കുര്‍ദ് ഹിതപരിശോധന: ഒറ്റക്കെട്ടായി മുന്നേറാന്‍ ഇറാന്‍-തുര്‍ക്കി ധാരണ
തെഹ്‌റാന്‍: ഇറാഖില്‍ നിന്ന് വിട്ടുപോരാനുള്ള കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തെ ഒറ്റക്കെട്ടായി ചെറുക്കാന്‍ തുര്‍ക്കിയും ഇറാനും തീരുമാനിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും തെഹ്‌റാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ യോജിച്ച നീക്കങ്ങള്‍ നടത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനമായത്.
ഈ നിമിഷം മുതല്‍ കൂടുതല്‍ നിര്‍ണായകമായ തീരുമാനങ്ങളെടുക്കുമെന്ന് ഇുവരും നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഉര്‍ദുഗാന്‍ പറഞ്ഞു. എന്നാല്‍ ആ നടപടികള്‍ എന്തൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കുര്‍ദിസ്താന്‍ പ്രാദേശിക ഭരണത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അതിര്‍ത്തി അടയ്ക്കുമെന്ന് അയല്‍ രാജ്യമായ തുര്‍ക്കി നേരത്തേ ഭീഷണി മുഴക്കിയിരുന്നു.

കുര്‍ദുകള്‍ നടത്തിയത് നിയമസാധുതയില്ലാത്ത ഹിതപ്പരിശോധനയായിരുന്നു. അത് അംഗീരിക്കാന്‍ സാധിക്കില്ല. ഇസ്രായേലിനോടും അതിന്റെ ചാരസംഘടനയായ മൊസാദിനോടും കൂട്ടുചേര്‍ന്ന് ഹിതപ്പരിശോധനയ്ക്ക് അംഗീകാരം നേടിയെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാഖും സിറിയയും ഛിദ്രമാവുന്നത് നോക്കി നില്‍ക്കാന്‍ ഇറാനും തുര്‍ക്കിക്കും സാധിക്കില്ലെന്നും അത്തരം ഭീഷണികളെ പല്ലും നഖും ഉപയോഗിച്ച് ചെറുക്കുമെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി. കുര്‍ദ് ജനതയുമായി തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അതേസമയം, ഹിതപ്പരിശോധനയെ അംഗീകരിക്കാനാവില്ലെന്നും ഇറാന്‍ പ്രസിഡന്റ് റൂഹാനി പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇറാഖ് ഒറ്റ രാഷ്ട്രമാണ്. അതിന്റെ ഭൂമി ശാസ്ത്രത്തില്‍ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാവില്ല. ഇറാഖി കുര്‍ദിസ്താനിലെ ജനത തങ്ങളുടെ നല്ല അയല്‍പക്കക്കാരാണ്. കുര്‍ദ് നേതാക്കളുടെ വകതിരിവില്ലാത്ത നിലപാടുകളാണ് കാര്യങ്ങള്‍ ഇവിടെ കൊണ്ടെത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ മുന്നോടിയായി സപ്തംബര്‍ 25ന് നടന്ന ഹിതപ്പരിശോധനയില്‍ കുര്‍ദുകള്‍ വന്‍ ഭൂരിപക്ഷത്തോടെ ഇറാഖില്‍ നിന്ന് വിട്ടുപോവുന്നതിനെ അനുകൂലിച്ചിരുന്നു. കേന്ദ്രസര്‍ക്കാരായ ഇറാഖി ഭരണകൂടത്തിന്റെ എതിര്‍പ്പുകളും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും അയല്‍ രാജ്യങ്ങളുടെ ശിക്ഷാ നടപടികളും അവഗണിച്ചായിരുന്നു ഇറാഖിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദ് മേഖലയായ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റ് (കെ.ആര്‍.ജി) ഹിതപ്പരിശോധന നടത്തിയത്.
യുഎന്നിനു പുറമെ, അമേരിക്ക, ബ്രിട്ടന്‍, സൗദി അറേബ്യ തുടങ്ങി വിദേശ രാജ്യങ്ങളും തുര്‍ക്കി, ഇറാന്‍, സിറിയ തുടങ്ങിയ അയല്‍ രാജ്യങ്ങളും ഹിതപ്പരിശോധനയ്‌ക്കെതിരായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യോജിച്ച പോരാട്ടം നടക്കുന്ന സമയത്ത് ഹിതപ്പരിശോധന നടത്തുന്നത് പോരാട്ടത്തെ ക്ഷീണിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തത്. മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടു തീരുമാനമാണിതെന്ന് അയല്‍രാജ്യങ്ങളും വ്യക്താക്കിയിരുന്നു. എന്നാല്‍, തങ്ങളുടെ ഭാവി തീരുമാനിക്കാന്‍ കുര്‍ദുകള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു കുര്‍ദ് ഗവണ്‍മെന്റ് പ്രസിഡന്റ് മസൂദ് ബര്‍സാനിയുടെ വാദം. ഹിതപ്പരിശോധനയെ തുടര്‍ന്ന് കുര്‍ദ് ഖേലയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഇറാഖ് കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചിരുന്നു.












Click it and Unblock the Notifications