കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസിഡണ്ട് ഗോതബയ രാജിവച്ചാല്‍ ശ്രീലങ്കയെ കാത്തിരിക്കുന്നതെന്ത്? കെട്ടടങ്ങാതെ ശ്രീലങ്കന്‍ പ്രതിഷേധം

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രതിഷേധക്കാര്‍ ശീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതി കയ്യേറി പ്രതിഷേധം ആരംഭിച്ചത്. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറുന്നതിന് തൊട്ടുമുമ്പ് ഗോതബയ രാജപക്സെ ഔദ്യോഗിക വസതിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

അഹാന...ഈ ചിരി..അതാണ് ഞങ്ങളെ മയക്കുന്നത് ; ദുബായില്‍ അടിച്ചുപൊളിച്ച് താരം

1

വസതിയില്‍ എത്തിയ പ്രതിഷേധക്കാര്‍ സ്വമ്മിംഗ് പൂളില്‍ കുളിച്ചും അടുക്കളയില്‍ കയറി ഭക്ഷണം പാകം ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഗോതബായ രാജപക്സെയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ പ്രക്ഷോഭം ശക്തമാക്കുന്നത്.

2

ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് റനില്‍ വിക്രമസിംഗെ സ്ഥാനമൊഴിഞ്ഞതോടെ പ്രസിഡന്റ് ഗോതബായ രാജപക്സെ അധികാരത്തില്‍ തുടരുമോ ഇല്ലയോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ തന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജി സമര്‍പ്പിച്ചാല്‍, പാര്‍ലമെന്റ് അതിലെ ഒരാളെ പ്രസിഡന്റായി തിരഞ്ഞെടുക്കണം. പ്രസിഡന്റ് രാജിവച്ച് ഒരു മാസത്തിനകം പുതിയ നിയമനം നടത്തണം.

3

രാഷ്ട്രപതി രാജിവച്ചാല്‍, രാജിവച്ച് മൂന്ന് ദിവസത്തിനകം പാര്‍ലമെന്റ് യോഗം വിളിക്കണം. യോഗത്തില്‍, രാഷ്ട്രപതിയുടെ രാജിയെക്കുറിച്ച് പാര്‍ലമെന്റ് സെക്രട്ടറി ജനറല്‍ പാര്‍ലമെന്റിനെ അറിയിക്കണം. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം സ്വീകരിക്കുന്നതിന് ഒരു തീയതി നിശ്ചയിക്കണം.

4

പാര്‍ലമെന്റിലെ ഒരു അംഗത്തെ മാത്രമേ ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളൂവെങ്കില്‍, ആ വ്യക്തി ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി സെക്രട്ടറി ജനറല്‍ പ്രഖ്യാപിക്കണം. ഒന്നില്‍ കൂടുതല്‍ പേര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടാല്‍ രഹസ്യ വോട്ടിംഗ് നടത്തി കേവലഭൂരിപക്ഷം വോട്ടിന് ആ വ്യക്തിയെ തിരഞ്ഞെടുക്കണം.

5

ശ്രീലങ്കന്‍ ഭരണഘടന പ്രകാരം നിലവിലെ പ്രധാനമന്ത്രി ആക്ടിംഗ് പ്രസിഡന്റാകും. അതിനാല്‍, ഈ സാഹചര്യത്തില്‍, ഗോതബയ രാജപക്സെ പ്രസിഡന്റ് സ്ഥാനം രാജിവച്ചാല്‍, പാര്‍ലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ റനില്‍ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി ഒരു മാസത്തില്‍ താഴെയായിരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കാന്‍ കാബിനറ്റിലെ മന്ത്രിമാരില്‍ ഒരാളെ നിയമിക്കും.

6

അതേസമയം, ശ്രീലങ്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. കഴിഞ്ഞ ദിവസം രാജിവച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടിരുന്നു. ഈ വര്‍ഷം മേയിലാണ് വിക്രമസിംഗെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഇപ്പോള്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് രാജിവച്ചിരിക്കുന്നത്.

മെട്രോയില്‍ പിറന്നാള്‍ ആഘോഷം; കൂട്ടത്തോടെ ആരാധകരെത്തി; യൂട്യൂബര്‍ അറസ്റ്റില്‍മെട്രോയില്‍ പിറന്നാള്‍ ആഘോഷം; കൂട്ടത്തോടെ ആരാധകരെത്തി; യൂട്യൂബര്‍ അറസ്റ്റില്‍

English summary
EXPLAINED: What will happen if Sri Lankan President Gotabaya Rajapaksa resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X