Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയ്‌സിയുടെ മരണം ഞെട്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, അവധിക്കാല യാത്ര വെട്ടിച്ചുരുക്കി ബൈഡന്‍

തെഹറാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത മരണത്തില്‍ അനുശോചിച്ച് ലോകനേതാക്കള്‍. ഞെട്ടിക്കുന്നതും, വളരെയധികം വേദനിപ്പിക്കുന്നതുമാണ് ഇറാനിയന്‍ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം റെയ്‌സിയുടെ വിയോഗം. ഇന്ത്യ-ഇറാന്‍ ബന്ധം ശക്തമാകുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എക്കാലത്തും സ്മരിക്കപ്പെടും.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മോദി ട്വീറ്റ് ചെയ്തു. നേരത്തെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടപ്പോഴും മോദി ആശങ്കയറിയിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ അവധിക്കാല ആഘോഷം വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേക്ക് മടങ്ങി.

ebrahim-raisi-death

വൈറ്റ് ഹൗസില്‍ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ബൈഡന്‍. യുഎസ് അധികൃതര്‍ കരുതുന്നത് ഇറാന്‍ പ്രസിഡന്റിനെ കൊലപ്പെടുത്തിയെന്നാണ്. മുന്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജവാദ് ഷരീഫും അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് റെയ്‌സിയുടെയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീറബ്ദുല്ലാഹിയന്റെയും രക്തസാക്ഷിത്വമാണ് ഇതെന്ന് ഷരീഫ് പറഞ്ഞു.

അമീറബ്ദുല്ലാഹിയന്‍ തന്റെ പ്രിയപ്പെട്ട സഹോദരനെ പോലെയായിരുന്നുവെന്നും സരീഫ് കുറിച്ചു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയും റെയ്‌സിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.

എല്ലാ കാര്യത്തിലും വെനസ്വേലയെ പിന്തുണയ്ക്കുന്ന സുഹൃത്തായിരുന്നു റെയ്‌സിയെന്ന് മദുറോ പറഞ്ഞു. അന്തസ്സ്, ധാര്‍മികത, പ്രതിരോധം എന്നിവയുടെ ഉദാഹരണമായിരുന്നു റെയ്‌സിയും ഇറാനുമെന്ന് മദുറോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.ഇബ്രാഹിം റെയ്‌സിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നത് അസര്‍ബൈജാന്‍ പ്രസിഡന്റ് പറഞ്ഞു.

അയല്‍വാസി, സുഹൃത്ത്, സഹോദര രാഷ്ട്രം എന്നിങ്ങനെയുള്ള കാര്യം പരിഗണിച്ച് ഇറാന് എല്ലാ വിധ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു. ഇറാന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് എര്‍ഗോന്‍ പറഞ്ഞു.

അതേസമയം ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ താല്‍ക്കാലിക പ്രസിഡന്റായി ചുമതയേല്‍ക്കും. ഇറാന്‍ ഭരണഘടന പ്രകാരം പ്രസിഡന്റിന്റെ വിയോഗമുണ്ടായാല്‍ വൈസ് പ്രസിഡന്റിന് പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാവല്‍ പ്രസിഡന്റിന്റെ ചുമതലയുണ്ടാവും. 50 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് നിയമം.

ഇറാന്‍ വിദേശ കാര്യ മന്ത്രി അമിറബ്ദുല്ലാഹിയനും കൊല്ലപ്പെട്ടവരില്‍ വരും. സൗദിയും ഇറാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അമറിബ്ദുല്ലാഹിയന്‍ ആണ്. നിരവധി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഇറാന് പിന്തുണ അറിയിച്ചിരുന്നു. ഹെലികോപ്ടര്‍ കണ്ടെത്താന്‍ സഹായിക്കാമെന്നും പറഞ്ഞിരുന്നു.

കനത്ത മഴയും കോടമഞ്ഞും കാരണം രക്ഷാപ്രവര്‍ത്തനം പലതവണ തടസ്സപ്പെട്ടിരുന്നു. താപനില കുറഞ്ഞതും, മഞ്ഞും, അടക്കമുള്ള പ്രതികൂല കാലാവസ്ഥ അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഹമാസും റെയ്‌സിന്റെ മരണത്തില്‍ അനുശോചനംഅറിയിച്ചു. ഇറാന് പൂര്‍ണ ഐക്യദാര്‍ഢ്യവും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+