ഹംസ ബിന്‍ ലാദന്റെ മരണത്തിന് ശേഷവും അല്‍-ഖ്വയ്ദയില് നിന്നും സുരക്ഷാ ഭീഷണി: വിദഗ്ധ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദന്റെ മകന് ഹംസയുടെ മരണത്തിന് ശേഷവും അല്‍-ഖ്വയ്ദയും അതിന്റെ അനുബന്ധ ഗ്രൂപ്പുകളും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് മേല്‍ അന്തര്‍ദേശീയ ഭീഷണികളായി തുടരുന്നമെന്ന് വിദഗ്ധര്‍. ഒസാമ ബിന്‍ ലാദന് 1980 കളില്‍ സ്ഥാപിച്ച സംഘത്തിലെ നേതാവായിരുന്ന ഹംസ ബിന്‍ ലാദന് 2017 ന് ശേഷം കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പേരിടാത്ത ഒരു രാജ്യത്തിന്റെ നേതൃത്വത്തിലുള്ള സൈനിക നടപടിയുടെ ഫലമായി 2017 അല്ലെങ്കില്‍ 2018 ല്‍ ഹംസ ബിന്‍ ലാദന് മരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഹംസ ബിന്‍ ലാദന്റെ മരണം അല്‍-ഖ്വയ്ദയെ കാര്യമായി ദുര്ബലപ്പെടുത്തിയിട്ടില്ലെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. സുരക്ഷയിലും ഭീകരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആക്ടിംഗ് സെക്രട്ടറി നാഥന് സെയില്‍സ് വ്യാഴാഴ്ച വാഷിംഗ്ടണില്‍ ഒരു ബ്രീഫിംഗില്‍ ''അല്‍-ഖ്വായ്ദ എപ്പോഴത്തേയും പോലെ ഇപ്പോഴും ശക്തമാണെന്ന് ഊന്നിപ്പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍ ഗ്രൂപ്പിന്റെ ശാന്തത ബലഹീനതയുടെയോ പരാജയത്തിന്റെയോ സൂചനയായി കണക്കാക്കരുത്, സെയില്‍സ് പറഞ്ഞു.

അല്‍ഖ്വയ്ദ തിരിച്ചുവരവില്‍!!
നേരെമറിച്ച്, സുന്നി തീവ്രവാദ സംഘം ''ഈ പോരാട്ടത്തില്‍ വളരെയധികം തുടരുന്നു'', അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയില്‍ നിന്ന് വ്യത്യസ്തമായി, കഴിഞ്ഞ അഞ്ച് വര്‍ഷമായി അല്‍-ഖ്വായ്ദ ക്ഷമയോടെ കാത്തിരിക്കുകയാണെന്നും ''ലോകത്തെ ഭീകരവിരുദ്ധ ശ്രമങ്ങളുടെ ആഘാതം സ്വാംശീകരിക്കാന്‍'' തന്ത്രപരമായി ഐസിസിനെ അനുവദിച്ചിട്ടുണ്ടെന്നും സെയില്‍സ് പറഞ്ഞു. അക്കാലത്ത്, അല്‍-ഖ്വയ്ദ ക്ഷമയോടെ സ്വയം പുനര്‍നിര്‍മിക്കുകയും ഒസാമ ബിന്‍ ലാദന്റെ കൊലപാതകത്തിലേക്ക് നയിച്ച വര്‍ഷങ്ങളില്‍ ഉണ്ടായ ആഘാതത്തില്‍ നിന്ന് കരകയറുകയും ചെയ്തുു.

സിറിയയില്‍ വേരുറപ്പിച്ചു
ഇന്ന് അല്‍-ഖ്വായ്ദ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഗണ്യമായ പ്രദേശം നിലനിര്‍ത്തിയിട്ടുണ്ട്, കൂടാതെ യെമനിലുടനീളവും വ്യാപിച്ച് കിടക്കുന്നു. അവിടെ ആയിരക്കണക്കിന് സായുധ പോരാളികളുടെ പിന്തുണ കണക്കാക്കുന്നതായും സെയില്‍സ് പറയുന്നു. ജൂലൈയില്‍ മൊഗാദിഷുവില്‍ ഒരു കാര്‍ ബോംബാക്രമണത്തിന് പിന്നില്‍ സൊമാലിയയിലെ അതിന്റെ അനുബന്ധ ഗ്രൂപ്പായിരുന്നു, ഈ വര്‍ഷം ജനുവരിയില്‍ കെനിയയിലെ ഒരു പ്രാന്തപ്രദേശത്ത് നടന്ന സായുധ ആക്രമണത്തിന്റെ ഉത്തരവാദിത്തവും സംഘം ഏറ്റെടുത്തു.

ഭീഷണി അവസാനിച്ചില്ലെന്ന്
കഴിഞ്ഞ വര്‍ഷം വരെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീവ്രവാദം, ഭീകരവാദം, ഭീകരവിരുദ്ധത എന്നിവയ്ക്കെതിരെയുള്ള സെന്ററില്‍ ജോലി ചെയ്തിരുന്ന ജേസണ്‍ ബ്ലാസാക്കിസും സെയില്‍സിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, ഹംസ ബിന്‍ ലാദന്റെ നിര്യാണം ശരിയാണെങ്കില്‍, ''അല്‍ ഖ്വയ്ദ യുഎസ് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി അവസാനിച്ചുവെന്നല്ല ഇതിനർത്ഥം'' ബ്ലാസാക്കിസ് മുന്നറിയിപ്പ് നല്കുന്നു. നേരെമറിച്ച്, ഗ്രൂപ്പ് ''തന്ത്രപരമായ ക്ഷമയും' വിദൂര ശത്രു'യില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ്. അതായത് ''യുഎസ് ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ അന്തര്‍ദേശീയ ഭീഷണിയാണ് ഇത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications