ഒന്നല്ല നാല് സൂര്യന്, ഞെട്ടി ശാസ്ത്രലോകം, മൂന്നെണ്ണം ചേര്‍ന്ന് ഒന്നിനെ വിഴുങ്ങിയെന്ന് ശാസ്ത്രജ്ഞര്‍
വാഷിംഗ്ടണ്‍: സൗരയൂഥം എന്ന് പറയുന്നത് തന്നെ വലിയൊരു അദ്ഭുതമാണ്. ക്ഷീരപഥത്തിലെ ഈ ചെറിയൊരു ഇടത്താണ് ജീവന്റെ തുടിപ്പുകള്‍ ഉള്ളത്. അതുകൊണ്ട് അത് ശരിക്കും അമ്പരപ്പിക്കുന്ന കാര്യമാണ്. അതുപോലെ ജീവന്റെ ഓരോ കണങ്ങളും നിലനില്‍ക്കാനുള്ള പ്രധാന കാരണം സൂര്യനാണ്. ഏറ്റവും വലിയ ഊര്ജസ്രോതസ്സാണത്.

ഭൂമി മാത്രമല്ല ഓരോ ഗ്രഹത്തിനും സൂര്യന് അത്ര മേല്‍ ഒഴിവാക്കാനാവാത്ത കാര്യമാണ്. ഇനി ഏറ്റവും അമ്പരപ്പിക്കുന്ന ഒരു കാര്യത്തിലേക്ക് സൂര്യന്, ഒന്നല്ല, രണ്ടല്ല നാലെണ്ണമുണ്ടെങ്കിലോ? കേട്ടിട്ട് കണ്ണ് തള്ളുന്നുണ്ട് അല്ലേ. എങ്കില്‍ ഞെട്ടണ്ട, പറഞ്ഞ് വരുന്നത് ഉള്ള കാര്യം തന്നെയാണ്.
നാല് സൂര്യനുകള് ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഈ നാല് സൂര്യനുകളും അടുത്തടുത്തായിരുന്നു എന്നതാണ് മറ്റൊരു രസം. വാനശാസ്ത്രജ്ഞര്‍ പറയുന്നത് അത്തരമൊരു പ്രതിഭാസം മുമ്പുണ്ടായിരുന്നുവെന്നാണ്. നാല് നക്ഷത്രങ്ങള്‍ ചേര്‍ന്നായിരുന്നു മുമ്പ് സൗരയൂഥം. പിന്നീട് ഈ മൂന്ന് സൂര്യനുകള് ചേര്‍ന്ന് നാലാമത്തെ സൂര്യനെ വിഴുങ്ങിയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടിപ്പോകുന്നു അല്ലേ. എന്നാല്‍ ശാസ്ത്രജ്ഞരും ഞെട്ടിയിരിക്കുകയാണ്. സൂര്യനെ എങ്ങനെയാണ് മറ്റ് സൂര്യന്മാര് വിഴുങ്ങുക. ഇനി വിഴുങ്ങിയാല്‍ തന്നെ ആ സൂര്യന് വലുതാവുമോ. ഇത്തരം കാര്യങ്ങളൊക്കെ അറിയാന്‍ ശാസ്ത്രപ്രേമികള്‍ക്ക് ആഗ്രഹമുണ്ട്.
വാനശാസ്ത്രജ്ഞര്മാര് വളരെ അപൂര്‍വമായൊരു സംവിധാനത്തെയാണ് കണ്ടത്. രണ്ട് നക്ഷത്രങ്ങള്‍ പരസ്പരം പ്രദക്ഷിണം വെക്കുന്നതും, മറ്റൊരു വലിയ നക്ഷത്രം ഇതിനെ വലംവെക്കുന്നതുമാണ് കണ്ടെത്തിയത്. 150 പ്രകാശ വര്‍ഷം അകലെയാണിത്. ടിഡബ്ല്യു നക്ഷത്ര സമൂഹത്തിലാണ് ഇത് ഉള്ളത്. ഈ ഇരട്ട നക്ഷത്രങ്ങള്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും ഭ്രമണം ചെയ്യും.
ഭൂമി 24 മണിക്കൂറില്‍ ചുറ്റിതിരിയുന്നതിന് സമാനമാണിത്. നമ്മുടെ സൂര്യനേക്കാള്‍ പന്ത്രണ്ട് മടങ്ങ് പിണ്ഡമേറിയതാണ് മറ്റ് രണ്ട് സൂര്യന്മാരും. ജീവിതത്തില്‍ ഇത്തരമൊരു കാര്യം ആദ്യമായിട്ടാണ് കണ്ടെത്തിയതെന്ന് കോപ്പന് ഹേഗന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇതിന് മുമ്പ് സൗരയൂഥങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇത്രയും ഭീമാകാരനെ ആദ്യമായിട്ടാണെന്ന് കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റിയിലെ നീല്‍സ് ബോര് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അലക്സാന്‍ഡ്രോ വിഗ്ന ഗോമസ് പറയുന്നു. എങ്ങനെയാണ് ഇവ ഒന്നായി ചേര്‍ന്നതെന്നാണ് ഇവര്‍ പരിശോധിക്കുന്നത്. മൂന്നാമതൊരു നക്ഷത്രത്തെ കൂടി കണ്ടെത്താന്‍ സാധിച്ചത് ആകെ ശാസ്ത്രജ്ഞരെ ഞെട്ടിച്ചിരിക്കുകയാണ്.
സൂര്യനേക്കാള്‍ 16 മടങ്ങ് പിണ്ഡം ഇതിനുണ്ട്. ഓരോ വര്‍ഷം ആറ് തവണയെങ്കിലും ഈ നക്ഷത്രങ്ങളെ ഈ സൂര്യന് വലം വെക്കും. എന്നാല്‍ ഇത് ആദ്യം കണ്ടെത്തിയത് ഒരു അമച്വര്‍ സംഘമാണ്. എന്നാല്‍ പിന്നീടാണ് ഇത് മൂന്ന് നക്ഷത്രങ്ങള്‍ ചേര്‍ന്നുള്ള സമൂഹമാണെന്ന് കണ്ടെത്തിയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications