കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ കണ്ടെത്തി!! ചൈനയിൽ കൊറോണ എത്തിയത് ഇങ്ങനെ!! ചെമ്മീൻ വിൽപ്പനക്കാരി 'പേഷ്യന്റ് സീറോ',

  • By Desk
Google Oneindia Malayalam News

ബെയ്ജിങ്ങ്; കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ ചൈനയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തുന്നതിലും പ്രതിരോധം തീർക്കുന്നതിലും ചൈന വീഴ്ച വരുത്തിയതോടെയാണ് രോഗം ആഗോള തലത്തിലേക്ക് പടർന്നതെന്നാണ് ആരോപണങ്ങൾ. അതേസമയം എങ്ങനെയാണ് ചൈനയിൽ ആദ്യം രോഗം സ്ഥിരീകരിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്.

Recommended Video

cmsvideo
ചൈനയിൽ കൊറോണ എത്തിയത് ഇങ്ങനെ : Oneindia Malayalam

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിൽ ഹ്വാനാന്‍ മാര്‍ക്കറ്റില്‍ മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് ആദ്യമായി കൊവിഡ് ബാധ ഉണ്ടായതെന്നാണ് നിഗമനം. മാർക്കറ്റിൽ ചെമ്മീൻ വിൽപ്പന നടത്തിയിരുന്ന സ്ത്രീകളിൽ ഒരാളാണ് പേഷ്യന്റ് സീറോ' ഒരാളാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

രോഗം പ്രകടമായത്

രോഗം പ്രകടമായത്

ഹ്വുനാൻ സമുദ്രോത്പാദന മാർക്കറ്റിൽ ചെമ്മീൻ കച്ചവടം നടത്തുകയായിരന്നു സ്ത്രീയാണ് കോവിഡ് 19ന്റെ 'പേഷ്യന്റ് സീറോ' (ആദ്യത്തെ രോഗി) എന്നാണ് ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. ഡിസംബർ 10 നായിരുന്നു വെയ് ഗ്വക്സിയൻ എന്ന സ്ത്രീയ്ക്ക് ആദ്യമായി രോഗ ലക്ഷണങ്ങൾ പ്രകടമായത്.

ഹ്വാനാൻ മാർക്കറ്റിൽ നിന്നും

ഹ്വാനാൻ മാർക്കറ്റിൽ നിന്നും

ജലദോഷത്തെ തുടർന്നായിരുന്നു ആദ്യം അവർ പ്രദേശത്തെ ഒരു സാധാരണ ക്ലിനിക്കിൽ ചികിത്സ തേടിയത്. എന്നാൽ തുടർന്നും ശാരീരിക അസ്വസ്ഥകൾ വിട്ടുമാറാതായതോടെ അവർ വീണ്ടും മറ്റൊരു ആശുപത്രിയിൽ പോയി. എന്നാൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല, ചൈനയിലെ ഒരു ഓൺലൈൻ മാധ്യമത്തെ ഉദ്ദരിച്ച് മിറർ യുകെ റിപ്പോർട്ട് ചെയ്യുന്നു.

നിരവധി പേർ ചികിത്സ തേടി

നിരവധി പേർ ചികിത്സ തേടി

പിന്നീട് ചൈനയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയായ വുഹാൻ യൂണിയൻ ആശുപത്രിയിൽ വെയ് ചികിത്സ തേടുകയായിരുന്നു. ഇതോട വെയുടേതിന് സമാനമായ രോഗലക്ഷണങ്ങളുമായി ഹ്വാനാന്‍ മാർക്കറ്റിൽ നിന്നുള്ള പലരും ആശുപത്രി സന്ദർശിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചതായി, റിപ്പോർട്ടിൽ പറയുന്നു.

 ഒരു മാസത്തെ ചികിത്സ

ഒരു മാസത്തെ ചികിത്സ

ഡിസംബർ അവസാനത്തോടെയാണ് കൊറോണ സംശയത്തെ തുടർന്ന് വെയിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്നത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം അവരുടെ രോഗം പൂർണമായും ഭേദമായി. തുടക്കത്തിൽ തന്നെ ചൈന ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ കൊറോണയെ പിടിച്ച് കെട്ടാൻ ആകുമായിരുന്നുവെന്ന് വെയ് പറയുന്നു.

