കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിസന്ധി: എമിറേറ്റ്സ് ഒറ്റദിവസം പിരിച്ചുവിട്ടത് 600 പേരെ, വ്യോമയാന രംത്തെ വലിയ നടപടി!!

Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ പൈലറ്റുമാരെ പിരിച്ചുവിടാനൊരുങ്ങി എമിറേറ്റ്സ്. ഇന്ത്യക്കാരുൾപ്പെടെ 600 പൈലറ്റുമാരെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് പിരിച്ചുവിടുന്നത്. ജൂൺ ഒമ്പതിനാണ് കമ്പനി ഇത് സംബന്ധിച്ച നടപടികളുമായി മുന്നോട്ടുപോകുന്നത്. വ്യോമയാന രംഗത്തെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ഒറ്റദിവസമാണ് 600 പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്.

ഇന്ത്യയില്‍ ആശുപത്രികള്‍ നിറഞ്ഞ് കവിയുന്നു... യൂറോപ്പിലേത് പോലെ, മുംബൈയിലും ദിലിയിലും!!ഇന്ത്യയില്‍ ആശുപത്രികള്‍ നിറഞ്ഞ് കവിയുന്നു... യൂറോപ്പിലേത് പോലെ, മുംബൈയിലും ദിലിയിലും!!

792 പേരെ പിരിച്ചുവിടും?

792 പേരെ പിരിച്ചുവിടും?


രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ എമിറേറ്റ്സ് 792 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കൊറോണ വൈറസ് പ്രതിസന്ധി മൂലം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണെന്നാണ് കമ്പനി ഞായറാഴ്ച വ്യക്തമാക്കിയത്. കമ്പനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച് ട്രെയിനി പൈലറ്റുമാർ, ക്യാബിൻ ജീവനക്കാർ എന്നിവരെയും പിരിച്ചുവിടൽ നീക്കം ബാധിക്കുമെന്നാണ് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്.

 പ്രതിസന്ധി മറികടക്കാൻ

പ്രതിസന്ധി മറികടക്കാൻ

ബിസിനസ് പുനരാരംഭിക്കുന്നതിനായി സാധ്യമായ എല്ലാ മാർഗ്ഗങ്ങളും അവലംബിച്ചു. എന്നാൽ ദൌർഭാഗ്യവശാൽ നല്ല പല ജീവനക്കാരോടും യാത്ര പറയേണ്ടിവരുന്ന സാഹചര്യമാണ് ഒടുവിൽ ഉണ്ടായിട്ടുള്ളതെന്നാണ് കമ്പനി വക്താവിന്റെ പ്രതികണം. നേരത്തെയും പല വിമാന കമ്പനികളും കൊറോണ വൈറസ് പ്രതിസന്ധി മറികടക്കുന്നതിനായി ജീവനക്കാരെ പിരിച്ചുവിടുകയോ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 180 പേരെ പിരിച്ചുവിട്ടു

180 പേരെ പിരിച്ചുവിട്ടു

കൊറോണ വൈറസ് പ്രതിസന്ധി മൂലം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി 180 പൈലറ്റുമാരെ എമിറേറ്റ്സ് മെയ് 31 ന് പിരിച്ചുവിട്ടിരുന്നു. എന്നാൽ ജൂൺ ഒമ്പതിന് പിരിച്ചുവിട്ട ജീവനക്കാർ എ380 വിമാനങ്ങളിൽ പരിശീലനം നടത്തിക്കൊണ്ടിരുന്നവരെയാണ് പിരിച്ചുവിട്ടിട്ടുള്ളതെന്നാണ് മണികൺട്രോൾ റിപ്പോർട്ടിൽ പറയുന്നത്. ഈ പൈലറ്റുമാർ പ്രൊബേഷൻ കാലയളവിലുള്ളവരെയാണ് പിരിച്ചുവിട്ടിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

 ശ്രമം വിജയിച്ചില്ല

ശ്രമം വിജയിച്ചില്ല

ജീവനക്കാരുടെ ജോലി സംരക്ഷിക്കുന്നതിനായി സാധ്യമായ കാര്യങ്ങൾ ചെയ്തെന്നാണ് കമ്പനി വക്താവ് ചൂണ്ടിക്കാണിക്കുന്നത്. 60000 ഓളം ജീവനക്കാരാണ് എമിറേറ്റ്സിന്റെ ഭാഗമായി ജോലി ചെയ്യുന്നത്. എന്നാൽ എത്ര ജീവനക്കാരെയാണ് കമ്പനിയുടെ പിരിച്ചുവിടൽ നടപടി പ്രതികൂലമായി ബാധിക്കുകയെന്ന് വ്യക്തമായിട്ടില്ല. നേരത്തെ എമിറേറ്റ്സ് ഗ്രൂപ്പിന്റെ എയർപോർട്ട് സർവീസ് നേരത്തെ കുറച്ച് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആയിരക്കണക്കിന് ജീവനക്കാരെ ശമ്പളമില്ലാ അവധിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

മൂന്ന് മണിക്കൂറിനിടെ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്മൂന്ന് മണിക്കൂറിനിടെ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

English summary
Emirates Lays off 600 staffs including Indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X