കൊവിഡ് 19 സാമ്പത്തിക സഹായ ബില്ലില്‍ ഒപ്പിടാതെ ട്രംപ്; ട്രംപിന് മുന്നറിയിപ്പുമായി ബൈഡന്‍
വാഷിങ്‌ടണ്‍: കോണ്‍ഗ്രസില്‍ പാസായ കൊവിഡ് 19 സാമ്പത്തിക സഹായ ബില്ലില്‍ ഒപ്പുവെക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഇനിയും തയാറയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടവരുമെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബില്ലില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെക്കാത്തിനാല്‍ അമേരിക്കയില്‍ നിരവധി ആളുകള്‍ക്കാണ് അവരുടെ ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നത്.
ബില്‍ ഇനിയും ഒപ്പിടാന്‍ വൈകിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് നേരിടേണ്ടി വരും. നിലവില്‍ ബില്ല് ഒപ്പുവെക്കാത്തതിനാല്‍ 10 മില്യന്‍ ആളുകളക്കാണ് തൊഴിലില്ലായ്‌മ ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍ നഷ്ടമായതെന്നും ജോ ബൈഡന്‍ തന്റെ ഔദ്യോഗികമായി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞു. അടുത്ത കുറച്ചു ദിവസത്തിനകം തന്നെ സര്‍ക്കാരിന്റെ ആനൂകൂല്യങ്ങളുടെ കാലവധി തീരും. ഇത് ജനങ്ങള്‍ക്കും രാജ്യത്തെ സര്‍ക്കാര്‍ സംവിധാനത്തിന് തന്നെ വളരെ ദോഷകരമായി ബാധിക്കുമെന്നും ജോ ബൈഡന്‍ തന്റെ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.
ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് വിടാന്‍ ഒരുമാസത്തില്‍ താഴെ മാത്രം ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് 900 മില്യന്‍ ഡോളറിന്റെ ബില്‍ പാസാക്കാന്‍ ട്രംപ് വിമുഖത അറിയിച്ചത്. കൊവിഡ് 19നേല്‍പ്പിച്ച കടുത്ത സാമ്പത്തിക ആഘാതത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സഭ പാസാക്കിയ ബില്ലാണ് പാസാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തയാറാകാത്തത്.
ബില്ലില്‍ മാറ്റങ്ങള്‍ വരുത്താതെ ബില്ലില്‍ ഒപ്പിടാന്‍ തയാറാകില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതായി വൈറ്റ് ഹൗസ് ട്വിറ്ററില്‍ അറിയിച്ചു. ബില്ലില്‍ ജനങ്ങള്‍ക്കു നല്‍കാനനുവദിച്ച 600 ഡോളര്‍ എന്ന തുക 2000 ഡോളറോ, 4000 ഡോളറോ ആക്കി മാറ്റാന്‍ ട്രംപ് ആവശ്യപ്പെട്ടതായും വൈറ്റ് ഹൗസ് പറയുന്നു.