കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെയും യൂറോപ്പിനെയും വായടപ്പിച്ച് എര്‍ദോഗാന്‍; 'എതിര്‍ത്താല്‍ അതിര്‍ത്തി തുറക്കും', ഒറ്റവാക്ക്

Google Oneindia Malayalam News

അങ്കാറ: തുര്‍ക്കി സൈന്യം സിറിയന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതിന് പിന്നാലെ ആഗോളതലത്തില്‍ തുര്‍ക്കിക്കെതിരെ പ്രതിഷേധം ശക്തമാരിക്കുകയാണ്. തുര്‍ക്കി സൈന്യം ആക്രമണം ഉടന്‍ നിര്‍ത്തണമെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്. അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും ഇറാനും ഉള്‍പ്പെടെ തുര്‍ക്കിക്കെതിരെ രംഗത്തുവന്നു.

ഈ സാഹചര്യത്തില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ലോക നേതാക്കള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. ഇനിയും തങ്ങള്‍ക്കെതിരെ സംസാരിച്ചാല്‍ അതിര്‍ത്തി തുറന്നുവിടുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. തുര്‍ക്കി അതിര്‍ത്തി തുറന്നാല്‍ യൂറോപ്പിനാണ് ഭയം. മാത്രമല്ല, സൗദി അറേബ്യയ്ക്കും ഈജിപ്തിനുമെതിരെ എര്‍ദോഗാന്‍ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചു. തുര്‍ക്കിയുടെ അതിര്‍ത്തി തുറക്കുന്നതില്‍ യൂറോപ്പ് എന്തിനാണ് ഭയക്കുന്നത്. വിശദീകരിക്കാം.....

അമേരിക്ക പിന്‍മാറി

അമേരിക്ക പിന്‍മാറി

സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ നേരത്തെയുണ്ടായിരുന്നത് അമേരിക്കന്‍ സൈന്യമായിരുന്നു. ദിവസങ്ങള്‍ക്ക് അമേരിക്ക പിന്‍മാറി. ഇതോടെയാണ് തുര്‍ക്കി സൈന്യം സിറിയന്‍ അതിര്‍ത്തി കടന്ന് അകത്ത് കയറിയത്. ഇതിനെതിരെയാണ് പ്രതിഷേധം. അമേരിക്കയുടെ പിന്‍മാറ്റത്തെ കുര്‍ദുകള്‍ രൂക്ഷമായി വിമര്‍ശിച്ചു.

കുര്‍ദ് വിമതര്‍ക്കെതിരെ

കുര്‍ദ് വിമതര്‍ക്കെതിരെ

കുര്‍ദ് വിമത സംഘങ്ങള്‍ക്ക് നേരെയാണ് തുര്‍ക്കി സൈന്യത്തിന്റെ ആക്രമണം. കുര്‍ദ് വിഭാഗത്തില്‍ പെട്ട സായുധ സംഘങ്ങളെ തീവ്രവാദികള്‍ എന്നാണ് തുര്‍ക്കി വിളിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് അമേരിക്കയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും ഈജിപ്തിന്റെയും സഹായമുണ്ട്. പ്രത്യേക ജീവിതരീതി പിന്തുടരുന്ന കുര്‍ദുകള്‍ സുന്നി വിഭാഗത്തില്‍പ്പെട്ട ന്യൂനപക്ഷമാണ്.

കുര്‍ദുകളുടെ ആവശ്യം

കുര്‍ദുകളുടെ ആവശ്യം

മേഖലയില്‍ പ്രത്യേക രാജ്യം ആവശ്യപ്പെടുന്ന കുര്‍ദ് സായുധസംഘങ്ങളെ തുരത്തുമെന്ന് തുര്‍ക്കി പ്രഖ്യാപിച്ചിരിക്കുന്നു. മേഖലയില്‍ നിന്ന് കുര്‍ദ് വിമതരെ പൂര്‍ണമായും തുരത്തി സുരക്ഷിത പ്രദേശമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തുര്‍ക്കി പറയുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സൈനിക ഓപറേഷന്‍.

