കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയയുമായി യുദ്ധം ചെയ്യാന്‍ അമേരിക്ക തയ്യാര്‍!!

ആണവ ശേഷിയുള്ള മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള ശേഷിയെയും നശിപ്പിക്കുകയാണ് യുഎസ് സൈന്യത്തിന് മുമ്പിലുള്ള മാര്‍ഗ്ഗമെന്നുമാണ് സെനറ്റംഗം ചൂണ്ടിക്കാണിച്ചത്.

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഉത്തരകൊറിയയുമായി യുദ്ധം ചെയ്യാന്‍ ട്രംപ് തയ്യാറാ​ണെന്ന് യുഎസ് സെനറ്റംഗം. ഉത്തരകൊറിയയെ ആണവ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ വികസിപ്പിച്ചെടുക്കാന്‍ അനുവദിക്കുന്നതിനേക്കാള്‍ നല്ലത് ഉത്തരകൊറിയെ യുദ്ധം ചെയ്ത് നശിപ്പിക്കുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ ഡ് ട്രംപ് തന്നോട് പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റംഗമാണ് വ്യക്തമാക്കിയത്. സെനറ്റംഗം ലിന്‍ഡ്സി ഗ്രഹാം എ​ന്‍ബിസി ടിവി ഷോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരകൊറിയയെയും ആണവ ശേഷിയുള്ള മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള ശേഷിയെയും നശിപ്പിക്കുകയാണ് യുഎസ് സൈന്യത്തിന് മുമ്പിലുള്ള മാര്‍ഗ്ഗമെന്നുമാണ് സെനറ്റംഗം ചൂണ്ടിക്കാണിച്ചത്.

അമേരിക്കയുടെ ഭൂരിഭാഗവും നശിപ്പിക്കാവുന്ന ഭൂഖണ്ഡാന്തര മിസൈലാണ് തങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളതെന്ന് നേരത്തെ മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ഉത്തരകൊറിയന്‍ വക്താവും ഏകാധിപതി കിംഗ് ജോങ് ഉന്നും ചൂണ്ടിക്കാണിച്ചിരുന്നു. തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയെ നശിപ്പിക്കുമെന്നും ഉന്‍ ഭീഷണി മുഴക്കിയിരുന്നു. അമേരിക്കയെ ലക്ഷ്യം വച്ചാണ് തങ്ങളുടെ ആയുധ പരീക്ഷണമെന്ന് നേരത്തെ തന്നെ ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു.

ഉപരോധം ഫലം കണ്ടില്ല

ഉപരോധം ഫലം കണ്ടില്ല

യുഎസ് മുന്നറിയിപ്പ് വകവെയ്ക്കാതെയുള്ള ഉത്തരകൊറിയുടെ ആയുധപരീക്ഷങ്ങള്‍ അവസാനിപ്പിക്കാനും ഉപരോധമേര്‍പ്പെടുത്താനുമുള്ള നീക്കങ്ങള്‍ യുഎന്നിന്‍റെ പിന്തുണയോടെ നടത്താനുള്ള നീക്കം ആദ്യമേ തന്നെ പാളിപ്പോയിരുന്നു. യുഎന്‍ പ്രമേയങ്ങളും അമേരിക്കയുടെ താക്കീതും കാറ്റില്‍പ്പറത്തിയാണ് ഉത്തരകൊറിയ ആണവ പരീക്ഷണങ്ങളുള്‍പ്പെടെ നടത്തിയിട്ടുള്ളത്.

സൈനിക നടപടി തന്നെ ആശ്രയം

സൈനിക നടപടി തന്നെ ആശ്രയം

ഉത്തരകൊറിയ ആയുധ പരീക്ഷണങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ തയ്യാറാവാതിരിക്കുകയും സഖ്യകക്ഷിയായ ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കാതെ മാര്‍ഗ്ഗമില്ലെന്നും ഗ്രഹാം ചൂണ്ടിക്കാണിക്കുന്നു.

