്‍ക്കും നിരൂപകര്‍ ഇട്ടുകഴിഞ്ഞെന്ന് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ചിത്രം രാജ്യത്തെ 9,000 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഇതിനോടകം 450 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു.

zairawaseemzairawaseemzairawaseem

ദംഗല്‍ ഒരു സ്ത്രീപക്ഷസിനിമയാണെന്നാണ് ചൈനയിലെ ഒരുവിഭാഗം പ്രേക്ഷകരുടെ അഭിപ്രായം. ധൈര്യശാലികളും സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നവരുമായ പെണ്‍കുട്ടികളെയാണ് അമീര്‍ ഖാന്‍ അവതരിപ്പിച്ച കഥാപാത്രം വളര്‍ത്തിയെടുത്തതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഈ അഭിപ്രായത്തോട് യോജിക്കാത്തവരുമുണ്ട്. ചിത്രത്തില്‍ ലിംഗവിവേചനം ഉണ്ടെന്ന് ഇക്കൂട്ടര്‍ പറയുന്നു.സ്വന്തം അച്ഛന്റെ ഇഷ്ടപ്രകാരമാണ് പെണ്‍മക്കള്‍ ഗുസ്തിയിലേക്ക് ഇറങ്ങിത്തിരിക്കുന്നതെന്നാണ് ഇവര്‍ കണ്ടെത്തുന്ന കാരണം.

English summary
Dangal gains applauds in China,sparking positive debates
Please Wait while comments are loading...