ബിറ്റ്‌കോയിന്‍ മുസ്ലിംകള്‍ക്ക് ഹറാമെന്ന് ഈജിപ്ത് മുഫ്ത്തി!

  • Posted By:
Subscribe to Oneindia Malayalam

കെയ്‌റോ: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്നത് ഇസ്ലാമില്‍ വിലക്കപ്പെട്ട കാര്യമാണെന്ന് ഈജിപ്തിലെ ഗ്രാന്റ് മുഫ്ത്തി. കുറ്റകൃത്യങ്ങള്‍ക്ക് അവ ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടാണത്രെ അത് ഹറാമാണെന്ന് പറയുന്നത്. 2009ല്‍ നിലവില്‍ വന്ന ക്രിപ്‌റ്റോ കറന്‍സി വ്യക്തികള്‍ക്കും രാഷ്ട്രങ്ങള്‍ക്കും വന്‍ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും അതുകൊണ്ട് തന്നെ അത് ഇസ്ലാമിക വിരുദ്ധമാണെന്നും ഈജിപ്തിലെ ഗ്രാന്റ് മുഫ്ത്തി ശൗഖി അല്ലാം ഫത്‌വ പുറപ്പെടുവിച്ചു.

പ്രക്ഷോഭകര്‍ക്ക് പിന്തുണ; അമേരിക്കയ്‌ക്കെതിരേ പരാതിയുമായി ഇറാന്‍ യുഎന്നില്‍

ഭീകരവാദികള്‍ക്കും ക്രിമിനല്‍ ഗ്രൂപ്പുകള്‍ക്കും സുരക്ഷിതവും സ്ഥിരമായതുമായ സാമ്പത്തിക സ്രോതസ്സ് ബിറ്റ്‌കോയിന്‍ വഴി ലഭിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കറന്‍സിയും നാണയങ്ങളും ഇറക്കല്‍ ധനകാര്യസ്ഥാപനങ്ങള്‍ക്ക് മാത്രം അധികാരപ്പെട്ടതും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതുമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമായും ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്‌കോയിനെ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കുന്നില്ല. നാണയത്തിന്റെയോ കറന്‍സിയുടെ രൂപമില്ലാത്ത ബിറ്റ്‌കോയിന്‍ കംപ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ കോഡാണ്. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ഇവയെ 'ക്രിപ്‌റ്റോ കറന്‍സി' എന്നും വിളിക്കാറുണ്ട്.

bitcoin

ഇടനിലക്കാരോ ബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയമെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ബിറ്റ്‌കോയിന്‍ വഴിയുള്ള ഇടപാട് വിവരങ്ങള്‍ രേഖപ്പെടുത്തി വെയ്ക്കാന്‍ ബ്ലോക്ക്ചെയിന്‍ എന്നു വിളിക്കപ്പെടുന്ന പബ്ലിക് ഇലക്ട്രോണിക് ലഡ്ജര്‍ ആണ് ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ ജനുവരിയില്‍ 1000 ഡോളറായിരുന്ന ബിറ്റ്‌കോയിന്റെ മൂല്യം കഴിഞ്ഞ ഡിസംബറില്‍ 19500 ഡോളറായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരായ ശക്തമായ മുന്നറിയിപ്പുകളുമായി ധനകാര്യസ്ഥാപനങ്ങളും സര്‍ക്കാരുകളും രംഗത്തുവന്നതോടെ ബിറ്റ്‌കോയിന്റെ മൂല്യം താഴേക്കുപോവുകയായിരുന്നു.

English summary
egypt mufti says bitcoin forbidden in islam
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്