• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡെന്മാര്‍ക്കും സ്വീഡനും റഷ്യന്‍ അംബാസഡറെ വിളിപ്പിച്ചു; സെലന്‍സ്‌കി ജൂതനെന്ന് റഷ്യ

Google Oneindia Malayalam News

മോസ്‌കോ: യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ രാജ്യത്തെ റഷ്യന്‍ അംബാസഡര്‍മാരെ ഡെന്മാര്‍ക്കും സ്വീഡനും വിളിപ്പിച്ചു. ഡെന്മാര്‍ക്കിലും സ്വീഡനിലും ചാരവൃത്തി ചെയ്യാനുള്ള റഷ്യയുടെ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടി. കഴിഞ്ഞദിവസം ഇരുരാജ്യങ്ങളുടെയും വ്യോമാതിര്‍ത്തി റഷ്യന്‍ യുദ്ധ വിമാനം ലംഘിച്ചെന്നാണ് ആരോപണം. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ റഷ്യന്‍ അംബാസഡര്‍മാരെ നേരില്‍ വിളിപ്പിച്ച് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. യൂറോപ്പില്‍ റഷ്യയ്‌ക്കെതിരായ നീക്കങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് രണ്ടു രാജ്യങ്ങളുടെയും പ്രതിഷേധം.

അതേസമയം, അര്‍ബുദബാധിതനായ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വേളയില്‍ യുക്രൈനിലെ സൈനിക നടപടിയുടെ ചുമതല ചരസംഘടനയായ എഫ്എസ്ബിയുടെ മുന്‍ മേധാവി നിക്കോളായ് പത്രുഷേവിനെ ഏല്‍പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യന്‍ പ്രസിഡന്റിന്റെ ആസ്ഥാനമായ ക്രെംലിന്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. പുടിന്റെ അസുഖം ഗുരുതരമല്ലെന്നും ഭാവിയിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാണ് ശസ്ത്രക്രിയയെന്നുമാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്. പുട്ടിന്‍ അര്‍ബുദബാധിതനാണെന്ന് 2020ല്‍ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റഷ്യക്ക് പുറത്ത് അത്ര പരിചിതനല്ല 70 കാരനായ പത്രുഷേവ് എങ്കിലും യുക്രൈനിലെ അധിനിവേശം ഉള്‍പ്പെടെയുള്ള റഷ്യയുടെ സൈനിക നടപടിയുടെയെല്ലാം പ്രധാന തന്ത്രജ്ഞന്‍ ഇദ്ദേഹമാണ്. യുക്രൈന്‍ തലസ്ഥാന നഗരി നവ നാസികളാല്‍ നിറഞ്ഞിരിക്കുകയാണെന്ന് പുടിനോട് പറഞ്ഞത് പത്രുഷേവാണ്.
പുടിന് കഴിഞ്ഞമാസം ശസ്ത്രക്രിയ നടത്താനായിരുന്നു പദ്ധതി. റഷ്യന്‍ ഭരണഘടന പ്രകാരം പ്രസിഡന്റിന്റെ അഭാവത്തില്‍ അധികാരം പ്രധാനമന്ത്രിക്ക് കൈമാറണമെന്നാണ്. എന്നാല്‍ അതിന് നില്‍ക്കാതെ വലംകൈയായ പത്രുഷേവിന് കൈമാറിയത് വളരെ ആശ്ചര്യകരമാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

സൗദി രാജകുമാരന്മാര്‍ക്ക് പേടി; ആസ്തികള്‍ വിറ്റഴിക്കുന്നു എന്ന് റിപ്പോര്‍ട്ട്... ബിന്‍ സല്‍മാന്റെ ആ നീക്കം...സൗദി രാജകുമാരന്മാര്‍ക്ക് പേടി; ആസ്തികള്‍ വിറ്റഴിക്കുന്നു എന്ന് റിപ്പോര്‍ട്ട്... ബിന്‍ സല്‍മാന്റെ ആ നീക്കം...

അതിനിടെ, ഹിറ്റ്ലറെ കുറിച്ചുള്ള റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിന്റെ പരാമര്‍ശത്തിനെതിരേ ഇസ്രായേല്‍ രംഗത്ത്. ഹിറ്റ്ലര്‍ക്ക് യഹൂദ പാരമ്പര്യമുണ്ടെന്ന ഒരു അഭിമുഖത്തിലെ ലാവ്റോവിന്റെ പ്രസ്താവനയാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്. റഷ്യ ഖേദം പ്രകടിപ്പിക്കണമെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും ഇസ്രായേല്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ഇത് ഒരിക്കലും മാപ്പര്‍ഹിക്കാത്ത പ്രസ്താവനയാണ്. ഖേദപ്രകടനം പ്രതീക്ഷിക്കുന്നു- മന്ത്രി പറഞ്ഞു. പിന്നാലെ വിഷയത്തില്‍ പ്രതിഷേധം അറിയിക്കാനായി ടെല്‍അവീവിലെ റഷ്യന്‍ അംബാസഡറെ ഇസ്രായേല്‍ വിളിപ്പിച്ചു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ റഷ്യ പ്രതികരിച്ചിട്ടില്ല.

യുക്രൈനെ നാസി മുക്തമാക്കുകയാണ് ലക്ഷ്യമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കി യഹൂദനാണെന്നും ലാവ്റോവ് പറഞ്ഞിരുന്നു. സെലന്‍സ്‌കിയും ഹിറ്റ്ലറും നാസികളാണ്. അവരിലുള്ളത് യഹൂദരക്തമാണണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Denmark, Sweden summon Russian ambassadors; Russian Minister Against Vladimir Selensky
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion