
ട്വിറ്ററില്‍ പുതിയ ഫീച്ചര്‍ വരുന്നു, ലോങ് ടെസ്റ്റ് ഫീച്ചറെന്ന് ഇലോണ്‍ മസ്‌ക്
വാഷിംഗ്ടണ്‍: ട്വിറ്ററില്‍ വീണ്ടും പുതിയൊരു പരിഷ്‌കാരം കൂടി വരുന്നു. ട്വീറ്റില്‍ നീളമേറിയ ടെക്‌സ്റ്റുകള്‍ ഉള്‍പ്പെടുത്താനുള്ള ഫീച്ചറാണിത്. വൈകാതെ തന്നെ ഇത് നിലവില്‍ വരുമെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്. ഇന്നാണ് ഇക്കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്. അതേസമയം എന്നാണ് ഇങ്ങനൊരു ഫീച്ചര്‍ വരികയെന്ന കൃത്യമായ തിയതി മസ്‌ക് പ്രഖ്യാപിച്ചിട്ടില്ല.
നോട്പാഡ് സ്‌ക്രീന്‍ഷോട്ടുകള്‍ എന്ന അസംബന്ധത്തെ ഇത് ഇല്ലാതാക്കുമെന്ന് മസ്‌ക് പറഞ്ഞു. ട്വിറ്ററിലെ സെര്‍ച്ച് ഫങ്ഷന്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയ ടൂളുകള്‍ ക്രിയേറ്റര്‍ മോണിറ്റൈസേഷനും എന്‍ഹാന്‍സ്‌മെന്റുകള്‍ക്കും കൊണ്ടുവരുമെന്ന് മസ്‌ക് പറഞ്ഞു.
പുതിയ ഫീച്ചറുകള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണെന്ന് മസ്‌ക് പറഞ്ഞു. ട്വിറ്ററിനുള്ളില്‍ സെര്‍ച്ച് എന്നെ 1998ലുണ്ടായിരുന്ന ഇന്‍ഫോസീക്കിനെ ഓര്‍മിപ്പിക്കുന്നുവെന്നും ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. എന്‍ബിസി റിപ്പോര്‍ട്ടര്‍ ബെന്‍ കോളിന്‍സ് ഈ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തി.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ പങ്കാളി ചതിച്ചു, ബന്ധം പൊളിഞ്ഞു; ടാറ്റൂ കൊണ്ട് യുവതിയുടെ പ്രതികാരം, വൈറല്‍
നീളമുള്ള ടെക്സ്റ്റിംഗ് രീതി മസ്‌കിന്റെ സംഭാവനയല്ലെന്ന് കോളിന്‍സ് പറഞ്ഞു. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കും മുമ്പ് തന്നെ ട്വിറ്റര്‍ ഈ ഫീച്ചറിനെ കുറിച്ച് പറയുന്നു. മസ്‌ക് പിരിച്ചുവിട്ട ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കുകയാണെന്ന് ബെന്‍ കോളിന്‍സ് പറഞ്ഞു.
ആകാശത്ത് അദൃശ്യ ശക്തിയെത്തും, 7 പേര്‍ ഭൂമിയിലേക്ക് വീഴും, സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചനം
ആപ്പുകളിലെ പരീക്ഷാണര്‍ത്ഥത്തിലുള്ള ഫീച്ചറുകള്‍ തയ്യാറാക്കുന്ന ജെയിന്‍ മാഞ്ചുന്‍ ട്വിറ്റര്‍ നേരത്തെ തന്നെ നീളമുള്ള ടെക്സ്റ്റ് ഫീച്ചറുകള്‍ക്കായി ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ പുതിയ ബ്ലൂടിക്ക് സബ്‌സ്‌ക്രിപ്ഷന്‍ പരിഷ്‌കാരവും അവതരിപ്പിച്ചിരുന്നു. മാസം എട്ട് ഡോളറാണ് ബ്ലൂടിക്കിനായി ഇനി ട്വിറ്ററിന് നല്‍കേണ്ടത്.
ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
ഇതിനൊപ്പം മറ്റ് ചില ഫീച്ചറുകളും ഇവര്‍ക്ക് ലഭിക്കും. ദൈര്‍ഘ്യമുള്ള വീഡിയോകളും, കുറഞ്ഞ പരസ്യങ്ങളും ഈ സബ്‌സ്‌ക്രിപ്ഷനില്‍ ഉണ്ടാവും. മസ്‌ക് നേരത്തെ തന്നെ കണ്ടന്റ് ക്രിയേറ്റര്‍മാരെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതാണ്. എന്നാല്‍ അത് എങ്ങനെ ആയിരിക്കുമെന്ന് മാത്രം പറഞ്ഞിട്ടില്ല.
അതേസമയം മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ നിരവധി പ്രമുഖരാണ് ട്വിറ്റര്‍ വിട്ടത്. കഴിഞ്ഞ ദിവസം നടി ആമ്പര്‍ ഹേഡിന്റെ ട്വിറ്റര്‍ അക്കൗണ്ടും അപ്രത്യക്ഷമായിരുന്നു. ട്വിറ്ററില്‍ മസ്‌ക് നടത്തുന്ന പരിഷ്‌കാരങ്ങള്‍ക്കും കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. നിരവധി ജീവനക്കാരെ ട്വിറ്റര്‍ പിരിച്ച് വിട്ടിരിക്കുകയാണ്. യാതൊരു കാരണവും കാണിക്കാതെയാണിത്.
മൊത്തം ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് മസ്‌ക് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ട്വിറ്റര്‍ ലേ ഓഫ് എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. ഇതില്‍ നിരവധി പേര്‍ തങ്ങളെ പിരിച്ച് വിട്ട കാര്യങ്ങള്‍ പറയുന്നുണ്ട്. ജീവനക്കാര്‍ പിരിച്ചുവിടലിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.