കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എങ്ങനെ ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി; ചരിത്രം അറിയാം; ഒപ്പം എയ്ഡ്‌സ് ദിന സന്ദേശങ്ങളും...

Array

Google Oneindia Malayalam News

ഡിസംബർ ഒന്നിന്റെ പ്രാധാന്യം നമുക്കെല്ലാവർക്കും അറിയാമല്ലോ. ലോക എയ്ഡ്സ് ദിനം. എയ്ഡ്സിനെക്കുറിച്ചുള്ള ബോധവൽക്കരണത്തിനുള്ള ദിനമാണിത്. എയിഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധം ഉണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണം കൊണ്ട് ഉള്ള ലക്ഷ്യങ്ങൾ.

ലോകാരോഗ്യ സംഘടനയിലെ ജെയിംസ്‌ ഡബ്ലിയു. ബന്നും, തോമസ്‌ നെട്ടരും ചേർന്ന് 1987 ലാണ് ലോക എയ്ഡ്സ് ദിനമെന്ന ആശയം മുന്നോട്ടു വച്ചത്. ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനം ആയി ആചരിക്കുകയും ചെയ്തു.

1

1996-ൽ ആരംഭിച്ച യുഎൻഎയിഡ്സ് ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഒരു ദിവസത്തെ പ്രചാരണത്തിൽ ഒതുക്കാതെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന എയിഡ്സ്-വിരുദ്ധ-പ്രതിരോധ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആണ് യുഎൻ എയിഡ്സ് 1997 മുതൽ നടപ്പാക്കുന്നത്.

2

ഈ വർഷം ലോക എയ്ഡ്‌സ് ദിനാചരണത്തിന്‍റെ പ്രമേയം 'Equalize' ആണ്. UNAIDS അനുസരിച്ച്, എയ്ഡ്‌സ് അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തെ തടസ്സപ്പെടുത്തുന്ന അനീതികൾ ഇല്ലാതാക്കാൻ എല്ലാവരും പ്രവർത്തിക്കണം എന്നാണ് ഇതിനർത്ഥം. ഈ രോഗത്തെ "ഒരുമിച്ച് തടുത്തു നിർത്താം" എന്നാണ് ഈ പ്രമേയം നല്‍കിക്കൊണ്ട് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്. ഒപ്പം കൂട്ടായി നിൽക്കാം, അസമത്വങ്ങൾക്കെതിരെ പോരാടാം എന്നൊരു സന്ദേശം കൂടിയാണ് ഈ വര്‍ഷം WHO നല്‍കുന്നത്.

3


എയ്ഡ്സിനെ പ്രതിരോധിക്കാം - കൃത്യ സമയത്തെ രോഗനിര്‍ണ്ണയത്തിലൂടെയും ചിട്ടയായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെയും
അകറ്റി നിർത്തല്ലേ , കൂടെ നിർത്താം. അവർക്ക് നിങ്ങളുടെ ഒരു സ്നേഹസ്പർശം മാത്രം മതി, നന്മയുള്ള ലോകത്തിനായി കൈകോർക്കാം...
അധിക്ഷേപിക്കല്ലേ, അകറ്റിനിർത്തല്ലേ..ഒരു ജീവനാണ്....

4


കെട്ടിപ്പിടുക്കുകയോ, പരസ്പരം ഉമ്മ വെയ്ക്കുകയോ കൈ കൊടുക്കയോ ചെയ്താലൊന്നും ഈ രോഗം പകരില്ല.
തെറ്റായ കാര്യങ്ങൾ മനസ്സിൽ നിറയ്ക്കരുത്, അവബോധമാണ് പ്രധാന്യം, എയ്ഡ്സ് ബാധിതരെ അകറ്റി നിർത്തല്ലേ...
മരണം കൊത്തിപ്പറിക്കാൻ കാത്തുനിൽക്കുന്ന മനുഷ്യരെ കുത്തിനോവിക്കല്ലേ

English summary
December 1 World Aids Day 2022: Quotes, Themes, Painting, Poster In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X