Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിന്‍പിങ് പറഞ്ഞ ആ ശത്രു ഇന്ത്യയോ..?ആരാണ് ചൈനയെ ആക്രമിക്കുക..?

ആക്രമിക്കാന്‍ വരുന്ന ശത്രുവിനെ തോല്‍പ്പിച്ചിരിക്കുമെന്ന് ചൈന

ബീജിങ്ങ്: ആക്രമിക്കാന്‍ വരുന്ന ഏതു ശത്രുവിനെയും പോരാടി തോല്‍പ്പിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ് പറഞ്ഞത്. എന്നാല്‍ ശത്രുവാരാണെന്ന് ചിന്‍പിങ്ങ് പറഞ്ഞിട്ടുമില്ല. ശത്രു ആരായാലും അവര്‍ക്കെതിരെ പോരാടി ജയിക്കാനുള്ള ആത്മവിശ്വാസവും കഴിവും തങ്ങളുടെ സൈന്യത്തിനുണ്ടെന്നാണ് ചിന്‍പിങ്ങ് വ്യക്തമാക്കിയിരിക്കുന്നത്. ചൈനയിലെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചു നടന്ന പരേഡിലാണ് ചിന്‍പിങ് ഇക്കാര്യം പ്രസ്താവിച്ചത്.

12,000 സൈനികരാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ തൊണ്ണൂറാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ചു നടന്ന പരേഡില്‍ പങ്കെടുത്തത്. 129 എയര്‍ക്രാഫ്റ്റുകളും മറ്റ് യുദ്ധോപകരണങ്ങളും ഡിസ്പ്ലേക്ക് വെച്ചിരുന്നു. ഡോക്‌ലാം വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു യുദ്ധം അനിവാര്യമാണെങ്കില്‍ തങ്ങള്‍ അതിന് സജ്ജമാണെന്ന് ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു. ചൈന നടത്തിയ പരേഡ് ഇന്ത്യക്കുള്ള മുന്നറിയിപ്പാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

സര്‍വ്വ സന്നാഹങ്ങളുമായി ചൈന

സര്‍വ്വ സന്നാഹങ്ങളുമായി ചൈന

12,000 സൈനികരും 129 പോര്‍വിമാനങ്ങളും 600 ഓളം തരത്തിലുള്ള ആയുധങ്ങളും 59 തോളം പ്രതിരോധ സംവിധാനങ്ങളും ആണവ മിസൈലുകളും ഉപയോഗിച്ചായിരുന്നു പീപ്പിള്‍ ലിബറേഷന്‍ ആര്‍മി 90-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള പരേഡ് നടത്തിയത്. ചൈന തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലുകളും ഭൂഖണ്ഡാന്തര മിസൈലുകളും പരേഡില്‍ പ്രദര്‍ശിപ്പിച്ചു.

സൈനികര്‍ ആവേശത്തില്‍

സൈനികര്‍ ആവേശത്തില്‍

ജനങ്ങളെ സേവിക്കുക, പാര്‍ട്ടിയെ അനുഗമിക്കുക, ജയിക്കാനായി പോരാടുക എന്നീ മുദ്രാവാക്യങ്ങളും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടാണ് സൈനികര്‍ പരേഡ് നടത്തിയത്. യൂണിഫോമിനു പകരം യുദ്ധവേഷത്തിലായിരുന്നു പരേഡ്. ഏഷ്യയിലെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രമായ ഇന്നര്‍ മംഗോളിയയിലെ മരുഭൂമിയിലായിരുന്നു പരേഡ്.

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി

ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയാണ് ചൈനക്കുള്ളത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെ കൂടുതല്‍ ആധുനീകരിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്. പ്രതിരോധ രംഗത്ത് ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയിലും ആയുധങ്ങളിലും ഈ മാറ്റം കൊണ്ടുവരാനാണ് നീക്കം. അതേ സമയം പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ സൈനികരുടെ എണ്ണം കുറക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ശക്തി ബോധ്യപ്പെടുത്താന്‍

ശക്തി ബോധ്യപ്പെടുത്താന്‍

1949 ലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം ചൈന സൈനിക ദിനത്തില്‍ ഇത്തരത്തിലൊരു പരേഡ് നടത്തിയിട്ടില്ല. അതു കൊണ്ടു തന്നെ തങ്ങളുടെ സൈനികശക്തി ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി

1927 ല്‍ മാവോ സെദുങ്ങിന്റെ നേതൃത്വത്തിലാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സ്ഥാപിക്കപ്പെടുന്നത്. ആഗസ്റ്റ് 1നാണ് ഔദ്യോഗിക സൈനിക ദിനമെങ്കിലും ഇത്തവണ നേരത്തേ തന്നെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു.

യുദ്ധത്തിന് തയ്യാര്‍

യുദ്ധത്തിന് തയ്യാര്‍

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ചൈന ഒരു യുദ്ധം നടത്തിയിട്ടില്ല. യുദ്ധം നടത്താനുള്ള തയ്യാറെടുപ്പല്ലെന്നും എന്നാല്‍ ഒരടിയന്തിര സാഹചര്യം വന്നാല്‍ ശത്രുവിനെ നേരിടാനുള്ള പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയാണെന്നും ചൈന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+