 അനിശ്ചിതകാലത്തേക്ക്

അനിശ്ചിതകാലത്തേക്ക്

വൈറസ് വ്യാപനത്തിന് ശേഷം ഹുവാനൻ മാർക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. മാംസ വ്യാപാരികള് ഉൾപ്പെടെയുള്ളവർ ഉപയോഗിച്ചിരുന്ന പൊതുശൗചാലയം ഉപയോഗിച്ചത് വഴിയാണ് തനിക്ക് രോഗം പകർന്നതെന്നാണ് വെയ് പറയുന്നത്. താനുമായി അടുത്ത ബന്ധം പുലർത്തിയ നിരവധി പേർക്കും കൊറോണ പിടിപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

വൈറസ് പ്രഭവ കേന്ദ്രം

വൈറസ് പ്രഭവ കേന്ദ്രം

ചൈനയിൽ ആദ്യം കൊറോണ സ്ഥിരീകരിച്ച 27 പേരിൽ ഒരാളാണ് വെയ് മാത്രമല്ല മാർക്കറ്റുമായി നേരിട്ട് ബന്ധപ്പെട്ടതിൽ രോഗം സ്ഥിരീകരിച്ച 24 പേരിൽ ഒരാളും കൂടിയാണ് ഇവരെന്നും വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ പുറത്തുവിട്ട പത്രകുറിപ്പിൽ വ്യക്തമാക്കുന്നു. ഹ്വനാൻ മാർക്കറ്റ് തന്നെയാണ് വൈറസ് പ്രഭവ കേന്ദ്രം എന്നാണ് റിപ്പോർട്ടുകൾ.

പേഷ്യന്റ് സീറോ

പേഷ്യന്റ് സീറോ


മാർക്കറ്റിൽ വിൽപ്പനയ്ക്ക് വെച്ച ജീവികളിൽ നിന്ന് തന്നെയാകും വൈറസ് പകർന്നതെന്ന റിപ്പോർട്ടും ഉണ്ട്. ഇതിൻറെയൊക്കെ അടിസ്ഥാനത്തിലാണ് വെയ് തന്നെയാകാം പേഷ്യന്റ് സീറോ എന്ന നിഗമനം ഉയരുന്നത്.
അതേസമയം മാർക്കറ്റുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചതെന്ന് ചൈനീസ് ഗവേഷകരും അവകാശപ്പെടുന്നുണ്ട്.

രോഗനിർണയം നടത്തി

രോഗനിർണയം നടത്തി

ഡിസംബർ 1 നാണ് COVID-19 രോഗനിർണയം നടത്തിയ ആദ്യ വ്യക്തിയെ കണ്ടെത്തിയതെന്നാണ് ലാൻസെറ്റ് മെഡിക്കൽ ജേണലിലെ ഒരു പഠനം പറയുന്നത്.നവംബറിലെ തന്നെ രോഗം ചൈനയിൽ കണ്ടെത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഉണ്ട്.

വലിയ ഭീഷണി

വലിയ ഭീഷണി

പുതിയ കൊറോണ വൈറസ് മനുഷ്യരിൽ അഞ്ചാമത്തെ പ്രാദേശിക കൊറോണ വൈറസാകാൻ സാധ്യതയുണ്ടന്ന് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോഴുള്ള കൊറോണ വൈറസുകൾക്ക് വളരെ എളുപ്പത്തിൽ തന്നെ മനുഷ്യൻ ഉൾപ്പെടെയുള്ള മറ്റ് വർഗങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കുന്നതിനാൽ കൊറോണ ഭാവിയിലും വലിയ ഭീഷണി ഉയർത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

അനിവാര്യമാണെന്ന്

അനിവാര്യമാണെന്ന്

അതിനാൽ സമാനമായ വൈറസുകളുടെ ആവിർഭാവത്തെ നേരിടാൻ പൊതുജനാരോഗ്യ നയങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുന്ന തരത്തിൽ കൂടുതൽ ഗവേഷണങ്ങളും പഠനങ്ങളും അനിവാര്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം ആഗോള തലത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ലോകത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം 660,000 ആയിട്ടുണ്ട്.

English summary
Female shrimp seller of Huanan market is coronavirus 'Patient Zero'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X