Get Updates
Get notified of breaking news, exclusive insights, and must-see stories!

70 മമ്മൂട്ടി ആരാധകർക്ക് സൗജന്യ ദുബായ് ടൂറിസ്റ്റ് വിസ: വമ്പൻ പ്രഖ്യാപനവുമായി ട്രാവൽ ഏജൻസി

ദുബായ്: മലയാളം മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർക്ക് സന്തോഷ വാർത്തയുമായി ട്രാവൽ ഏജൻസി. 70 മമ്മൂട്ടി ആരാധകർക്ക് മൂന്ന് മാസത്തേക്കുള്ള ടൂറിസ്റ്റ് വിസ സൌജന്യമായി നൽകുമെന്നാണ് സ്മാർട്ട് ട്രാവൽസ് എൽഎൽസി എന്ന ട്രാവൽ ഏജൻസിയുടെ പ്രഖ്യാപനം. ഒരു മാസത്തെ സൌജന്യ ട്രാവൽ ഇൻഷുറൻസും അടങ്ങുന്നതാണ് മൂന്ന് മാസത്തെ ടൂറിസ്റ്റ് വിസയെന്നും സ്മാർട്ട് ട്രാവൽസ് മാനേജിംഗ് ഡയറക്ടറായ അഫി അഹമ്മദിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സെപ്തംബർ ഏഴിന് മമ്മൂട്ടിയ്ക്ക് 70 വയസ്സ് തികയുന്ന വേളയിലാണ് ട്രാവൽ ഏജൻസിയുടെ പ്രഖ്യാപനം. യുഎഇയിൽ നിന്നുള്ള നിരവധി പ്രവാസികളാണ് സോഷ്യൽ മീഡിയയിൽ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുള്ളത്. ഇതിനിടെ വേറിട്ടൊരു ആശയവുമായി എത്തിയിരിക്കുകയാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസി.

1


"ഞാൻ ജീവിതകാലം മുഴുവൻ മമ്മുക്കയുടെ ആരാധകനായിരുന്നു. ഈ വർഷം അദ്ദേഹത്തിന് 70 വയസ്സ് തികഞ്ഞു, ഒരു തരത്തിലും അദ്ദേഹത്തിന്റെ ചൈതന്യം മങ്ങിയിട്ടില്ല. അദ്ദേഹം തന്റെ ശാരീരികക്ഷമതയും ആരോഗ്യവും കാത്തുസൂക്ഷിക്കുന്ന രീതി നമ്മളിൽ പലർക്കും വലിയ പ്രചോദനമാണ്, "അഹമ്മദ് പറഞ്ഞു. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ കരിയറിൽ, മമ്മൂട്ടി 400 -ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, പ്രധാനമായും മലയാളത്തിൽ, നിരവധി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി പുറത്തിറങ്ങിയിട്ടുള്ളവയാണ്. അടുത്തിടെ, മലയാളം സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം അദ്ദേഹത്തിന് യുഎഇ ഗോൾഡൻ വിസ നൽകുകയും ചെയ്തിരുന്നു.

2

ഇന്ത്യൻ മെഗാസ്റ്റാറിന്റെ 70 പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്ക് ഇൻഷുറൻസ് നിരക്കുകൾ ഉൾപ്പെടെ 70 സൗജന്യ ടൂറിസ്റ്റ് വിസകൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നതായി അഹമ്മദ് വിശദീകരിച്ചു. എന്നാൽ ഇതിനായി ഒരു നിബന്ധയും ട്രാവൽ ഏജൻസി മുന്നോട്ടുവെച്ചിട്ടുള്ളത്. പാസ്‌പോർട്ടിൽ നൽകിയിരിക്കുന്ന തിയ്യതി അനുസരിച്ച് അവർ ഈ വർഷം അവരുടെ 70 -ാം ജന്മദിനം ആഘോഷിക്കണമെന്നാണ് യോഗ്യതയ്ക്കുള്ള മാനദണ്ഡമായി കണക്കാക്കുന്നത്. സ്മാർട്ട് ട്രാവൽസ് സൗജന്യമായി നൽകുന്ന ഇൻഷുറൻസ് ഉൾപ്പെടെയുള്ള 320 ദിർഹമാണ് വിസയുടെ ചിലവ്. ഇതാണ് ട്രാവൽ ഏജൻസി സൌജന്യമായി നൽകുക.

3

"ആദ്യം വരുന്നവർക്കായിരിക്കും മുൻഗണന ലഭിക്കുക. സെപ്റ്റംബർ 8 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കുന്ന ആദ്യത്തെ 70 വിനോദസഞ്ചാരികൾക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുമെന്ന് ട്രാവൽ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. "അദ്ദേഹം പറഞ്ഞു. എന്നാൽ ദുബായിലേക്കുള്ള യാത്രാ ചെലവുകൾ - ഇതിൽ ഫ്ലൈറ്റ് ടിക്കറ്റുകളും ആർടി -പിസിആറും ആർടി പിസിആർ ടെസ്റ്റുകളും ഉൾപ്പെടെയുള്ളവയുടെ ചെലവ് യാത്രക്കാരൻ വഹിക്കണം.

4


കൊറോണ വൈറസിന്റെ രണ്ടാം തരംഗ വ്യാപനത്തോടെ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിൽ മാസങ്ങൾ നീണ്ട കർശന നിയന്ത്രണങ്ങൾക്ക് ശേഷം ആഗസ്റ്റ് ആദ്യ ആഴ്ച മുതലാണ് വിമാന സർവീസ് പുനരാരംഭിച്ചത്. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരുന്ന യാത്രക്കാർക്കുള്ള നിയമങ്ങളിൽ ഇളവ് വരുത്തിയത്.

5


ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ധാരാളം വിനോദസഞ്ചാരികൾ ദുബായിലേക്ക് വരുന്നുണ്ട്, പ്രത്യേകിച്ചും അവരുടെ കുടുംബങ്ങൾക്കൊപ്പം ഒരുമിച്ച് താമസിക്കുന്നതിനും എക്സ്പോ 2020 കാണാനുമായാണ് ഇവരിൽ ഏറെപ്പേരും എത്തുന്നതെന്നും "അഹമ്മദ് പറഞ്ഞു.

6


മമ്മൂട്ടിയെ പോലുള്ള സൂപ്പർ താരങ്ങളുടെ രണ്ടാമത്തെ വീടാണ് ദുബായ്. ഇന്ത്യയിലെ 70 വയസ്സ് പിന്നിട്ട ആളുകൾക്ക് പൊതുവെ പ്രായമായതായി തോന്നുകയും അവർ യാത്ര ചെയ്യാൻ കഴിയില്ലെന്ന് കരുതുകയും ചെയ്യും. പകരം, അവർ മമ്മൂട്ടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജീവിതം പൂർണ്ണമായി ജീവിക്കണം, "അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+