കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശികള്‍ക്ക് വാതില്‍ തുറന്നിട്ട് ദുബായ്; ജൂലൈ 7 മുതല്‍ ചിത്രം മാറും, ഉപാധികള്‍ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

ദുബായ്: ഇന്ത്യന്‍ പ്രവാസികളുടെ ആകര്‍ഷണ കേന്ദ്രമായ ദുബായ് ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ന് മതുല്‍ താമസ വിസയുള്ള വിദേശ പൗരന്‍മാര്‍ക്ക് ദുബായിലേക്ക് മടങ്ങിവരാം. ജൂലൈ ഏഴ് മുതല്‍ വിദേശ ടൂറിസ്റ്റുകള്‍ക്കും ദുബായിലെത്താം. ചില ഉപാധികളുണ്ടാകുമെന്ന് മാത്രം.

കൊറോണ പൂര്‍ണമായി ഇല്ലാതായിട്ടില്ലെങ്കിലും യുഎഇ ഘട്ടങ്ങളായി വിപണി തുറക്കുകയാണ്. പൂര്‍ണമായി അടച്ചിടുന്നത് സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന ആശങ്കയാണ് പുതിയ തീരുമാനത്തിന് പിന്നില്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

ജൂലൈ ഏഴ് മുതല്‍ ടൂറിസ്റ്റുകള്‍

ജൂലൈ ഏഴ് മുതല്‍ ടൂറിസ്റ്റുകള്‍

ജൂലൈ ഏഴ് മുതലാണ് വിദേശ ടൂറിസ്റ്റുകള്‍ക്ക് ദുബായ് തുറന്നുകൊടുക്കുക. കൊറോണ രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ടൂറിസ്റ്റുകള്‍ക്ക് ആവശ്യമാണ്. മാത്രമല്ല, ദുബായ് വിമാനത്താവളത്തില്‍ പ്രത്യേക കൊറോണ പരിശോധനയ്ക്ക് വിധേയകമാകുകയും വേണം.

Recommended Video

cmsvideo
All You Want To Know About Saudi Arabia Crown Prince Mohammad Bin Salman Al Saudi
റസിഡന്‍സ് വിസയുള്ളവര്‍ക്ക്

റസിഡന്‍സ് വിസയുള്ളവര്‍ക്ക്

ദുബായ് റസിഡന്‍സ് വിസ കൈവശമുള്ളവര്‍ക്ക് ഇന്ന് മുതല്‍ തിരിച്ചെത്താം. ചൊവ്വാഴ്ച മുതല്‍ വിദേശത്തേക്കുള്ള വിമാന യാത്രയും അനുവദിക്കും. എന്നാല്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലെ മുന്‍കരുതല്‍ നടപടികള്‍ പൂര്‍ണമായും പാലിക്കേണ്ടി വരും.

കൊറോണ പരിശോധന

കൊറോണ പരിശോധന

താമസ വിസയുള്ളവര്‍ക്ക് തിരിച്ചെത്താം. അവര്‍ ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കൊറോണ പരിശോധന നടത്തണം. രോഗമില്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് വിമാന കമ്പനി അധികൃതരെ കാണിക്കുകയും വേണം. യാത്ര പുറപ്പെടുന്നതിന് മുമ്പ് രോഗ ലക്ഷണം കണ്ടാല്‍ വിമാന അധികൃതര്‍ക്ക് യാത്ര നിഷേധിക്കാം.

പ്രത്യേക സ്‌ക്രീനിങ്

പ്രത്യേക സ്‌ക്രീനിങ്

ദുബായ് വിമാനത്താവളത്തില്‍ എത്തിക്കഴിഞ്ഞാല്‍ പ്രത്യേക സ്‌ക്രീനിങ് പരിശോധന നടത്തും. സ്മാര്‍ട്ട് ആപ്പില്‍ കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. വിമാനത്താവളം വിട്ട് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഈ നടപടികള്‍ പൂര്‍ത്തിയാക്കണം.

നേരിട്ട് വീട്ടിലേക്ക് പോകാനാകില്ല

നേരിട്ട് വീട്ടിലേക്ക് പോകാനാകില്ല

ദുബായിലെത്തുന്ന റസിഡന്‍സ് വിസയുള്ളവര്‍ക്ക് നേരിട്ട് വീട്ടിലേക്ക് പോകാന്‍ സാധിക്കില്ല. കൊറോണ പരിശോധനയില്‍ രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ വീട്ടിലേക്ക് പോകാന്‍ സാധിക്കൂ. രോഗമുണ്ടെന്ന് തെളിഞ്ഞാല്‍ 14 ദിവസം വീട്ടില്‍ ഐസൊലേഷനില്‍ കഴിയേണ്ടി വരും. വീട്ടില്‍ സൗകര്യമില്ലാത്തവര്‍ സര്‍ക്കാര്‍ ഒരുക്കുന്ന കേന്ദ്രത്തിലേക്ക് മാറണം.

പ്രത്യേക ഫീസ്

പ്രത്യേക ഫീസ്

ദുബായിലെത്തുന്ന വ്യക്തിക്ക് രോഗമുണ്ടെന്ന് തെളിഞ്ഞാല്‍ താമസ സൗകര്യമൊരുക്കേണ്ടത് തൊഴിലുടമയാണ്. സര്‍ക്കാര്‍ സംവിധാനവും ലഭ്യമാകും. ഇതിന് പ്രത്യേക ഫീസ് ഈടാക്കും. വിനോദ സഞ്ചാരികള്‍ക്കും ഏകദേശം സമാനമായ നിബന്ധനകളാണ്. ഇവര്‍ക്ക് ദുബായിലേക്ക് പുറപ്പെടുന്നതിന് നാല് ദിവസനകമുള്ള പരിശോധന രേഖയാണ് വേണ്ടത്.

സൗദിയുടെ മുഖംമാറ്റിയ ഭരണാധികാരി; 35കാരന്റെ അമ്പരപ്പിക്കും വളര്‍ച്ച, മുഹമ്മദ് ബിന്‍ സല്‍മാനെ കുറിച്ച്സൗദിയുടെ മുഖംമാറ്റിയ ഭരണാധികാരി; 35കാരന്റെ അമ്പരപ്പിക്കും വളര്‍ച്ച, മുഹമ്മദ് ബിന്‍ സല്‍മാനെ കുറിച്ച്

English summary
Dubai allows foreign tourists from July 7
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X