സൗദിയില്‍ പുറത്താക്കിയ കിരീടവകാശി തടങ്കലില്‍; കൊട്ടാരത്തില്‍ തന്നെ!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ അടുത്തിടെ സ്ഥാനഭ്രഷ്ടനായ കിരീടവകാശി മുഹമ്മദ് ബിന്‍ നായിഫ് ഏകാന്ത തടവിലാണെന്ന് റിപ്പോര്‍ട്ട്. ഭരണകാര്യങ്ങളില്‍ നിന്നു അദ്ദേഹത്തെ പൂര്‍ണമായും തഴഞ്ഞുവെന്നും ജിദ്ദയിലെ കൊട്ടാരത്തില്‍ ഏകാന്തവാസത്തിലാണിപ്പോഴെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നാല് അമേരിക്കന്‍ ഉദ്യോഗസ്ഥരെയും രാജകുടുംബവുമായി ബന്ധമുള്ള സൗദി ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

ഉദ്യോഗസ്ഥര്‍ പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. കഴിഞ്ഞാഴ്ചയാണ് മുഹമ്മദ് ബിന്‍ നായിഫിനെ കിരീടവകാശി സ്ഥാനത്ത് നിന്നു പുറത്താക്കി പകരം സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ അവരോധിച്ചത്. അടുത്ത രാജാവാകാന്‍ സാധ്യതയുള്ള വ്യക്തിയായിരുന്നു മുഹമ്മദ് ബിന്‍ നായിഫ്.

ആശങ്കയുടെ ലോകം

ആശങ്കയുടെ ലോകം

പുതിയ കിരീടവകാശിയായി പ്രഖ്യാപിച്ചിട്ടുള്ള മുഹമ്മദ് ബിന്‍ സല്‍മാനെതിരേ അദ്ദേഹം നീക്കം നടത്തുമോ എന്ന ആശങ്കയാണ് ഏകാന്തവാസത്തിലിടാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. എത്രകാലം മുഹമ്മദ് ബിന്‍ നായിഫിനെ ഇങ്ങനെ പാര്‍പ്പിക്കുമെന്ന് വ്യക്തമല്ല.

രാജാവാകാന്‍ സാധ്യതയുള്ള വ്യക്തി

രാജാവാകാന്‍ സാധ്യതയുള്ള വ്യക്തി

സൗദി കോടതിയുടെ ഉപദേഷ്ടാവ്, വാര്‍ത്താ വിതരണ മന്ത്രാലയം എന്നിവരുമായി ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായ വിവരം തന്നില്ല. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നാണ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. നിലവില്‍ സല്‍മാന്‍ രാജാവിന് ശേഷം രാജാവാകാന്‍ സാധ്യതയുണ്ടായിരുന്നത് 57 കാരനായ മുഹമ്മദ് ബിന്‍ നായിഫായിരുന്നു.

 സുരക്ഷാ ജീവനക്കാരെയും മാറ്റി

സുരക്ഷാ ജീവനക്കാരെയും മാറ്റി

ഈ സാഹചര്യത്തിലാണ് സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടവകാശിയായി പ്രഖ്യാപിച്ചത്. ഇതോടെ അടുത്ത രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആകുമെന്ന് ഉറപ്പായി. ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്നും മുഹമ്മദ് ബിന്‍ നായിഫിനെ മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൊട്ടാരത്തിലെ സുരക്ഷാ ജീവനക്കാരെയും മാറ്റി. ഇപ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാനോട് അടുപ്പമുള്ളവര്‍ക്കാണ് സുരക്ഷാ ചുമതല.

വ്യത്യസ്ഥ അഭിപ്രായക്കാര്‍

വ്യത്യസ്ഥ അഭിപ്രായക്കാര്‍

എന്നാല്‍ യുവ രക്തം രാജ ഭരണത്തിലേക്ക് കടന്നുവരുന്നതിനെ അനുകൂലിക്കുന്ന നിരവധി പേര്‍ രാജകുടുംബത്തില്‍ തന്നെയുണ്ട്. രാജ്യത്തിന് പ്രതീക്ഷ ഇത്തരക്കാരിലാണെന്ന് മുഹമ്മദ് ബിന്‍ സല്‍മാനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അമേരിക്കയുമായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ് ബിന്‍ നായിഫ്.

