Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡ്ജിയായാലും മുസ്ലിം സ്ത്രീകള്‍ ബുര്‍ഖ ഇട്ടേ പറ്റൂ!

ഇസ്ലാമാബാദ്: പാകിസ്താനില്‍ വനിതാ ജഡ്ജിമാരും മുഖം മറച്ചേ പറ്റൂ എന്ന് മതപണ്ഡിതര്‍. കോടതിയിലിരിക്കുമ്പോള്‍ വനിതാ ജഡ്ജിമാര്‍ നിര്‍ബന്ധമായും മുഖം മറച്ചിരിക്കണമെന്ന് കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി (സി ഐ ഐ) ആണ് നിര്‍ദേശിച്ചത്. ശരിയ നിയമങ്ങള്‍ അനുസരിച്ച് വനിതാ ജഡ്ജിമാരും മുഖം മറക്കണമെന്ന് സി ഐ ഐയില്‍ അധ്യക്ഷനായിരുന്ന മൗലാന മുഹമ്മദ് ഖാന്‍ പറഞ്ഞു.

പുരുഷന്മാര്‍ മൂന്ന് തവണ തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കുന്നത് കുറ്റകരമാണ് എന്ന് സി ഐ ഐ നിരീക്ഷിച്ചു. മുസ്ലിം പുരുഷന് തലാഖ് ചൊല്ലാനുള്ള സ്വാതന്ത്ര്യത്തെകുറിച്ച് പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ട് എന്ന് പാക് ദിനപ്പത്രമായ ഡോണ്‍ എഴുതുന്നു. മൂന്ന് തവണ തലാഖ് ചൊല്ലിയാല്‍ പുരുഷന് ഭാര്യയെ ഉപേക്ഷിക്കാം. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള സ്വാതന്ത്ര്യങ്ങള്‍ ഇല്ല.

burqa

മതനിയമങ്ങളില്‍ അവഗാഹമുള്ള ഒരു ഖാസിയില്‍ നിന്നും അനുമതി വാങ്ങിയ ശേഷമേ സ്ത്രീക്ക് ബന്ധം വേര്‍പെടുത്താനാകൂ. സ്ത്രീകള്‍ വിവാഹമോചനം ആവശ്യപ്പെട്ട് മൂന്ന് മാസത്തിനകം മറുപടി കിട്ടിയില്ലെങ്കില്‍ ആവശ്യം അംഗീകരിച്ചുകൊടുക്കണമെന്ന് സി ഐ ഐ നേരത്തെ പറഞ്ഞിരുന്നു. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് അനിസ്ലാമികമാണ് എന്നും മതത്തിന് എതിരാണ് എന്നും മൗലാന മുഹമ്മദ് ഖാന്‍ പറഞ്ഞു.

സി ഐ ഐയുടെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. തലാഖ് ചൊല്ലുന്നത് മതനിയമപ്രകാരം ശരിയാണ് എന്നും തെറ്റാണ് എന്നും പറയുന്നവരുണ്ട്. തെറ്റാണെങ്കിലും ഇത് ശിക്ഷിക്കപ്പെടേണ്ട കാര്യമല്ല എന്ന അഭിപ്രായക്കാരുമുണ്ട്. എന്തായാലും ഇതിനുള്ള ശിക്ഷ അതാത് കോടതികള്‍ വിധിക്കട്ടെ എന്നാണ് സി ഐ ഐ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+