40 ലക്ഷത്തോളം അഭയാര്‍ഥികള്‍

40 ലക്ഷത്തോളം അഭയാര്‍ഥികള്‍

തുര്‍ക്കിയില്‍ 40 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികളുണ്ട്. സിറിയയില്‍ എട്ട് വര്‍ഷം മുമ്പ് യുദ്ധം തുടങ്ങിയ വേളയില്‍ തുര്‍ക്കിയിലേക്ക് പലായനം ചെയ്ത് എത്തിയതാണവര്‍. കുര്‍ദ് സായുധ സംഘങ്ങളെ തുരത്തിയ ശേഷം ഈ മേഖലയില്‍ സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം.

 ലോകം തുര്‍ക്കിക്കെതിരെ

ലോകം തുര്‍ക്കിക്കെതിരെ

എന്നാല്‍ തുര്‍ക്കിയുടെ സൈനിക നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അമേരിക്ക, റഷ്യ, ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, യൂറോപ്പ് എന്നിവരെല്ലാം തുര്‍ക്കിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ എല്ലാ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

 അഭയാര്‍ഥി പ്രതിസന്ധി മറന്നിട്ടില്ല

അഭയാര്‍ഥി പ്രതിസന്ധി മറന്നിട്ടില്ല

സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ കാലത്ത് അഭയാര്‍ഥി പ്രവാഹം ഏറെ വിവാദമായിരുന്നു. ഒട്ടേറെ പേര്‍ യൂറോപ്പിലേക്ക് കടല്‍മാര്‍ഗം കടന്നു. ഇവര്‍ കൂട്ടത്തോടെ വന്നതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികളിലും തീരങ്ങളിലും സൈനികരെ നിര്‍ത്തി തടയുകയായിരുന്നു.

 അന്ന് രക്ഷിച്ചത് തുര്‍ക്കി

അന്ന് രക്ഷിച്ചത് തുര്‍ക്കി

സിറിയന്‍ അഭയാര്‍ഥികള്‍ വരുന്നതില്‍ നിന്ന് യൂറോപ്പിനെ രക്ഷിച്ചത് തുര്‍ക്കിയായിരുന്നു. യൂറോപ്പിലേക്ക് പോകാനെത്തിയ ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്ക് തുര്‍ക്കി താമസിക്കാന്‍ അനുമതി നല്‍കി. സിറിയ ശാന്തമാകുമ്പോള്‍ തിരിച്ചയക്കാമെന്ന ധാരണയിലായിരുന്നു തുര്‍ക്കിയുടെ നടപടി.

യൂറോപ്പിലേക്ക് കയറ്റിവിടും

യൂറോപ്പിലേക്ക് കയറ്റിവിടും

യൂറോപ്പ് തങ്ങളുടെ സൈനിക നീക്കത്തെ എതിര്‍ത്താന്‍ സിറിയന്‍ അഭയാര്‍ഥികളെ യൂറോപ്പിലേക്ക് കയറ്റിവിടുമെന്നും അതിനായി അതിര്‍ത്തി തുറന്നിടുമെന്നുമാണ് എര്‍ദോഗാന്‍ പറഞ്ഞത്. ഇത്രയും പേര്‍ യൂറോപ്പിലേക്ക് എത്തിയാല്‍ എന്താകും സംഭവിക്കുക? പാടേ തകരുന്ന യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നതാകും ഫലം.

എര്‍ദോഗാന്‍ പറയുന്നു

എര്‍ദോഗാന്‍ പറയുന്നു

തുര്‍ക്കി തീവ്രവാദ ആക്രമണ ഭീഷണി നേരിടുന്നുണ്ട്. 36 ലക്ഷത്തിലധികം സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയിലുണ്ട്. ഇവര്‍ക്ക് മാതൃരാജ്യത്തേക്ക് തിരിച്ചുപോകാന്‍ സാധിക്കുന്നില്ല. അതിന് അവസരം ഒരുക്കുകയാണ് തുര്‍ക്കി സൈന്യം ചെയ്യുന്നത്. ഇത് തടഞ്ഞാല്‍ എല്ലാ അഭയാര്‍ഥികളെയും യൂറോപ്പിലേക്ക് അയക്കുമെന്നും എര്‍ദോഗാന്‍ പറഞ്ഞു.