 സൈനിക നടപടികളില്‍ മാറ്റം

സൈനിക നടപടികളില്‍ മാറ്റം

സൗദി അറേബ്യയുടെ സൈനിക നടപടികളില്‍ കാര്യമായ മാറ്റം വന്നത് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതിരോധ മന്ത്രി ആയ ശേഷമാണ്. ഇറാനെ ആക്രമിക്കുമെന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല, യമനില്‍ ഹൂഥി വിമതര്‍ക്കെതിരേ സൗദി ആക്രമണം തുടങ്ങിയതും ഇദ്ദേഹത്തിന്റെ തന്ത്രമായിരുന്നു.

കൈ ചുംബിക്കുന്ന ദൃശ്യങ്ങള്‍

കൈ ചുംബിക്കുന്ന ദൃശ്യങ്ങള്‍

എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ഥാനം നഷ്ടമായ മുഹമ്മദ് ബിന്‍ നായിഫിന്റെ കൈ ചുംബിക്കുന്ന ദൃശ്യങ്ങളാണ് സൗദിയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ടത്. അധികാര മാറ്റത്തില്‍ ആര്‍ക്കും പ്രശ്‌നമില്ലെന്നും എല്ലാവരും ഐക്യത്തോടെയാണെന്നും സൂചിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു ഇവ. ഇരുവരും പരസ്പരം പുകഴ്ത്തുന്ന വാര്‍ത്തകളും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

പലര്‍ക്കും അതൃപ്തി

പലര്‍ക്കും അതൃപ്തി

എന്നാല്‍ ഈ അധികാര മാറ്റത്തില്‍ രാജകുടുംബത്തിലെ പലര്‍ക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മുഹമ്മദ് ബിന്‍ നായിഫ് പൊതുരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് പ്രശ്‌നമാകുമെന്ന് ചിലര്‍ കണക്കുകൂട്ടുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്ക നിരീക്ഷിക്കുന്നു

അമേരിക്ക നിരീക്ഷിക്കുന്നു

അധികാരത്തില്‍ മാറ്റമുണ്ടായ ഉടനെ അമേരിക്കന്‍ ഭരണകൂടം സൗദി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. മുഹമ്മദ് ബിന്‍ നായിഫുമായി ബന്ധപ്പെടാതെ നേരിട്ട് മന്ത്രാലയവുമായി ബന്ധപ്പെടുകയായിരുന്നു അമേരിക്ക. സൗദിയിലെ മാറ്റങ്ങള്‍ അവര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു.

രണ്ടും അമേരിക്കയുടെ ഇഷ്ടക്കാര്‍

രണ്ടും അമേരിക്കയുടെ ഇഷ്ടക്കാര്‍

അമേരിക്കയുടെ ഭീകരവിരുദ്ധ പോരാട്ടങ്ങളെ പൂര്‍ണമായി പിന്തുണച്ചിരുന്ന വ്യക്തിയാണ് മുഹമ്മദ് ബിന്‍ നായിഫ്. അദ്ദേഹത്തെ ആഭ്യന്തര മന്ത്രിസ്ഥാനത്ത് നിന്നും കിരീടവകാശി പദവിയില്‍ നിന്നും മാറ്റിയത് അമേരിക്കന്‍ ഭരണകൂടത്തിന് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ അവര്‍ പരസ്യമായി സല്‍മാന്‍ രാജാവിന്റെ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ട്രംപിന്റെ സൗദി സന്ദര്‍ശനം

ട്രംപിന്റെ സൗദി സന്ദര്‍ശനം

എന്നാല്‍ പുതിയ കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനും അമേരിക്കയുമായി അടുത്ത ബന്ധമാണ്. അദ്ദേഹം കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സൗദിയിലേക്ക് ക്ഷണിച്ചാണ് മടങ്ങിയത്.

മക്കള്‍ക്കും നിയന്ത്രണം

മക്കള്‍ക്കും നിയന്ത്രണം

മുഹമ്മദ് ബിന്‍ നായിഫിന്റെ പെണ്‍മക്കള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു മകളുടെ വിവാഹം കഴിഞ്ഞിട്ടുണ്ട്. അവര്‍ക്ക് നിരോധനമുള്ളതിനാല്‍ വീട്ടില്‍ നിന്നു പുറത്തുപോകാന്‍ സാധിച്ചിട്ടില്ല. അവരുടെ ഭര്‍ത്താവും മകനും മറ്റൊരു സ്ഥലത്തേ് മാറിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

English summary
The recently deposed crown prince of Saudi Arabia, Mohammed bin Nayef, has been barred from leaving the kingdom and confined to his palace in the coastal city of Jidda, according to four current and former American officials and Saudis close to the royal family.
Please Wait while comments are loading...