Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസിലും ബ്രിട്ടനിലും ഒമൈക്രോണ്‍ അതിവേഗം കെട്ടടങ്ങിയേക്കാം, വിദഗ്ദര്‍ പറയുന്നത്

ലണ്ടന്‍: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രൊണ്‍ തരംഗം ബ്രിട്ടനില്‍ ഇതിനോടകം ഉയര്‍ന്നിരിക്കാമെന്നും യുഎസിലും അത് പടരാനുള്ള സാധ്യതകളുള്ളതായി വിദഗ്ദരുടെ മുന്നറിയിപ്പ്. എന്നാല്‍ ഈ കേസുകള്‍ പിന്നീട് ക്രമേണയായി കുറയാനും സാധ്യതയുണ്ട്. ഉയര്‍ന്ന വ്യാപനശേഷിയുള്ള ഈ വൈറസ് വകഭേദം പടര്‍ന്ന് ഒന്നരമാസത്തിന് ശേഷമാണ് ആദ്യമായി കണ്ടെത്തിയത്. പുതിയ വൈറസ് വകഭേദം ഉയര്‍ന്നത് പോലെ തന്നെ താഴേക്ക് വരാനുള്ള സാധ്യതയുമുണ്ടെന്ന് വിദഗ്ദര്‍ സൂചന നല്‍കുന്നു.

omicron

അതേസമയം, മഹാമാരിയുടെ അടുത്ത ഘട്ടം എങ്ങനെ വികസിക്കുമെന്നതിനെക്കുറിച്ച് ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൈറസിന്റെ ഉയര്‍ച്ചയോ താഴ്ചയോ രണ്ട് രാജ്യങ്ങളിലെയും ഒരേ സമയത്തോ ഒരേ വേഗത്തിലോ നടക്കുന്നില്ല. അതേസമയം, യുഎസില്‍ പ്രതിദിന റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ജനുവരിയോടെ 1.2 ദശലക്ഷമായി ഉയരുമെന്ന് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ ചില മോഡല്‍ പ്രോജക്ടുകള്‍ പറയുന്നു.

ഇനിയും ധാരാളം ആളുകള്‍ക്ക് രോഗം പിടിപെടും, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഉയര്‍ന്നേക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് കോവിഡ് -19 മോഡലിംഗ് കണ്‍സോര്‍ഷ്യത്തിന്റെ ഡയറക്ടര്‍ ലോറന്‍ ആന്‍സല്‍ മെയേഴ്‌സ് പറഞ്ഞു. കൂടാതെ രോഗബാധിതരായവര്‍ക്ക് വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. അതേസമയം, ബ്രിട്ടനില്‍, പുതിയ കോവിഡ് -19 കേസുകള്‍ കഴിഞ്ഞ ആഴ്ചയില്‍ പ്രതിദിനം 140,000 ആയി കുറഞ്ഞു, ഈ മാസം ആദ്യം ഒരു ദിവസം 200,000 ആയി ഉയര്‍ന്നതിന് ശേഷമാണിത്.

Recommended Video

cmsvideo
    Kerala announced more restrictions due to omicron

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+