പാകിസ്താനില്‍ യുഎസ് വ്യോമാക്രമണം!സുരക്ഷിത സ്വര്‍ഗ്ഗം തകര്‍ക്കും,പിന്തുണച്ചില്ലെങ്കില്‍ ഒറ്റപ്പെടും!!

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സന്നദ്ധത അറിയിച്ച് അമേരിക്ക. പാകിസ്താന്‍റെ അയല്‍ രാജ്യമായ അഫ്ഗാനിസ്താനും മറ്റ് അയല്‍ രാജ്യങ്ങള്‍ക്കും ഭീഷണിയാവുന്ന ഭീകരസംഘടനകളെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പാകിസ്താന്‍റെ പിന്തുണയോടെ ഭീകരസംഘടനകളുടെ വേരറുക്കാനാണ് അമേരിക്കയുടെ നീക്കം.

യുഎസ് വ്യോമാക്രമണങ്ങള്‍ പാകിസ്താനിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനാണ് ട്രംപ് ഭരണകൂടം കണക്കുകൂട്ടുന്നത്. അല്ലാത്ത പക്ഷം നാറ്റോ സഖ്യ രാഷ്ട്രങ്ങളില്‍ മുന്‍പന്തിയിലുള്ള പാകിസ്താന് നല്‍കുന്ന സഹായങ്ങള്‍ തടഞ്ഞുവെക്കാനും പാകിസ്ഥാനെ തരംതാഴ്ത്താനുമാണ് നീക്കമെന്ന് യുഎസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

trump

ഭീകരസംഘടനകളെ പിന്തുണയ്ക്കുന്ന പാകിസ്താനെതിരെ നേരത്തെ തന്നെ രംഗത്തെത്തിയ അമേരിക്ക പാകിസ്താന്‍റെ മുഖ്യ എ​തിരാളിയായ ഇന്ത്യയുമായുള്ള സഖ്യമുറപ്പിച്ചതിന് പിന്നിലും ഇതേ ലക്ഷ്യമാണുള്ളത്. ദേശീയ സുരക്ഷാ പ്രശ്നങ്ങളില്‍ അമേരിക്കയും പാകിസ്താനും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പെന്‍റഗണ്‍ വക്താവ് ആഡം സ്റ്റംപ് വ്യക്തമാക്കി.

English summary
President Donald Trump's administration appears ready to harden its approach toward Pakistan to crack down on Pakistan-based militants launching attacks in neighbouring Afghanistan, US officials tell Reuters.
Please Wait while comments are loading...