കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാന്‍ഡ് മസ്ജിദ് ഐസിസ് തകര്‍ത്ത് തരിപ്പണമാക്കി... ബാഗ്ദാദിയെ വാഴിച്ച പള്ളിപോലും വിട്ടില്ല

Google Oneindia Malayalam News

മൊസ്യൂള്‍: ഇസ്ലാം മത വിശ്വാസികളെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇറാഖില്‍ നിന്ന് പുറത്ത് വരുന്നത്. ചരിത്ര പ്രസിദ്ധമായ ഗ്രാന്റ് അല്‍ നൂറി മസ്ദിജ് ഐസിസ് ഭീകരര്‍ ബോംബിട്ട് തകര്‍ത്തു.

മൊസ്യൂളിലെ ഏറെ പ്രധാനപ്പെട്ട ആരാധനാലയം ആയിരുന്നു ഗ്രാന്റ് മസ്ജിദ്. ഒരുപക്ഷേ ഐസിസ് കൈപ്പിടിയിലാക്കിയതിന് ശേഷം അതിന്റെ പ്രശസ്തി വര്‍ദ്ധിക്കുകയും ചെയ്തു.

ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ച് ആഗോള ഇസ്ലാമിക ഭരണകൂടത്തിന്റെ ഖലീഫയായി അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്ഥാനമേറ്റത് ഇതേ പള്ളിയില്‍ വച്ചായിരുന്നു. അല്‍ നൂറി മസ്ജിദ് തകര്‍ത്ത ഐസിസ് ലോകത്തിലെ ഏത് പുണ്യ കേന്ദ്രവും തകര്‍ക്കില്ലെന്ന് പറയാനാകുമോ?

മൊസ്യൂള്‍ പിടിക്കാന്‍

മൊസ്യൂള്‍ പിടിക്കാന്‍

ഇറാഖില്‍ ഐസിസിന്റെ അവശേഷിക്കുന്ന ശക്തി കേന്ദ്രമാണ് മൊസ്യൂള്‍. മൊസ്യൂള്‍ നഗരം തിരിച്ചുപിടിക്കാനുള്ള അന്തിമ യുദ്ധം ഇറാഖി സേന തുടങ്ങിക്കഴിഞ്ഞു.

സേന എത്തിയപ്പോള്‍

സേന എത്തിയപ്പോള്‍

ഇറാഖി സേന മൊ���്യൂളില്‍ പ്രവേശിച്ചുകഴിഞ്ഞു. ഒരു ലക്ഷത്തോളം സാധാരണക്കാരായ മനുഷ്യരെ മനുഷ്യകവചമാക്കി വച്ചുകൊണ്ടാണ് ഐസിസ് ഇപ്പോള്‍ പോരാടുന്നത്.

ഗ്രാന്റ് അല്‍ നൂറി മസ്ജിദ്

ഗ്രാന്റ് അല്‍ നൂറി മസ്ജിദ്

ഇറാഖി സേന അടുത്തെത്തിയപ്പോഴാണ് ഗ്രാന്റ് അല്‍ നൂറി മസ്ജിദ് ഐസിസ് ഭീകരര്‍ ബോംബിട്ട് തകര്‍ത്തത്. ഇത് അമേരിക്ക ചെയ്തതാണ് എന്ന ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്.

ബാഗ്ദാദി സ്ഥാനമേറ്റ പള്ളി

ബാഗ്ദാദി സ്ഥാനമേറ്റ പള്ളി

ലോക മുസ്ലീങ്ങളെ പോലെ തന്നെ ഐസിസിനും ഏറെ പ്രധാനപ്പെട്ടതായിരുന്നു ഗ്രാന്റ് അല്‍ നൂറി മസ്ജിദ്. അബൂബക്കര്‍ ബാഗ്ദാദി ഇസ്ലാമിക ഖിലാഫത്തിന്റെ ഫലീഫയായി സ്ഥാനമേറ്റത് ഈ പള്ളിയില്‍ വച്ചായിരുന്നു. ആ പള്ളിയും ്അവര്‍ തകര്‍ത്തിരിക്കുകയാണ്.

 ഏത് പുണ്യഗേഹവും

ഏത് പുണ്യഗേഹവും

തങ്ങള്‍ക്ക് അത്രയേറെ പ്രധാനപ്പെട്ട ഗ്രാന്റ് അല്‍ നൂറി മസ്ജിദ് തകര്‍ത്ത ഐസിസുകാര്‍ ഏത് പുണ്യ കേന്ദ്രവും തകര്‍ത്തേക്കാം എന്ന ഭയമാണ് ഇപ്പോള്‍ ഇസ്ലാമിക വിശ്വാസികള്‍ക്കുള്ളത്. നേരത്തെ മറ്റ് മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളെ മാത്രമായിരുന്നു ഐസിസ് ലക്ഷ്യമിട്ടിരുന്നത്.

നഷ്ടപ്പെട്ടത് ചരിത്രം

നഷ്ടപ്പെട്ടത് ചരിത്രം

ഐസിസ് ശക്തി പ്രാപിച്ചതിന് ശേഷം ഇറാഖിലും സിറിയയിലും നശിപ്പിക്കപ്പെട്ടത് അനേകം ചരിത്ര സ്മാരകങ്ങളാണ്. അക്കൂട്ടത്തില്‍ ഒന്നുകൂടിയായി ഇപ്പോള്‍- ഗ്രാന്റ് അല്‍ നൂറി മസ്ജിദ്.

പാല്‍മിറയില്‍ ചെയ്തത്

പാല്‍മിറയില്‍ ചെയ്തത്

സിറി��യിലെ പുരാതന നഗരമായ പാല്‍മിറയില്‍ ഐസിസ് ചെയ്തത് ലോകം കണ്ടതാണ്. അതിമനോഹരങ്ങളായ ആ പുരാതന നിര്‍മിതികളെ മുഴുവന്‍ അവര്‍ മുച്ചൂടും തകര്‍ത്തു. എന്നിട്ട് അവര്‍ എന്താണ് നേടിയത്.

അഞ്ജതയുടെ യുഗം

അഞ്ജതയുടെ യുഗം

അജ്ഞതയുടെ യുഗത്തിനെതിരെയുള്ള പോരാട്ടം എന്നായിരുന്നു അവര്‍ അതിനെ വിശേഷിപ്പിച്ചത്. അങ്ങനെയുള്ള നിര്‍മിതികളും ചരിത്ര സ്മാരകളും എല്ലാം അവര്‍ തച്ചുടയ്ക്കുകയായിരുന്നു.

താലിബാന്‍ തുടങ്ങി... ഐസിസ് തുടരുന്നു

താലിബാന്‍ തുടങ്ങി... ഐസിസ് തുടരുന്നു

താലിബാന്‍ ആയിരുന്നു ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ ആദ്യം തുടങ്ങിവച്ചത്. അഫ്ഗാനിസ്ഥാനിലെ പുരാതനവും അതിബീമവും ആയ ബുദ്ധ പ്രതിമകള്‍ അവര്‍ കൈവിറയ്ക്കാതെ തകര്‍ത്ത് തരിപ്പണമാക്കിയ കാഴ്ച ഏത് മനുഷ്യനേയും വേദനിപ്പിക്കുന്നതായിരുന്നു. ഇപ്പോള്‍ അതെല്ലാം ഐസിസും തുടരുന്നു.

 വെറുപ്പുകൊണ്ട് നശിപ്പിക്കുന്നത് മാത്രമോ

വെറുപ്പുകൊണ്ട് നശിപ്പിക്കുന്നത് മാത്രമോ

എന്നാല്‍ ഞെട്ടിപ്പിക്കുന്ന പല സത്യങ്ങളും ഇത്തരം നശീകരണങ്ങള്‍ക്ക് പിറകില്‍ ഉണ്ടെന്ന് കരുതേണ്ടിവരും. പുരാതന കേന്ദ്രങ്ങളില്‍ നിന്ന് വിലപിടിപ്പുളളവ അവര്‍ എപ്പോഴും സ്വന്തമാക്കും എന്നിട്ടായിരിക്കും തച്ചുതകര്‍ക്കല്‍.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്


വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പണം കണ്ടെത്തിയത് പോലും ഇങ്ങനെ എടുക്കുന്ന അമൂല്യ വസ്തുക്കള്‍ വിറ്റിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാളായിരുന്ന മുഹമ്മദ് അട്ട, അഫ്ഗാനിസ്ഥാനില്‍ നിന്ന് കടത്തിയ പൗരാണിത വസ്തുക്കള്‍ ജര്‍മനിയില്‍ കൊണ്ട് ചെന്ന് വിറ്റായിരുന്നു പണം സമാഹരിച്ചത്.

 ഇസ്ലാമിന് അപ്പുറം

ഇസ്ലാമിന് അപ്പുറം

ഇസ്ലാമിന് അപ്പുറമുള്ള ഒന്നും വേണ്ട എന്ന ചിന്തിക്കുന്ന കൂട്ടര്‍ തന്നെയാണ് ഇവരില്‍ കൂടുതലും. എന്നാല്‍ അതുവഴി കണ്ടെത്താവുന്ന പണമാണ് മറ്റ് ചിലരുടെ ലക്ഷ്യം.

ഇനി ഇസ്ലാമിന് നേര്‍ക്കും

ഇനി ഇസ്ലാമിന് നേര്‍ക്കും

മൊസ്യൂളിലെ ഗ്രാന്റ് അല്‍നൂറി മസ്ജിദ് തകര്‍പ്പെടുമ്പോള്‍ മറ്റൊരു ഭയം കൂടി ഉയരും. തങ്ങളെ അംഗീകരിച്ചില്ലെങ്കില്‍ ഇസ്ലാമിക പുണ്യ കേന്ദ്രങ്ങള്‍ കൂടി ഐസിസ് നശിപ്പിക്കാന്‍ ഒരുങ്ങുമോ?

English summary
The Great Mosque of al-Nuri at Mosul has fallen and the Islamic State is engaged in a blame game with the US forces over who destroyed the ancient structure. The fact is that the region has lost yet another historic structure and there is no stopping this madness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X