ആക്രമിക്കുമെന്ന് തന്നെ സൂചന

ആക്രമിക്കുമെന്ന് തന്നെ സൂചന

അമേരിക്കയെ തകര്‍ക്കാവുന്ന ഭൂഖണ്ഡാന്തര മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം ഉത്തരകൊറിയ നടത്തുകയാണെങ്കില്‍ ഉത്തരകൊറിയയുമായി യുദ്ധമുണ്ടാകുമെന്നും യു​എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യുഎസ് സെനറ്റംഗം വ്യക്തമാക്കിയത്.

 ഉത്തരകൊറിയയ്ക്ക് ചൈന വിലങ്ങിടും!!

ഉത്തരകൊറിയയ്ക്ക് ചൈന വിലങ്ങിടും!!

ഉത്തരകൊറിയ ആയുധ പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സഖ്യകക്ഷിയായ ചൈനയോട് കൊറിയയെ അടക്കിനിര്‍ത്താനാണ് നേരത്തെ അമേരിക്ക നിര്‍ദേശിച്ചത്. അല്ലാത്ത പക്ഷം യു​എസ് നേരിടുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോഴും ട്രംപ് പുലര്‍ത്തുന്ന വിശ്വാസം നയതന്ത്ര തലത്തിലോ സൈനിക തലത്തിലോ ചൈന കൊറിയയെ വരുതിയിലാക്കുമെന്നാണ്.

സമുദ്രാന്തര നീക്കങ്ങള്‍

സമുദ്രാന്തര നീക്കങ്ങള്‍

ആയുധ പരീക്ഷണങ്ങള്‍ക്ക് പുറമേ ഉത്തരകൊറിയ വളരെ രഹസ്യമായി സമുദ്രാന്തര നീക്കങ്ങള്‍ നടത്തുന്നതായും യുഎസ് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നു. രഹസ്യമായി ആണവഅന്തര്‍വാഹിനി നീറ്റിലിറക്കുന്ന കൊറിയ ഞായറാഴ്ച സിന്‍പ്പോ നാവിക സേനയുടെ ഷിപ്പ് യാര്‍ഡില്‍ നിന്ന് നീറ്റിലിറക്കിയെന്നും ഇത് കൊറിയയുടെ ഭാഗത്തുനിന്നുള്ള സമുദ്രാന്തര നീക്കങ്ങളുടെ സൂചനയാണെന്നും യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ കഴിയും

അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ കഴിയും

അമേരിക്കയെ തകര്‍ക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലാണെന്ന ഉത്തരകൊറിയയുടെ അവകാശ വാദം ശരിവെച്ച് അമേരിക്ക. ഉത്തരകൊറിയ ഏറ്റവുമൊടുവില്‍ പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന് അമേരിക്കയുട ഭൂരിഭാഗവും തകര്‍ക്കാന്‍ കഴിയുമെന്നായിരുന്നു മിസൈല്‍ വിക്ഷേപിച്ചതിന് പിന്നാലെ ഉത്തരകൊറിയ അവകാശപ്പെട്ടത്. ഈ വാദമാണ് യുഎസ് ഇന്‍റലിജന്‍സ് അധികൃതര്‍ സ്ഥരിരീകരിച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടേയും ലോക രാജ്യങ്ങളുടേയും മുന്നറിയിപ്പ് വകവെയ്ക്കാന്‍ തയ്യാറാവാത്ത ഉത്തരകൊറിയ അടുത്തതായി ആണവ വാഹക ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ വികസിപ്പിക്കാനൊരുങ്ങുകയാണെന്നും യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.

 നിലയ്ക്ക് നിര്‍ത്തുമോ ചൈന!

നിലയ്ക്ക് നിര്‍ത്തുമോ ചൈന!

