കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക് ല തര്‍ക്ക പരിഹാരം:യുഎസിന‍് പ്രത്യേക താല്‍പ്പര്യം!ബ്രിക്സ് ഉച്ചകോടിയില്‍ എല്ലാം കലങ്ങിത്തെളിയും!

ഇന്ത്യ- ചൈന ഉഭയകക്ഷി ചര്‍ച്ചകളെ പിന്തുണയ്ക്കുമെന്ന് അമേരിക്ക നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്

Google Oneindia Malayalam News

വാഷിംട്ഗണ്‍: ഡോക് ല തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയേയും ചൈനയേയും സമീപിച്ച് ട്രംപ് ഭരണകൂടം. ഒരുമാസം പിന്നിട്ട അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ച നടത്താമെന്നും സമാധാനപരമായി തീര്‍പ്പുണ്ടാക്കാമെന്നുമാണ് അമേരിക്ക ഇരു രാജ്യങ്ങളെയും സമീപിച്ച് മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. ചില വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കത്തില്‍ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ അമേരിക്ക നേരത്തെ തന്നെ ഉഭയകക്ഷി ചര്‍ച്ചകളെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ജൂണ്‍ 30ന് ഡോക് ല വിഷയത്തില്‍ ഇന്ത്യ പരസ്യ പ്രസ്താവനയില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയതോടെ തന്നെ പ്രശ്നപരിഹാരത്തിനായി ചൈനയിലെ യുഎസ് എംബസി ചൈനീസ് സര്‍ക്കാരുമായി സംസാരിച്ചിരുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിക്സ് ഉച്ചകോടിയ്ക്കിടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വഴിയൊരുങ്ങുമെന്നും യുഎസ് പെന്‍റഗണ്‍ സൂചന നല്‍കുന്നു.

 യുഎസ്- ചൈന യോഗം

യുഎസ്- ചൈന യോഗം

യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ജൂലൈ ആറിന് കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശസന്ദര്‍ശനവുമായി മോദി ഇസ്രയേലിലും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിംഗ് ജര്‍മനിയിലും ആയിരിക്കെയായിരുന്നു ചൈന- യുഎസ് നയതന്ത്രവിദഗ്ദര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

 ചൈനീസ് സൈന്യം കാത്തിരിക്കില്ല

ചൈനീസ് സൈന്യം കാത്തിരിക്കില്ല

സിക്കിമിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ ഉദ്ധരിച്ച് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനിശ്ചിത കാലത്തേയ്ക്ക് കാത്തിരിക്കാനാവില്ലെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യ- ചൈന- ഭൂട്ടാന്‍ അതിര്‍ത്തിയിലെ ഡോക് ല തങ്ങളുടെ ഭൂപ്രദേശമാണെന്നാണ് ചൈന യുഎസ് അധികൃതരുമായുള്ള യോഗത്തിലും ​അവകാശപ്പെ

ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച

ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിനായി രണ്ട് തവണയാണ് യു​എസ് അധികൃതര്‍ ഇന്ത്യയെ സമീപിച്ചിട്ടുള്ളത്. ആക്ടിംഗ് അംബാസഡര്‍ മേരികേ ലോസ് കാള്‍സനാണ് ദില്ലിയില്‍ വച്ച് ഇന്ത്യന്‍ അധികൃതരുമായി ആദ്യം സംസാരിച്ചത്. രണ്ടാമത് വാഷിംഗ്ടണ്‍ കേന്ദ്രമായുള്ള ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ സമാധാനപരമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പെന്‍റഗണ്‍ പറയുന്നത് സംഭവിക്കും

പെന്‍റഗണ്‍ പറയുന്നത് സംഭവിക്കും

ജൂണ്‍ 27, 28 തിയ്യതികളിലായി ചൈനയില്‍ വച്ച് ബ്രിക്സ് ഉച്ചകോടി നടക്കാനിരിക്കെ ചൈനയില്‍ വച്ച് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേച്ചിയും ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും സമാധാനപരമായ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുമെന്നാണ് യുഎസ് പെന്‍റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോക് ല പ്രശ്നത്തില്‍ പരിഹാരം കാണുന്നതിന് ചര്‍ച്ച സഹായിക്കുമെന്ന പ്രതീക്ഷയാണ് പെന്‍റഗണ്‍ പങ്കുവെയ്ക്കുന്നത്.

ചര്‍ച്ചയെ പ്രോത്സാഹിപ്പിക്കും

ചര്‍ച്ചയെ പ്രോത്സാഹിപ്പിക്കും

ഡോക് ല പ്രശ്നത്തിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന് വേണ്ടി ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന് യുഎ​സ് പ്രതിരോധ വക്താവ് ഗാരി റോസ് വ്യക്തമാക്കി. എന്നാല്‍ അതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് തീവ്രതയേറുമോ എന്നും പെന്‍റഗണ്‍ ഭയക്കുന്നു. എന്നാല്‍ പ്രശ്നത്തില്‍ ആരുടേയും പക്ഷം പിടിയ്ക്കില്ലെന്നും പ്രശ്നപരിഹാരമാണ് ലക്ഷ്യമെന്നും ഗാരി വ്യക്തമാക്കി.

 യുഎസ് ഇടപെടല്‍

യുഎസ് ഇടപെടല്‍

ഇന്ത്യയും ചൈനയും തമ്മില്‍ സിക്കിം സെക്ടറിലെ ഡോക് ലയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നുമാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കുന്നത്. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കിയ അമേരിക്ക ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് നടത്തുന്ന ചര്‍ച്ചകള്‍ വഴി പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി ഉഭയകക്ഷി ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുമെന്നും ഹീതര്‍ നോവാര്‍ട്ട് വ്യക്തമാക്കി.

