വ്യാജ ഫേസ്ബുക്ക് പോസ്റ്റ് ചതിച്ചു: ഹിന്ദു ഗ്രാമം കത്തിനശിച്ചതിന് പിന്നില്‍ ഗൂഡ‍ാലോചന!

  • Written By:
Subscribe to Oneindia Malayalam

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ഗ്രാമത്തിന് തീവെച്ചതിന് പിന്നില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്. പ്രവാചകനെ അപകീർത്തിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റിനെത്തുടർന്നായിരുന്നു അക്രമസംഭവങ്ങളുണ്ടായത്. ടിറ്റു റോയ് എന്ന പ്രൊഫൈലില്‍ വന്ന പോസ്റ്റാണ് അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചത്. ഫേസ്ബുക്ക് പോസ്റ്റില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയെന്ന്ആരോപിച്ച് അക്രമാസക്തരായ ജനക്കൂട്ടം ഹിന്ദു ഗ്രാമത്തിന് തീവെയ്ക്കുകയായിരുന്നു. ബംഗ്ലാദേശിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ബംഗ്ലാദേശ് ദിനപത്രം ധാക്ക ട്രിബ്യൂണാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. യുവാവ് വേണ്ടത്ര വിദ്യാഭ്യാസമില്ലെന്നും അറിവില്ലായ്മ കൊണ്ടാണ് പോസ്റ്റിട്ടതെന്നുമാണ് കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

facebook

20,000 ഓളം പേര്‍ ഉള്‍പ്പെട്ട മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണ് ബംഗ്ലാദേശിലെ താക്കൂര്‍ബറി ഗ്രാമത്തിന് തീവെയ്ക്കുകയും അക്രമം ​അഴിച്ചുവിടുകയും ചെയ്തത്. 30ഓളം വീടുകളാണ് പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് അക്രമാസക്തരായ ജനക്കൂട്ടം ചുട്ടെരിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സംഘർഷം ഉടലെടുത്തതെന്നാണ് ബംഗ്ലാദേശിലെ മറ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
The social media post insulting the Propet Muhammed that led to a mob of angry Muslims burning down a Hindu village in Bangladesh was allegedly made on a fake account.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്