Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേജു ദ്വീപുകാർ പറയുന്നു പ്ലാസ്റ്റിക്‌ ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട: നല്ല പരിസ്ഥിതിക്കായി ഒരു കൊറിയന്‍ മാതൃക

വീണ്ടും ഒരു പരിസ്ഥിതി ദിനമെത്തി. ആഗോള പ്ലാസ്റ്റിക് മലിനീകരണം തടയുക എന്നതാണ് ഇക്കുറി ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം. ലക്കും ലഗാനുമില്ലാതെ ഭൂമിയിൽ കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിയുടെയും മാനവരാശിയുടെയും ആരോഗ്യത്തിനും ഭാവിക്കും ഉണ്ടാക്കുന്ന ആഘാതം ശ്രദ്ധയിലെത്തിക്കുക, പ്ലാസ്റ്റിക് ഉപയോഗത്തിലും സംസ്കരണത്തിലും പുനരാലോചനകൾക്ക് സർക്കാരുകളേയും സംഘടനകളേയും ആളുകളുടെ കൂട്ടായ്മകളേയും പ്രോത്സാഹിപ്പിക്കുക എന്നതൊക്കെയാണ് ലക്ഷ്യം.

നമ്മുടെ റോഡുകളിലും വീടുകളുടെ അരികിലും ഒക്കെ കുമിഞ്ഞ് കിടക്കുന്ന കവറുകളോ പഴയ പാത്രങ്ങളോ , കാനകളിലും തോടുകളിലും പൊങ്ങിക്കിടക്കുന്ന വെള്ളക്കുപ്പികളോ നൽകുന്നതല്ല പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്ന ആഘാതത്തിന്റെ നേർചിത്രം. പ്രതിവർഷം ഏതാണ്ട് 11 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ജലസ്രോതസ്സുകളിലേക്ക് എത്തുന്നത്. നദികളും കടലും ഉൾനാടൻ ജലസ്രോതസ്സുകളുമെല്ലാം മലിനമാക്കി മണ്ണിലെത്തി ഭക്ഷ്യശൃംഖലയിലൂടെ മൈക്രോ കണികകളായി പ്ലാസ്റ്റിക് നമുക്കുള്ളിലേക്കെത്തുന്നു. സാമൂഹികമായും പാരിസ്ഥിതികമായും പ്ലാസ്റ്റിക് മലിനീകരണം ഉണ്ടാക്കുന്നത് പ്രതിവർഷം ശരാശരി 3 ശതകോടി മുതൽ 6 ശതകോടി അമേരിക്കൻ ഡോളറിന്റെ നാശനഷ്ടം.

plastic-

ഇക്കുറി ലോകപരിസ്ഥിതി ദിനാചരണത്തിന് ആതിഥ്യം വഹിക്കുന്ന രാജ്യം ദക്ഷിണ കൊറിയയാണ്. ഇത് രണ്ടാംതവണയാണ് ദക്ഷിണ കൊറിയ ലോക പരിസ്ഥിതി ദിനാചരണത്തിന് ആതിഥ്യം വഹിക്കുന്നത്. ആദ്യത്തേത് 97ലായിരുന്നു. പരിസര ശുചീകരണത്തിലും മാലിന്യനിർമാർജനത്തിലും സാമൂഹികമായി തന്നെ വലിയ ശ്രദ്ധ കൊടുക്കുന്നവരാണ് കൊറിയക്കാർ. പ്രത്യേകിച്ചും പ്ലാസ്റ്റിക് മാലിന്യനിർമാർജനത്തിൽ സംസ്കരണ, പുനരുപയോഗ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തുന്നവരാണ് കൊറിയക്കാർ. അതു കൊണ്ട് പ്ലാസ്റ്റിക് മാലിന്യം എങ്ങനെ കുറക്കാം, എങ്ങനെ അതുണ്ടാക്കുന്ന തലവേദനകൾ ഒഴിവാക്കാം, ബദൽ മാർഗമെന്താണ് എന്നൊക്കെ പറയാൻ എന്തുകൊണ്ടും യോഗ്യരായ രാജ്യത്തെ തന്നെയാണ് ആതിഥേയരായി തെരഞ്ഞെടുത്തിരിക്കുന്നത്. കാരണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ വെള്ളത്തിന്റേയും വായുവിന്റെയും നിലവാരം ഉയർത്താനും പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന പദ്ധതികളും പരിപാടികളും പരമാവധി കുറക്കാനും മാലിന്യസംസ്കരണം പരമാവധി പരിസ്ഥിതി സൗഹാർദപരമാക്കാനും അത്രമേൽ നടപടികളാണ് ആ രാജ്യം കൈ കൊണ്ടിട്ടുള്ളത്. കഴിഞ്ഞ കൊല്ലം പ്ലാസ്റ്റിക് മലിനീകരണം കുറക്കാനുള്ള ഉടമ്പടിയിലെത്തുന്നതിനായുള്ള ആഗോള രാജ്യങ്ങളുടെ അഞ്ചാം വട്ട ചർച്ച നടന്നതും ദക്ഷിണ കൊറിയയിലായിരുന്നു.

jeju

പാരിസ്ഥിതിക സന്തുലനം പരിപാലിക്കുന്നതിന്റെ തെളിവായി ദക്ഷിണ കൊറിയ ഉയർത്തിക്കാട്ടുന്ന ഒന്നാണ് ജേജു പ്രവിശ്യ. സാമൂഹിക പ്രാദേശിക കൂട്ടായ്മകൾ ഇവിടെ കിറുകൃത്യമാണ്. മാലിന്യങ്ങൾ സ്രോതസ്സുകളിൽ തന്നെ വേർതിരിക്കപ്പെടുന്നുണ്ടെന്നും പുനരുപയോഗസാധ്യതകൾ പരമാവധി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും സംസ്കരണം കാര്യക്ഷമമാണെന്നും ഉറപ്പിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കുന്നു. പതിനഞ്ച് കൊല്ലം കൂടി കഴിയുന്നതോടെ അതായത് 2040 ഓടെ പൂർണമായും പ്ലാസ്റ്റിക് മുക്തമാവുക എന്നതാണ് ജേജുക്കാരുടെ പ്രഖ്യാപിത ലക്ഷ്യം.

jeju

പ്ലാസ്റ്റിക് മലിനീകരണമുണ്ടാക്കുന്ന ആഘാതങ്ങൾ കുറക്കാനുള്ള അടിസ്ഥാന വഴികൾ ലളിതമാണ്. അത്യാവശ്യ സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും മാത്രം പരിമിതമായി ഇപയോഗിക്കുക, ബദൽ മാർഗങ്ങൾ കണ്ടെത്തുക, പുനരുപയോഗിക്കാനുള്ള വഴികൾ കണ്ടെത്തുക നടപ്പാക്കുക. ലോകത്ത് പരിസ്ഥിതിദിനാചരണം നടക്കട്ടെ, നമുക്കെന്ത് കാര്യം എന്ന വിചാരം മാറ്റുന്നിടത്ത്, നമ്മൾ ഓരോരുത്തർക്കും എന്ത് ചെയ്യാനാകും എന്ന് ആലോചിച്ച് തുടങ്ങുമ്പോൾ കാര്യങ്ങൾക്ക് മാറ്റം വരും. റോഡരികിലും വീടിന്റെ ഓരങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞ് കൂടില്ല. അതിനൊപ്പം മാലിന്യസംസ്കരണം ഭാവി കൂടി മുന്നിൽ കണ്ടാകണമെന്ന് ഭരണാധികാരികളും ഉറപ്പിക്കണം. അങ്ങനെ ചെറിയ നടപടികളിലൂടെ ചെറിയ കാൽ വെയ്പുകളിലൂടെ വലിയ ലക്ഷ്യത്തിലേക്ക് നടക്കാൻ കഴിയും. അതാണ് ഇക്കുറി പാരിസ്ഥിതിക ദിനാചരണം മുന്നോട്ട് വെക്കുന്ന ആശയം.

plastic-

പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ചില കണക്കുകൾ നോക്കാം. (സ്റ്റാറ്റ്യൂട്ടറി മുന്നറിയിപ്പുണ്ട്, ഞെട്ടരുത് )

