ഹമാസിനെ നിരായുധീകരിക്കല്‍ അനുരഞ്ജന ചര്‍ച്ചയ്ക്കുള്ള ഉപാധിയല്ലെന്ന് ഫതഹ്
റാമല്ല: ഫലസ്തീന് അനുരഞ്ജന ചര്‍ച്ചയ്ക്ക് മുന്നുപാധിയായി ഹമാസിന്റെ നിരായുധീകരണ വിഷയം ആരും ഉന്നയിച്ചിട്ടില്ലെന്ന് ഫതഹ്. ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ഐക്യസര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് നിബന്ധനയായി ഹമാസ് സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡിനെ നിരായുധീകരിക്കണമെന്ന ആവശ്യം ഫത്ഹ് വിഭാഗം മുന്നോട്ടുവച്ചതായുള്ള റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട് ഫതഹ് വക്താവ് ഉസാമ അല്‍ ഖവാസ്മി പറഞ്ഞു. ഇസ്രായേലിനെതിരായ പ്രതിരോധ ആയുധങ്ങള്‍ ലക്ഷ്മണ രേഖയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിരായുധീകരണവുമായി ബന്ധപ്പെട്ട പ്രശ്നം ഹമാസ് തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും തങ്ങള്‍ ഗസയുടെ സുരക്ഷാ നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യമാണ് ഉന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷാ കാര്യങ്ങളില്‍ അധികാരമില്ലാതെ ഗസയിലെ പദ്ധതികള്‍ നടപ്പിലാക്കാനും ഭരണകൂടമെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കാനും ഫലസ്തീന് സര്‍ക്കാരിന് കഴിയില്ല എന്നതിനാലാണ് സുരക്ഷാ സേനയുടെ കാര്യം ഫതഹ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെയ്റോയില്‍ കഴിഞ്ഞയാഴ്ച നടന്ന ഫലസ്തീന് അനുരഞ്ജന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ ഗസയില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഫതഹ് വക്താവിന്റെ വിശദീകരണം. കെയ്റോയില്‍ നടന്ന യോഗത്തില്‍ ഫത്ഹിന്റെയും ഹമാസിന്റെയും നേതൃത്വത്തില്‍ 13 ഫലസ്തീന് സംഘടനകള്‍ പങ്കെടുത്തിരുന്നു.

ചെറുത്തുനില്‍പ്പിന്റെ ആയുധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കെയ്റോയില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നില്ലെന്നും അതേസമയം, ഗസയ്ക്കെതിരേ ഇസ്രായേലും ഈജിപ്തും ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുന്ന കാര്യമാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവന്നതെന്നും അല്‍ ഹയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഗസയ്ക്കതെിരായ ഉപരോധം പിന്‍വലിപ്പിക്കുന്ന കാര്യത്തില്‍ ഹമാസ് സമ്മര്‍ദ്ദം ചെലുത്തുമെന്നും ഇക്കാര്യത്തില്‍ ഫത്ഹിന് തിരിച്ചറിവുണ്ടാവുന്നത് വരെ കാത്തിരിക്കാന്‍ ഹമാസിനോ ഫലസ്തീന് ജനതയ്ക്കോ സാധ്യമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അനുരഞ്ജന ചര്‍ച്ചയില്‍ ഫതഹ് നേതാവ് മഹ്മൂദ് അബ്ബാസ് നേരിട്ട് പങ്കെടുക്കണമെന്നും പൊതു തെരഞ്ഞെടുപ്പിനുള്ള തീയതി എത്രുയം വേഗം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications