കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ വിമാനം:പൈലറ്റ് ആത്മഹത്യ ചെയ്തതോ...?

  • By Soorya Chandran
Google Oneindia Malayalam News

കൊലാലംപൂര്‍: കോലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് 227 യാത്രക്കാരേയും 12 ജീവനക്കാരേയും വഹിച്ച് പറന്നുപൊങ്ങിയ വിമാനം ഇതുവരെ കണ്ടെത്താനായില്ല. സംശയങ്ങളും ആശങ്കളും നിരവധി പങ്കുവെക്കപ്പെടുന്നുണ്ടെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പോലും എവിടെയാണെന്ന് അറിയില്ല.

നിരവധി വിദഗ്ധര്‍, വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രകടിപ്പിക്കുന്നത്. അതില്‍ പ്രധാനമാണ് പൈലറ്റിന്റെ ആത്മഹത്യ...

ഒരു പൈലറ്റ് അങ്ങനെ ഇത്രയും യാത്രക്കാരെ കൊലക്ക് കൊടുത്ത് ആത്മഹത്യ ചെയ്യുമോ. അതിനും സാധ്യതയേറെയത്രെ. ഇതിന് മുമ്പ് സമാനമായ രണ്ട് പൈലറ്റ് ആത്മഹത്യകള്‍ വന്‍ വിമാന അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

malaysia-airlines

1997 ല്‍ സിംഗപ്പൂരില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് പുറപ്പെട്ട സില്‍ക്ക് എയറിന്റെ വിമാനം ഇത്തരത്തിലാണ് തകര്‍ന്നത്. 1997 ല്‍ ലോസ് ആഞ്ജലീസില്‍ നിന്ന് കെയ്‌റോയിലേക്ക് പുറപ്പെട്ട ഈജിപ്ത് എയര്‍ വിമാനാപകടവും പൈലറ്റ് ആത്മഹത്യയുടെ ഫലമായിരുന്നുവെന്നാണ് കണ്ടെത്തല്‍.

ഒന്നുകില്‍ പൈലറ്റ് ആത്മഹത്യ ചെയ്തത്. അല്ലെങ്കില്‍ വിമാനം റാഞ്ചിയെടുത്ത് ഒരു തീവ്രവാദിയോ, തീവ്രവാദികളോ ചെയ്യിപ്പിച്ചത്. അതുമല്ലെങ്കില്‍ വിമാനം പറത്താന്‍ അറിയാവുന്ന മനോനില തെറ്റിയ ഒരു മനുഷ്യന്‍... സാധ്യതകള്‍ ഇവയൊക്കെയാണ്.

എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടതിന് ശേഷം നാല് മണിക്കൂറോളം വിമാനം പറന്നിട്ടുണ്ടെന്നാണ് അമേരിക്കന്‍ അധികൃതര്‍ പറയുന്നത്. ഉപഗ്രഹ സിഗ്നലുകളില്‍ നിന്നാണ് ഇക്കാര്യം മനസ്സിലാക്കിയതെന്നും അമേരിക്കന്‍ വിദഗ്ധര്‍ പറയുന്നു. മലേഷ്യ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും ലോക ജനതക്ക് അത് തള്ളിക്കളയാന്‍ കഴിയില്ല.

വിമാനത്തിന്റെ അവശിഷ്ടം പോലും എളുപ്പത്തില്‍ കണ്ടെത്താന്‍ പാടില്ലെന്ന് നിര്‍ബന്ധ ബുദ്ധിയുള്ള ഒരാളായിരിക്കണം അത്തരം ഒരു കാര്യം ചെയ്തിട്ടുണ്ടാവുക. ഏതെങ്കിലും തരത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തന രഹിതമാക്കിയതിന് ശേഷം വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിലെവിടെയോ കൂപ്പ്കുത്തിയതായിരിക്കാം സംഭവിച്ചതെന്ന് ഇന്റര്‍നാഷണല്‍ പൈലറ്റ് അസ്സോസിയേഷന്‍ അംഗമായ മൈക്ക് ഗ്ലെയ്ന്‍ പറയുന്നു. അപകടത്തിന്റെ കാരണം പോലും ആരും കണ്ടുപിടിക്കരുതെന്ന് കരുതുന്ന ഒരാളായിരിക്കാം അത് ചെയ്തതെന്നും ഗ്ലെയ്ന്‍ സംശയിക്കുന്നുണ്ട്.

എന്തായാലും എട്ട് ദിവസമാകുന്നു ഒരു വിമാനം അപ്രത്യക്ഷമായിട്ട്. അതിലെ 239 മനുഷ്യ ജീവികളും...

English summary
Expert suspects suicide bid by pilot of missing Malaysian plane.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X