 നയതന്ത്ര ബന്ധത്തിന് കോട്ടം സംഭവിച്ചില്ല

നയതന്ത്ര ബന്ധത്തിന് കോട്ടം സംഭവിച്ചില്ല

എന്നാല്‍ അതിര്‍ത്തി തര്‍ക്കം യുദ്ധത്തിന്‍റെ യ വക്കോളമെത്തി നില്‍ക്കെ ചൈനയുടെ നയതന്ത്ര ഇടപെടലുകള്‍ തടസ്സമില്ലാതെ തുടരുമെന്ന് കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യവക്താവ് ല്യൂ കാങ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡോക് ലയില്‍ നിന്ന് സൈന്യത്തെ തിരിച്ചുവിളിയ്ക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചൈന.

പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല

പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല

ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം അവസാനിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ലെ ചൂണ്ടിക്കാണിച്ചിരുന്നു. ജൂലൈ 27, 28 തിയ്യതികളില്‍ ചൈനയില്‍ വച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ വച്ച് ഇന്ത്യ- ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സാധ്യതകളുണ്ട് എന്ന സൂചനയാണ് ബാഗ്ലെയുടെ വെളിപ്പെടുത്തല്‍ നല്‍കുന്നത്

ഉച്ചകോടിയില്‍ കലങ്ങിത്തെളിയും

ഉച്ചകോടിയില്‍ കലങ്ങിത്തെളിയും

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ഉച്ഛസ്ഥായിയിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച ചൈനയിലേക്ക് തിരിക്കുമെന്ന വാര്‍ത്ത ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമാണ്. എന്നാല്‍ ചൈനയില്‍ വച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ജൂലൈ 27, 28 തിയ്യതികളിലായാണ് ചൈനയില്‍ വെച്ച് ഉച്ചകോടി നടക്കുന്നത്.

ചൈനയ്ക്ക് പരമാധികാരം

ചൈനയ്ക്ക് പരമാധികാരം

ഡോക് ലാമില്‍ ചൈനയുടെ റോഡ് നിര്‍മാണത്തെ തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കങ്ങളാണ് ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ എത്തിനില്‍ക്കുന്നത്. നയതന്ത്ര തലത്തില്‍ പ്രശ്നം പരിഹരിക്കാമെന്ന് ഇന്ത്യ മുന്നോട്ടുവച്ച ആവശ്യം ചൈന ആദ്യം തന്നെ തള്ളിക്കളഞ്ഞിരുന്നു. ഡോക് ലാമില്‍ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കുകയാണ് ഏക മാര്‍ഗ്ഗമെന്നും അതിന് ശേഷം മാത്രമായിരിക്കും ചര്‍ച്ചയക്ക് സാധ്യതയുള്ളൂവെന്നും ചൈന ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ചൈനയ്ക്ക് പരമാധികാരമുള്ള പ്രദേശത്ത് ഇന്ത്യ അതിക്രമിച്ച് കയറിയെന്നാണ് ചൈന ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണം.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്

ഇന്ത്യയും ചൈനയുമായി ഡോക് ലാമില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും സമാധാനം നിലനിര്‍ത്തുന്നതിനായി ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും സമാധാനം പുഃസ്ഥാപിക്കാനുള്ള മാര്‍ഗ്ഗങ്ങളുമായി മുന്നോട്ടുവരണമെന്നാണ് യുഎസ് ഉന്നയിക്കുന്ന ആവശ്യം. ഇതിനായി ഇരു രാജ്യങ്ങളേയും പ്രോത്സാഹിപ്പിക്കണമെന്നും യുഎസ് ചൂണ്ടിക്കാണിക്കുന്നു.

അതിക്രമിച്ച് കടന്നത് ഇന്ത്യയോ ചൈനയോ!!

അതിക്രമിച്ച് കടന്നത് ഇന്ത്യയോ ചൈനയോ!!

ഇന്ത്യ- ചൈന കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടുള്ളതാണെന്നും ചൈനയ്ക്ക് പരമാധികാരമുള്ള ഭൂപ്രദേശത്ത് ഇന്ത്യ കടന്നുകയറിയതാണെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചൈന. ഇന്ത്യ ഡോക് ലാമില്‍ അതിക്രമിച്ചു കടന്നിട്ടുള്ളത് രാഷ്ട്രീയ ലക്ഷ്യം നേടുന്നതിന് വേണ്ടിയാണെന്നും ചൈന ആരോപിക്കുന്നു. നിലവിലെ സാഹചര്യം മനസ്സിലാക്കി ഇന്ത്യ സൈന്യത്തെ പിന്‍വലിക്കുനമെന്നാണ് കരുതുന്നതെന്നും ചൈന പറയുന്നു.

റോഡ് നിര്‍മാണം തര്‍ക്കത്തില്‍

റോഡ് നിര്‍മാണം തര്‍ക്കത്തില്‍

സിക്കിം സെക്ടറിലെ ഡോക് ലാമില്‍ ചൈനയുടെ അനധികൃത റോഡ് നിര്‍മാണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ 16 ന് ശേഷമായിരുന്നു സംഭവം. ചൈനയുടെ റോഡ് നിര്‍മാണത്തെ എതിര്‍ത്ത് ആദ്യം രംഗത്തെത്തിയത് ഇന്ത്യയായിരുന്നുവെങ്കിലും പിന്നീട് ഭൂട്ടാനും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ- ഭൂട്ടാന്‍- ചൈന എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ ട്രൈ ജംങ്ഷനിലായിരുന്നു ചൈനയുടെ റോഡ് നിര്‍മാണം.

English summary
Donald Trump administration has established contact with New Delhi and Beijing over the last three weeks on the border standoff at Doklam, and has advocated “peaceful resolution” through “dialogue”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X