 എന്തുകൊണ്ട് നിങ്ങള്‍ ഇക്കാര്യം മിണ്ടുന്നില്ല

എന്തുകൊണ്ട് നിങ്ങള്‍ ഇക്കാര്യം മിണ്ടുന്നില്ല

കുര്‍ദ് വിമതരെ സഹായിക്കുന്നവര്‍ എന്തുകൊണ്ടാണ് സിറിയന്‍ അഭയാര്‍ഥികളുടെ കാര്യം സംസാരിക്കാത്തത്. യൂറോപ്യന്‍ യൂണിയന്‍ അനാവശ്യമായി എതിര്‍ക്കുകയാണ്. തങ്ങളെ അധിനിവേശകരായി ചിത്രീകരിക്കുകയാണ് യൂറോപ്പ്. സിറിയയിലെ നടപടിയെ എതിര്‍ത്താല്‍ ശക്തമായ നിലപാട് എടുക്കുമെന്നും എര്‍ദോഗാന്‍ പറഞ്ഞു.

 എന്ത് അവകാശമാണ് നിങ്ങള്‍ക്കുള്ളത്

എന്ത് അവകാശമാണ് നിങ്ങള്‍ക്കുള്ളത്

തുര്‍ക്കിയെ വിമര്‍ശിക്കാന്‍ എന്ത് അവകാശമാണ് സൗദിക്കും ഈജിപ്തിനുമുള്ളതെന്ന് എര്‍ദോഗാന്‍ ചോദിച്ചു. അവര്‍ മാന്യരല്ല. വാചക കസര്‍ത്ത് നടത്തുകയാണ്. യമനില്‍ യുദ്ധം നടത്തുന്ന സൗദിക്ക് തങ്ങളെ എതിര്‍ക്കാന്‍ പറ്റുമോ. ജനാധിപത്യം നശിപ്പിച്ച ഈജിപ്തിന് തങ്ങളെ എതിര്‍ക്കാന്‍ എന്ത് അവകാശമെന്നും എര്‍ദോഗാന്‍ ചോദിച്ചു.

ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ റഷ്യ

ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ റഷ്യ

ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. സൈനിക നടപടി പരിഹാരമല്ലെന്ന് ഇറാന്‍ പ്രസിഡന്റ് പ്രതികരിച്ചു. അതേസമയം, സിറിയയും തുര്‍ക്കിയും തമ്മില്‍ ചര്‍ച്ച നടത്തണമെന്നാണ് റഷ്യയുടെ നിലപാട്. ബുധനാഴ്ച സൈനിക നടപടി തുടങ്ങിയ ശേഷം 110 തീവ്രവാദികളെ വധിച്ചുവെന്നാണ് എര്‍ദോഗാന്‍ പറയുന്നത്.

ഡികെ ശിവകുമാറിന് പൂട്ടിട്ടു; ഇനി ജി പരമേശ്വരയും ജലപ്പയും, കര്‍ണാടകത്തില്‍ വ്യാപക ഐടി റെയ്ഡ്ഡികെ ശിവകുമാറിന് പൂട്ടിട്ടു; ഇനി ജി പരമേശ്വരയും ജലപ്പയും, കര്‍ണാടകത്തില്‍ വ്യാപക ഐടി റെയ്ഡ്

തുര്‍ക്കി ആക്രമണം തുടങ്ങി; പടയെടുത്ത് ഇറാന്‍, കൂട്ടപലായനം, ജെറ്റ് നല്‍കി 'സോപ്പിടാന്‍' അമേരിക്കതുര്‍ക്കി ആക്രമണം തുടങ്ങി; പടയെടുത്ത് ഇറാന്‍, കൂട്ടപലായനം, ജെറ്റ് നല്‍കി 'സോപ്പിടാന്‍' അമേരിക്ക

English summary
Erdogan Warns He'll 'Open Doors' for Syrian Refugees to Europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X