ഖത്തറിനെതിരായ ഉപരോധത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി; അസൂയ!

  • Posted By:
Subscribe to Oneindia Malayalam

ദോഹ: ഖത്തറിനെതിരേ സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ നാലുമാസത്തിലേറെയായി തുടരുന്ന ഉപരോധത്തിന്റെ യഥാര്‍ഥ കാരണം അസൂയയാണെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി. അറബ് പ്രതിസന്ധി പരിഹരിക്കാന്‍ 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ ഖത്തറില്‍ നിന്ന് മാറ്റിയാല്‍ മതിയെന്ന ദുബയ് സുരക്ഷാ തലവന്‍ ലഫ്. ജനറല്‍ ദഹി ഖല്‍ഫാന്റെ പ്രസ്താവനയോടുള്ള ഖത്തറിന്റെ പ്രതികരണത്തിലാണ് ഈ ആരോപണമുള്ളത്.

കുര്‍ദ് ഹിതപരിശോധനയുടെ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ ഇറാഖ് കോടതി ഉത്തരവ്

ഫുട്‌ബോള്‍ ലോകകപ്പിനെ ഉപരോധവുമായി ബന്ധിപ്പിക്കാനുള്ള ദുബായ് സുരക്ഷാ തലവന്റെ നീക്കത്തോടെ ഖത്തറിനെതിരേ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്ന് വ്യക്തമായിരിക്കുകയാണെന്ന് ഖത്തര്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഉപരോധത്തിന് കാരണമായി ഉന്നയിക്കപ്പെട്ടതു പോലെ ഭീകരവാദമോ മറ്റോ അല്ല യഥാര്‍ഥ കാരണം, മറിച്ച് ഖത്തറില്‍ ലോകകപ്പ് നടക്കുന്നതിനോടുള്ള അസൂസയാണെന്നാണ് ഖല്‍ഫാന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. 'ഞങളുടെ സ്വാതന്ത്ര്യത്തെ അവമതിക്കുന്ന പ്രസ്താവനയാണ് ഖല്‍ഫാന്റേത്. ഞങ്ങളുടെ പരമാധികാരത്തെ കുറിച്ചെന്ന പോലെ, ലോകകപ്പ് വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചര്‍ച്ചയ്‌ക്കോ നീക്കുപോക്കിനോ ഖത്തര്‍ ഒരുക്കമല്ല'- പ്രസ്താവന വ്യക്തമാക്കി.

സിറിയന്‍ പോലിസ് ആസ്ഥാനത്തിനു നേരെ ഭീകരാക്രമണം; അവകാശവാദവുമായി ഐഎസ്

qatar-worldcup3-12-1507779625.jpg -Properties


ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായി കണ്ട് അതില്‍ സന്തോഷിക്കുകയും ഉപരോധം പിന്‍വലിച്ച് ഖത്തറിനു പിന്നില്‍ അണിനിരക്കുകയുമാണ് വേണ്ടതെന്ന് സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങളോട് പ്രസ്താവന ആവശ്യപ്പെടുകയുമുണ്ടായി.

എല്ലാവിധ സംഘര്‍ഷങ്ങള്‍ക്കും അതീതമാണ് സ്‌പോര്‍ട്‌സ് എന്ന നിലപാടാണ് ഖത്തര്‍ തുടക്കം മുതലേ പുലര്‍ത്തിവന്നിരുന്നത്. 2022ലെ ലോകകപ്പ് മേഖലയില്‍ നിന്ന് തീവ്രവാദം തുടച്ചുമാറ്റുന്നതിനുള്ള നല്ല അവസരമായി വേണം കാണാന്‍. എല്ലാ വിയോജിപ്പുകളും മാറ്റിവച്ച് ലോകത്തെ സുപ്രധാന കായിക മാമാങ്കത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്നും പ്രസ്താവനയില്‍ ഖത്തര്‍ ആഹ്വാനം ചെയ്തു. അതേസമയം, ഉപരോധം കാരണം ലോകകപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പാതിവഴിയിലാണെന്ന ആരോപണം ഖത്തര്‍ നിഷേധിച്ചു. 2022 നവംബര്‍ 21ന് നടക്കുന്ന ലോകകപ്പ് കിക്കോഫിന് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ഖത്തര്‍ വേള്‍ഡ് കപ്പ് സുപ്രിം കമ്മിറ്റി അറിയിച്ചു.

English summary
fifa world cup not up for discussion says qatar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്