  • ഒരു വർഷം ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നത് 400 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ്
  • പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന കാര്യത്തിൽ ലോകത്ത് ഒന്നാംസ്ഥാനം അമേരിക്കക്കാണ്. പ്രതിവർഷം 42 ദശലക്ഷം മെട്രിക് ടൺ . അതായത് ചൈനയുടെ രണ്ടിരട്ടി, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലാകെയുള്ള പ്ലാസ്റ്റിക് മാലിന്യത്തേക്കാൾ കൂടുതൽ.
  • ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന വെള്ളക്കുപ്പികൾ, ഭക്ഷണപാത്രങ്ങൾ, കവറുകൾ എന്നിവയൊക്കെയാണ് പ്ലാസ്റ്റിക് മലിനീകരണം കൂട്ടുന്നത്. (ഏതാണ്ട് 50%)
  • ഒരു പ്ലാസ്റ്റിക് ബാഗിന്റെ ശരാശരി ഉപയോഗം 12 മിനിട്ടാണ്. അത് ജീർണിക്കാനെടുക്കുക ഏതാണ്ട് 20 വർഷവും. പ്ലാസ്റ്റിക് ടൂത്ത് ബ്രഷ് ജീർണിക്കാനെടുക്കുക നൂറുകണക്കിന് വർഷവും
  • പാക്കേജിങ്ങിന് അഥവാ സാധനങ്ങൾ കെട്ടിപ്പൊതിയാൻ ആണ് പ്ലാസ്റ്റിക് നിർമാണത്തിന്റെ 36 ശതമാനവും
  • ജൈവ ഇന്ധനങ്ങൾ ഉപയോഗിച്ചാണ് 99% പ്ലാസ്റ്റിക്കും നിർമിക്കപ്പെടുന്നത്, ഹരിതഗൃഹ പ്രഭാവം ഉണ്ടാക്കുന്ന കേടുപാടുകൾക്കുള്ള വലിയ സംഭാവന
  • ഏതാണ്ട് 9% പ്ലാസ്റ്റിക് മാലിന്യം മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്.
  • സമുദ്രങ്ങളിൽ എല്ലാ വർഷവും ഏതാണ്ട് എത്തുന്നത് 11 ദശക്ഷം ടൺ പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ്. കടലുകളിലെ ജന്തുജീവജാലങ്ങളുടെ സുരക്ഷക്ക് വലിയ ഭീഷണി. . ലക്ഷക്കണക്കിന് തിമിംഗലങ്ങളും ഡോൾഫിനുകളും കടൽപ്പന്നികളും കടൽപക്ഷികളും പ്രതിവർഷം മാലിന്യം കാരണം ചാവുന്നു.
  • പുതിയൊരു ആഗോളപഠനം പറയുന്നത് 80% ആളുകളുടെ രക്തസാമ്പിളുകളിലും മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തിയെന്നാണ്.
  • പ്ലാസ്റ്റിക് മലിനീകരണമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളാൽ പ്രതിവർഷം മരിക്കുന്നത് ഏതാണ്ട് ദശലക്ഷം പേരാണ് .

വാൽക്കഷ്ണം

കെ ഡ്രാമ ആരാധകർക്ക് സ്വന്തം നാടു പോലെ പരിചിതമാണ് ജേജു ദ്വീപുകൾ. ബോയ്സ് ഓവർ ഫ്ലവേഴ്സ്, വാം ആൻഡ് കോസി, ക്രാഷ് ലാൻഡിങ് ഓൺ യു, ദ ലെജൻഡ്സ് ഓഫ് ദ ബ്ലൂ സീ, ഹോം ടൗൺ ചാ ചാ, ഔവർ ബ്ലൂസ്, വെൽകം ടു സാമൽദ്രി തുടങ്ങി ഇക്കൊല്ലത്തെ വമ്പൻ ഹിറ്റ് വെൻ ലൈഫ് ഗിവ്സ് യു ടാൻഗെറീൻസ് വരെ....പ്രേക്ഷകമനം കവർന്ന എത്രയെത്ര ഡ്രാമകളാണെന്നോ ജേജു ദ്വീപുകളുടെ ഭംഗിയുടെ മേലാപ്പണിഞ്ഞിട്ടെത്തിയത്? എന്തൊരു നല്ല സ്ഥലമാണല്ലേ എന്ന് എത്രയെത്ര പ്രേക്ഷകരാണ് കണ്ണ് വിടർത്തിയിട്ടുള്ളത്? ജേജു വാസികളെ പോലെ പ്ലാസ്റ്റിക് പരമാവധി കുറച്ച് മാലിന്യം കൃത്യമായി പുനരുപയോഗിക്കാനും കൂടി പഠിച്ചാൽ സംഗതി കലക്കും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+