ഉത്തരകൊറിയ വിഷയത്തില്‍ ചൈനയ്ക്ക് മുന്നറിയിപ്പുമായി യു​എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയുടെ നീക്കത്തില്‍ ചൈന നിഷ്ക്രിയമായി നില്‍ക്കുന്നുവെന്നും ചൈനയെ ഏറെക്കാലം ഇങ്ങനെ നില്‍ക്കാന്‍ അനുവദിക്കില്ലെന്നുമാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഉത്തരകൊറിയ കഴിഞ്ഞ ദിവസം ഹ്വാസോങ് 3 എന്ന ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമേരിക്കയിലെ ചിക്കാഗോയിലെത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്ധര മിസൈല്‍ 1000 കിലോ മീറ്റര്‍ അകലെ ജപ്പാന്‍ കടലില്‍ പതിച്ചുവെന്നാണ് വിവരം.

ലക്ഷ്യം വയ്ക്കുന്നത് യുഎസിനെ

ലക്ഷ്യം വയ്ക്കുന്നത് യുഎസിനെ

അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടേയും ഐക്യരാഷ്ട്ര സഭയുടേയും മുന്നറിയിപ്പുകളെല്ലാം കാറ്റില്‍പ്പറത്തിയ ഉത്തരകൊറിയ ജഗാംങ് പ്രവിശ്യയില്‍ നിന്നാണ് ശനിയാഴ്ച ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചത്. 3000 കിലോമീറ്റര്‍ ദൂരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിക്കുകയായിരുന്നു. അമേരിക്കയെ മുഴുവന്‍ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് വിക്ഷേപണത്തിന് ശേഷം കൊറിയന്‍ വക്താവ് വ്യക്തമാക്കി. എപ്പോള്‍ വേണമെങ്കിലും ആരെയും നേരിടാനുള്ള രാജ്യത്തിന്‍റെ ശക്തി തെളിയിക്കുന്നതാണ് മിസൈല്‍ പരീക്ഷണമെന്ന് കിംഗ് ജോങ് ഉന്നിനെ ഉദ്ധരിച്ച് കൊറിയന്‍ സെന്‍ ട്രല്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.

തെറ്റ് സമ്മതിച്ചിട്ടും കൊറിയയ്ക്കൊപ്പം

തെറ്റ് സമ്മതിച്ചിട്ടും കൊറിയയ്ക്കൊപ്പം

ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം യുഎന്‍ പ്രമേയങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് സമ്മതിച്ച ചൈന സംഘര്‍ഷം ലഘൂകരിക്കാനാണ് ശ്രമിക്കേണ്ടതെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തില്‍ അപലപിച്ച ചൈന മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ദക്ഷിണ കൊറിയന്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. പ്രതിരോധ സംവിധാനം കൊണ്ട് ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി ഇല്ലാതാവില്ലെന്നും സൈനിക സന്തുലിതാവസ്ഥ ഇല്ലാതാക്കുകയേ ഉള്ളൂവെന്നാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്.

ചൈന ഭയക്കുന്നത് തങ്ങള്‍ക്കും ഭീഷണിയെന്ന്!!

ചൈന ഭയക്കുന്നത് തങ്ങള്‍ക്കും ഭീഷണിയെന്ന്!!

ദക്ഷിണ കൊറിയ സ്ഥാപിക്കാനിരിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തിലെ റഡാറുകള്‍ ചൈനയെക്കൂടി ലക്ഷ്യംവയ്ക്കുന്നതായിരിക്കുമെന്നതാണ് ചൈനയെ ആശങ്കയിലാക്കുന്നത്. ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈന കൊറിയയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ശക്തമായി നേരിടുമെന്ന് നേരത്തെ അമേരിക്ക തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഈ സാഹചര്യത്തില്‍ ദക്ഷിണകൊറിയും അമേരിക്കയും കൈകോര്‍ത്തത് ചൈനയെയും ത്രിശങ്കുവിലാക്കിയിട്ടുണ്ട്.

English summary
A Republican senator said Tuesday that US President Donald Trump has told him he would go to war to destroy North Korea rather than allow it to develop a long-range nuclear-armed missile.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X