ബഹിരാകാശത്ത് നിന്ന് ഭൂമിയിലേയ്ക്കുള്ള യാത്ര എങ്ങനെയാകും? കാണാം
അസ്താന: ബഹിരാകാശത്ത് നിന്നും ഭൂമിയിലേയ്ക്ക് പറന്നിറങ്ങുന്നത് വല്ലാത്ത ഒരു അനുഭവം ആകും. മാസങ്ങളോളം ബഹിരാകാശനിലയത്തില്‍ തങ്ങിയ ശേഷം ഭൂമിയിലേയ്ക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് അന്തരാഷ്ട്ര ബഹിരാകാശ പേടകത്തിന്റെ എക്‌സ്‌പെഡിന്‍ 43 ദൗത്യ സംഘത്തിലെ അംഗങ്ങള്‍.
പേടകത്തില്‍ ഭൂമിയിലേയ്ക്ക് നേരിട്ട് സംഘം പറന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്ത് വന്നു. ഇനി ആരാണ് ആ ദൗത്യ സംഘത്തിലുള്ളവര്‍ എന്നറിയേണ്ടേ? നാസയുടെ കമാന്റര്‍ ടെറി വിര്‍ട്‌സ്, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി അംഗം സമാന്ത ക്രിസ്റ്റഫററ്റി, റഷ്യക്കാരനായ ആന്റന്‍ കാപ്ളറോവ് എന്നിവരാണ് ഭൂമിയിലേയ്ക്ക് തിരികികെ എത്തിയത്.

ബഹിരാകാശ പേടകം സോയൂസ് ടിഎംഎ15എം വാഹനത്തിലാണ് സംഘം ഭൂമിയിലേയ്ക്ക് മടങ്ങിയത്. പ്രാദേശിക സമയം രാവിലെ 9.44 ന് മൂവരും കസാഖിസ്താനില്‍ ഇറങ്ങി. 199 ദിവസത്തോളം ബഹിരാകശത്ത് തങ്ങിയ സമാന്ത പുതിയ റെക്കോര്‍ഡാണ് കുറിച്ചത്.
2007ല്‍ നാസ ബഹിരാകാശ ഗവേഷക സുനിത വില്യംസ് കുറിച്ച 195 ദിവസമെന്ന റെക്കോര്‍ഡ് തിരുത്തി ഏറ്റവും അധികം ദിവസം ബഹിരാകാശത്ത് തങ്ങിയ വനിതയെന്ന റെക്കോര്‍ഡ് സമാന്ത സ്വന്തമാക്കി. സമാന്തയ്ക്ക് കന്നിയാത്രയാണെങ്കിലും കാപ്ളറോവും ടെറി വിര്‍ട്‌സും രണ്ടാം തവണയാണ് ബഹിരാകാശ പര്യവേഷണത്തിന് ശേഷം തിരികെ എത്തുന്നത്. കഴിഞ്ഞ മാസം മടങ്ങിയെത്താന്‍ ശ്രമിച്ചെങ്കിലും സോയൂസില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യാത്ര നീട്ടി വച്ചു.












Click it and Unblock the Notifications