കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ടിവിസ്റ്റ് സബീന്‍ മഹ്മദൂദിനെ പാകിസ്താനില്‍ വെടിവെച്ചുകൊന്നു

Google Oneindia Malayalam News

കറാച്ചി: പാകിസ്താനിലെ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയായ സബീന്‍ മഹ്മദൂദിനെ വെടിവെച്ചുകൊന്നു. സ്വന്തം റസ്റ്റോറന്റില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സബീന്‍ മഹ്മൂദിന് വെടിയേറ്റത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ ആയുധധാരികളായ രണ്ടുപേരാണ് മഹ്മൂദിനെ ആക്രമിച്ചത്. സംഭവം നടക്കുമ്പോള്‍ മഹ്മൂദിന്റെ അമ്മയും ഒപ്പമുണ്ടായിരുന്നു.

വെടിയേറ്റ ഉടന്‍ തന്നെ സബീന്‍ മഹ്മൂദിനെ സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുംമുമ്പ് തന്നെ സബീന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സഹീന്റെ അമ്മയ്ക്ക് പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഇവര്‍ സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ അന്വേഷിച്ചു വരികയാണ് എന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.

sabeen-mahmud

ബലൂചിസ്താനെക്കുറിച്ച് റസ്റ്റോറന്റില്‍ ഒരു പ്രസംഗം നടത്തിയ ശേഷം തിരിച്ചുവരികയായിരുന്നു സബീന്‍ മഹ്മൂദ്. നിയന്ത്രണമില്ലാത്ത ബലൂചിസ്താന്‍ എന്നതായിരുന്നു വിഷയം. ലാഹോറിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നടക്കേണ്ട പ്രസംഗമായിരുന്നു ഇത്. എന്നാല്‍ അവസാന നിമിഷം അധികൃതര്‍ പ്രസംഗത്തിന് അനുമതി നിഷേധിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലൂചിസ്താനില്‍ തങ്ങളുടേതായ രീതിയില്‍ ആളുകളെ വധശിക്ഷയ്ക്ക് വിധിക്കുന്നു എന്നായിരുന്നു സബീന്‍ പറഞ്ഞിരുന്നത്. ആളുകളെ പെട്ടെന്ന് കാണാതാകുന്നു. ഇവരെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ പല സ്ഥലത്തും കണ്ടെത്തുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഇല്ല എന്നാണ് സുരക്ഷാ സേന പറയുന്നത്.

English summary
Well known Pakistani human rights activist-Sabeen Mahmud-was shot dead after she was returning home from her restaurant where she had hosted a talk on the politics of Balochistan province.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X