കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ സിറിയയിലെ 'കളി' നിര്‍ത്തിയോ... ഐസിസ് എവിടെ? റഷ്യന്‍ വിമാനം തകര്‍ത്തത് പക വീട്ടലോ?

Google Oneindia Malayalam News

മാസ്‌കസ്: സെപ്തംബര്‍ 30 നായിരുന്നു റഷ്യന്‍ വ്യോമ സേന സിറിയയില്‍ ഐസിസിനെതിരെയുള്ള യുദ്ധം തുടങ്ങി വച്ചത്. അമേരിയ്ക്കയേയും സഖ്യരാജ്യങ്ങളേയും ഞെട്ടിച്ചുകൊണ്ട് ഐസിസിന് മേല്‍ അവര്‍ നാശം വിതയ്ക്കുകയും ചെയ്തു.

സിറിയയില്‍ റഷ്യന്‍ ആക്രമണം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ എന്താണ് ഐസിസിന്റെ അവസ്ഥ? അവര്‍ ഇപ്പോഴും സിറിയയില്‍ ശക്തമാണോ? അതോ ഇല്ലാതായോ?

ഈജിപ്തില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ത്തതിന് പിന്നില്‍ ഐസിസ് ആണെന്നാണ് അവരുടെ അവകാശവാദം. ഇപ്പോഴിതാ അമേരിയ്ക്കയും ഇസ്രായേലും അടക്കമുള്ളവര്‍ അത് സ്ഥിരീകരിയ്ക്കുന്നു. റഷ്യയ്ക്ക് ഐസിസ് നല്‍കിയ തിരിച്ചടിയായിരുന്നോ ആ ആക്രമണം?

വ്യോമാക്രമണം ഇല്ലേ

വ്യോമാക്രമണം ഇല്ലേ

കുറച്ച് നാളുകളായി റഷ്യന്‍ സൈന്യം ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് വ്യോമാക്രമണം നടത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസ് ആക്രമണ വാര്‍ത്തകളും സിറിയയില്‍ നിന്ന് ഇപ്പോള്‍ പുറത്ത് വരുന്നില്ല.

സിറിയന്‍ സൈന്യം

സിറിയന്‍ സൈന്യം

റഷ്യന്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ അത്രയ്ക്ക് ശക്തമല്ലെങ്കിലും അസദിന്റെ സൈന്യം ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം സൈന്യം നടത്തിയ ആക്രമണത്തില്‍ 58 തീവ്രവാദികളെയാണ് വധിച്ചത്.

ഐസിസ് തീര്‍ന്നില്ല

ഐസിസ് തീര്‍ന്നില്ല

സിറിയയില്‍ ഐസിസ് ഇപ്പോഴും നാമാവശേഷമായിട്ടില്ല എന്ന സൂചനകള്‍ തന്നെയാണ് ലഭിയ്ക്കുന്നത്. നിശബ്ദരായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

റഷ്യന്‍ വിമാനം

റഷ്യന്‍ വിമാനം

ഈജിപ്തില്‍ വച്ച് റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നത് ഒക്ടോബര്‍ 31 നായിരുന്നു. റഷ്യ സിറിയയില്‍ വ്യോമാക്രമണം തുടങ്ങി ഒരു മാസം തികയുന്ന ദിവസം. ആ വിമാനം തകര്‍ത്തത് ഐസിസിന്റെ പ്രതികാരമായിരുന്നോ?

224 മരണം

224 മരണം

റഷ്യന്‍ വിമാനം തകര്‍ന്ന് 224 പേരാണ് അന്ന് കൊല്ലപ്പെട്ടത്. സാങ്കേതിക തകരാറായിരുന്നു അപകടത്തിന് കാരണം എന്ന വിശദീകരണങ്ങളെല്ലാം തന്നെ ഇപ്പോള്‍ അപ്രസക്തമായിക്കൊണ്ടിരിയ്ക്കുകയാണ്.

ഐസിസിന്റെ ബോംബ്

ഐസിസിന്റെ ബോംബ്

റഷ്യന്‍ വിമാനം തകര്‍ത്തതിന് പിന്നില്‍ ഐസിസിന്റെ ബോംബ് തന്നെയാണെന്നാണ് ഇപ്പോള്‍ അമേരിയ്ക്കയും ഇസ്രായേലും അടക്കമുള്ള രാജ്യങ്ങള്‍ പറയുന്നത്. വിമാനം തങ്ങള്‍ തകര്‍ത്തതാണെന്ന് ഐസിസും അവകാശവാദം ഉന്നയിച്ചിരുന്നു.

 ഇറാഖില്‍ നിന്ന്

ഇറാഖില്‍ നിന്ന്

സിറിയയില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായതോടെ ഐസിസ് പ്രവര്‍ത്തനങ്ങള്‍ ഇറാഖില്‍ നിന്നായിരുന്നു ഏകോപിപ്പിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിഹാദി ജോണ്‍

ജിഹാദി ജോണ്‍

ഐസിസിന്റെ ആരാച്ചാര്‍ ജിഹാദി ജോണിനെ പിടികൂടുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജിഹാദി ജോണ്‍ എവിടെയുണ്ടെന്ന് പോലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇനിയും തിരിച്ചടി

ഇനിയും തിരിച്ചടി

റഷ്യയോട് പക വീട്ടാന്‍ ഐസിസ് ശ്രമങ്ങള്‍ തുടങ്ങിയതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോസ്‌കോയില്‍ ഐസിസ് നടത്താനിരുന്ന ചാവേര്‍ ബോംബാക്രമണം തടഞ്ഞതായി റഷ്യ തന്നെ അവകാശപ്പെട്ടിരുന്നു.

 റഷ്യയുടെ മറുപടി

റഷ്യയുടെ മറുപടി

വിമാനം തകര്‍ന്നതിന് രണ്ട് ദിവസത്തിന് ശേഷം റഷ്യ സിറിയയില്‍ ശക്തമായ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സാധാരണ ജനങ്ങളടക്കം 42 പേര്‍ അന്ന് കൊല്ലപ്പെട്ടിട്ടുണ്ടത്രെ.

English summary
Egypt plane crash: This attack shows that Russia is hurting ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X