പാകിസ്ഥാനില്‍ നാടകീയ രംഗങ്ങള്‍; ഇമ്രാന്‍ ഖാന്‍ സഭയിലെത്തിയില്ല
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അവിശ്വാസ പ്രമേയം നേരിടാനിരിക്കെ ഇസ്ലാമാബാദില്‍ 144 പ്രഖ്യാപിച്ചു. അതേസമയം രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇമ്രാന്‍ ഖാന്‍, പ്രസിഡന്റ് ആരിഫ് അല്‍വിയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇമ്രാന്‍ ഖാന്‍ സഭയിലെത്തിയിട്ടില്ല.
10000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാര്‍ലമെന്റിന് മുന്നില്‍ വിന്യസിച്ചിരിക്കുന്നത്. അതേസമയം ഇമ്രാന്‍ ഖാന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ദേശീയ അസംബ്ലി സ്പീക്കര്‍ അസദ് ഖൈസറിനെ പുറത്താക്കാനുള്ള പ്രമേയം പാക്കിസ്ഥാന്‍ പ്രതിപക്ഷ അംഗം അവതരിപ്പിച്ചിട്ടുണ്ട്. സ്പീക്കര്‍ക്കെതിരായ പ്രമേയത്തില്‍ പ്രതിപക്ഷത്തെ നൂറിലധികം എം എല്‍ എമാര്‍ ഒപ്പുവച്ചു എന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി രംഗത്തെത്തി. പി എം എല്‍ എന്‍ പ്രവര്‍ത്തകരോട് എനിക്ക് സഹതാപമുണ്ട്. തനിക്ക് പ്രധാനമന്ത്രിയാകണമെന്ന് അച്ഛന്‍ പറയുകയും മകന്‍ മുഖ്യമന്ത്രിയാകാന്‍ സ്വപ്നം കാണുകയും ചെയ്യുന്ന ഒരു കുടുംബമുണ്ട്. അവര്‍ക്ക് നാണമില്ല. പാക്കിസ്ഥാനിലെ ജനങ്ങള്‍ അവരെ വെറുക്കുന്നുവെന്ന് പാക് മന്ത്രി സി എച്ച് ഫവാദ് ഹുസൈന്‍ പറഞ്ഞു.
അതേസമയം ഇമ്രാനെ അറസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നതെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദും അറിയിച്ചു. 342 അംഗ ദേശീയ അസംബ്ലിയില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫിന് (പി ടി ഐ) 155 അംഗങ്ങളുടെ പിന്തുണയാണുള്ളത്. അവിശ്വാസം വിജയിക്കാന്‍ 172 പേരുടെ പിന്തുണ വേണം.
2 ഘടകകക്ഷികള്‍ സര്‍ക്കാര്‍ വിട്ടതോടെ പ്രതിപക്ഷസഖ്യം 175 പേരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്. പി ടി ഐയിലെ 24 വിമത എം പിമാരെ പിന്തുണയും പ്രതിപക്ഷത്തിന് ലഭിക്കുമ്പോള്‍ 199 പേരുടെ പിന്തുണ പ്രതിപക്ഷത്തിനുണ്ട്. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് (പി എം എല്‍ എന്‍) മേധാവി ഷഹബാസ് ഷരീഫിനെയാണ് പ്രതിപക്ഷ സഖ്യം പ്രധാനമന്ത്രി സ്ഥാനത്തേക്ക് തീരുമാനിച്ചിട്ടുള്ളത്.
Recommended Video

മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും പഞ്ചാബ് പ്രവിശ്യ മുന്‍ മുഖ്യമന്ത്രിയുമാണ് ഷഹബാസ് ഷരീഫ്. പ്രധാനപ്പെട്ട ഘടക കക്ഷികള്‍ പിന്മാറിയതോടെയാണ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം കരുനീക്കം നടത്തിയത്. ഇതിനിടെ ഇന്ന് നവാസ് ഷെരീഫിനെതിരെ ആക്രമണം നടന്നെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.












Click it and Unblock the Notifications