വാഷിങ്ടൺ: വിനോദ സഞ്ചാരികൾക്ക് ഇന്ത്യയെന്നും പ്രിയപ്പെട്ടതാണ്. വർഷത്തോറും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ എത്തുന്നത്. എന്നാൽ ഇന്ത്യയിലേയ്ക്ക് വരുന്ന അമേരിക്കൻ വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി അമേരിക്ക. ലെവൽ 2 ജാഗ്രത നിർദേശമാണ് ഇന്ത്യയിവെത്തുന്ന വിനോദ സഞ്ചാരികൾക്ക് യുഎസ് നൽകുന്നത്. അതേസമയം ഇന്ത്യയ്ക്ക് പുറമേ പാകിസ്താൻ, സിറിയ, യെമൻ, സെമാലിയ, അഫ്ഗാൻ, മെക്സിക്കോ എന്നിവിടങ്ങളിലേയ്ക്കും യുഎസ് പൗരന്മാക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
തന്നെ പിന്തുണച്ചാൽ മാധ്യമങ്ങൾക്ക് കൊള്ളാം... ഇല്ലെങ്കിൽ കച്ചവടം പൂട്ടും! മുന്നറിയിപ്പുമായി ട്രംപ്
ലോകരാജ്യങ്ങളിലെ സുരക്ഷയെക്കുറിച്ച് അവബോധം നല്‍കുകയാണ് ഇത്തരം മുന്നറിയിപ്പു കൊണ്ട് ലക്ഷ്യമിടുന്നതെന്ന് യുഎസ് ആഭ്യന്തരവിഭാഗം വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച യുഎസ് ആഭ്യന്തരവിഭാഗം ഇവിടെ ഭീകരവാദവും കുറ്റകൃത്യവും കൂടുതലാണെന്നു പറയുന്നു.
ഉത്തരകൊറിയ- യുഎസ് ചർച്ച; വ്യത്യസ്ത നിലപാടുമായി അമേരിക്ക, ട്രംപിന്റെ പ്രതികരണം ഇങ്ങനെ...

ഇന്ത്യയ്ക്ക് ലെവൽ 2 പാകിസ്താന് ലെവൽ 3
ഇന്ത്യയ്ക്ക് അതീവ ജാഗ്രത നിർദേശമുള്ള ലെവൽ 2 മുന്നറിയിപ്പാണ് നൽകിയതെങ്കിൽ പാകിസ്താനിലേക്കുള്ള സഞ്ചാരികള്‍ക്ക് ലെവല്‍ 3 മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. അതായത് ഇങ്ങോട്ടുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്നാണ് ലെവൽ 3 മുന്നറിയിപ്പു. പാകിസ്താനുമായി സംഘര്‍ഷവും വെടിവയ്പ്പും തുടരുന്ന ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്നും സഞ്ചാരികള്‍ക്കു മുന്നറിയിപ്പുണ്ട്. എന്നാല്‍ കിഴക്കന്‍ ലഡാക്ക്, ലേ തുടങ്ങിയവിടങ്ങളിലേക്കു യാത്ര അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

പീഡനം
ഇന്ത്യയിൽ പീഡനത്തിന്റെ നിരക്ക് വർധിക്കുന്നതായി യുഎസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സ്വദേശികളെ കൂടാതെ വിനോദ സഞ്ചാരികളും ഇതിനു ഇരയാകുന്നുണ്ട്. കൂടാതെ ഇന്ത്യയിലേയ്ക്ക് വിനോദസഞ്ചരത്തിനായി സ്ത്രീകൾ ഒറ്റയ്ക്ക് പോകരുതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ സ്തരീകൾക്ക് നേരെയുള്ള ആക്രമണങ്ങളെ കുറിച്ചു റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിനോദ സഞ്ചാരികൾക്ക് ഇത്തരത്തിലുള്ള ഒരു നിർദേശം അധികൃതർ നൽകിയത്. വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ഗതാഗത മേഖലകള്‍, മാര്‍ക്കറ്റ്, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പോടെയും അല്ലാതെയും ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്താനിലെ യാത്ര അപകടകരം
പാകിസ്താനിലേയ്ക്കുള്ള യാത്ര തീർത്തും അപകടകരമാണെന്നും യുഎസ് അറിയിച്ചിട്ടുണ്ട്. കഴിവതും പാകിസ്താനിലേയ്ക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എന്തെങ്കിലും അടിയന്തര സാഹചര്യം മൂലം പാകിസ്താനില്‍ എത്തിപ്പെട്ടാൽ ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തൂണ്‍ഖ്വ (കെപികെ), ആദിവാസി മേഖല (എഫ്എടിഎ) എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യരുതെന്നും യുഎസ് പൗരന്മാര്‍ക്ക് കർശന നിര്‍ദേശം നൽകിയിട്ടുണ്ട. കൂടാതെ അധിനിവേശ കശ്മീരിലേക്കുള്ള യാത്രയ്ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക നിർദേശം
അതേസമയം അമേരിക്കയിൽ നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്ക് പോകുന്നവർ അമേരിക്കൻ കോൺസുലേറ്റ് ജനറിലിനമ്‍റെ പ്രത്യേകം അനുവാദം വാങ്ങണമെന്ന് വിദേകാര്യ മന്ത്രാലയം നിർദേശിക്കുന്നുണ്ട്. ഭീകരവാദ ഭീഷണിയെ തുടർന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇത്തരത്തിലുള്ള കര്‍ശന മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തുന്നത്.
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. subscribe to Malayalam Oneindia.
ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!