• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിയേറ്റതിന് പിന്നാലെ ഷിന്‍സോ ആബെയ്ക്ക് ഹൃദയാഘാതം; പ്രതികരണമില്ലെന്ന് ഡോക്ടര്‍മാര്‍, കടുത്ത ആശങ്ക

Google Oneindia Malayalam News

ടോക്കിയോ: പ്രസംഗിക്കുന്നതിനിടെ വെടിയേറ്റ മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുെട ആരോഗ്യനിലയില്‍ ആശങ്ക. വെടിയേറ്റതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ച ഷിന്‍സോ ആബെ മരണപ്പെട്ടതായുള്ള അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പടിഞ്ഞാറന്‍ ജപ്പാനിലെ നാര നഗരത്തില്‍ വെച്ചാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. ഷിന്‍സോ ആബെയുടെ നെഞ്ചിലാണ് വെടിയേറ്റത്. അക്രമിയെന്ന് സംശയിക്കുന്നയാളെ ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രസംഗിക്കുന്നതിനിടെ ഷിന്‍സോ ആബെയ്ക്ക് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളില്‍ ശബ്ദത്തോട് കൂടി പുക ഉയരുന്നതും ഷിന്‍സോ ആബെ നിലത്ത് വീഴുന്നതും വ്യക്തമാണ്. നിരവധി സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഷിന്‍സോ ആബെയുടെ അടുത്തേക്ക് ഓടുന്ന ദൃശ്യങ്ങള്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.

രക്തം പുരണ്ട ഷര്‍ട്ടുമായി അബെ കുഴഞ്ഞു വീഴുമ്പോള്‍ നെഞ്ചില്‍ കൈ അമര്‍ത്തി പിടിച്ചിരുന്നു. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം നടത്തുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് നേരെയുള്ള ആക്രമണം.

 കേരളത്തിലെ മികച്ച സര്‍ക്കാര്‍ വിഎസിന്റേത്, പിണറായിയുടേത് അതിന്റെ തുടര്‍ച്ച; ജി സുധാകരന്‍ വീണ്ടും കളത്തില്‍ കേരളത്തിലെ മികച്ച സര്‍ക്കാര്‍ വിഎസിന്റേത്, പിണറായിയുടേത് അതിന്റെ തുടര്‍ച്ച; ജി സുധാകരന്‍ വീണ്ടും കളത്തില്‍

സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടുകെട്ടിയിട്ടുണ്ട് എന്ന് എന്‍ എച്ച് കെ റിപ്പോര്‍ട്ട് ചെയ്തു. ഷിന്‍സോ ആബെയുടെ പ്രസംഗം ആരംഭിച്ച് ഒന്നോ രണ്ടോ മിനിറ്റിനുള്ളില്‍ രണ്ട് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷിന്‍സോ ആബെ ജപ്പാന്റെ പ്രധാനമന്ത്രിയായും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റായും 2006 മുതല്‍ 2007 വരെയും 2012 മുതല്‍ 2020 വരെയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് അദ്ദേഹം.

ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം...പോണം; കിടിലന്‍ ചിത്രങ്ങളുമായി മിയ

ജൂനിചിറോ കൊയ്‌സുമിയുടെ കീഴില്‍ 2005 മുതല്‍ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും 2012ല്‍ പ്രതിപക്ഷ നേതാവുമായും ഷിന്‍സോ ആബെ സേവനമനുഷ്ഠിച്ചു. 1993-ലെ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിലേക്ക് ഷിന്‍സോ ആബെ തിരഞ്ഞെടുക്കപ്പെുകയായിരുന്നു.

Recommended Video

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  2005 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ജൂനിചിറോ കൊയ്‌സുമി ഷിന്‍സോ ആബെയെ ചീഫ് കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. 2006 സെപ്റ്റംബറില്‍ പ്രധാനമന്ത്രിയും എല്‍ ഡി പി പ്രസിഡന്റുമായ ഷിന്‍സോ ആബെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്ന നേട്ടവും സ്വന്തമാക്കി.

  English summary
  ex japan PM Shinzo Abe was showing no vital signs continues in critical condition, feared dead
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X