കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗിയുടെ വയറ്റില്‍ മൊബൈല്‍ ഫോണ്‍ മറന്നുവെച്ച് ഡോക്ടറെ കാണൂ....

Google Oneindia Malayalam News

ലണ്ടന്‍: മറവി ഒരു രോഗമാണോ. ആണെന്നും അല്ലെന്നും പറയുന്നവരുണ്ട്. ചിലര്‍ പറയും മറവി രോഗമാണെന്ന്. മറ്റ് ചിലര്‍ പറയും മറവി രോഗമല്ല ഒരു രോഗലക്ഷണമാണ് എന്ന്. എന്തായാലും ഇത് മാതിരി മറവികള്‍ ആര്‍ക്കും പറ്റല്ലേ ആഗ്രഹിക്കാനേ ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ കഴിയൂ. സിസേറിയന്‍ കഴിഞ്ഞ ശേഷം ഡോക്ടര്‍ തന്റെ വയറ്റില്‍ മൊബൈല്‍ ഫോണ്‍ മറന്നുവെച്ചു എന്ന് പറഞ്ഞാണ് ഒരു യുവതി രംഗത്തെത്തിയിരിക്കുന്നത്.

ജോര്‍ദാനിലെ അമ്മനിലാണ് ഈ വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. സ്വദേശിയായ മുപ്പത്താറുകാരി ഹനാന്‍ മഹ്മൂദ് പ്രസവത്തിനായി ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായത് കഴിഞ്ഞ മാസം 24 ന്. സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കി. ദിവസങ്ങള്‍ കഴിഞ്ഞ് ഡിസ്ചാര്‍ജ് ആയി വീട്ടിലുമെത്തി. അതുവരെ പ്രശ്‌നങ്ങള്‍ ഒന്നുമില്ല.

mobile-call

എന്നാല്‍ ഹനാന്‍ മഹ്മൂദിന്റെ അടിവയറ്റില്‍ എന്തോ വിറയ്ക്കുന്നതായി തോന്നിയ ബന്ധുക്കളാണ് സംഭവം ആദ്യം ശ്രദ്ധിച്ചത്. ഹനാന്‍ മഹ്മൂദിനാകട്ടെ അടിവയറ്റില്‍ നല്ല വേദനയും ഉണ്ടായിരുന്നത്രെ. പ്രസവം നടന്ന ആശുപത്രിയിലേക്ക് ചെന്നെങ്കിലും അവര്‍ വേണ്ട പോലെ പരിശോധിക്കാന്‍ പോലും തയ്യാറായില്ല എന്ന് ഇവര്‍ പറയുന്നു.

തുടര്‍ന്ന് ഹനാന്‍ മഹ്മൂദിനെയും കൊണ്ട് വീട്ടുകാര്‍ അമ്മനിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി. അവിടെ നടത്തിയ എക്‌സ്‌റേ പരിശോധനിയിലാണ് മൊബൈല്‍ കണ്ടത്തിയത്. പിന്നീട് ശസ്ത്രക്രിയയിലൂടെ മൊബൈല്‍ ഫോണ്‍ നീക്കം ചെയ്തു. എന്നാല്‍ സംഭവം ഇവിടെയൊന്നും നിന്നില്ല, ജോര്‍ദാനിലെ പാര്‍ലമെന്റില്‍ വരെ സംഭവം ചര്‍ച്ച ചെയ്യപ്പെട്ടു എന്നാണ് ഹനാന്‍ മഹ്മൂദ് പറയുന്നത്. എന്നാല്‍ അധികൃതര്‍ ഈ വാര്‍ത്ത തന്നെ നിഷേധിക്കുകയാണ്.

English summary
Doctor accused of leaving phone inside patient's stomach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X