കുര്‍ദ് ഹിതപരിശോധനയുടെ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ ഇറാഖ് കോടതി ഉത്തരവ്

  • Posted By:
Subscribe to Oneindia Malayalam

ബഗ്ദാദ്: ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ഹിതപരിശോധനയിലൂടെ ആവശ്യപ്പെട്ട കുര്‍ദ് പ്രാദേശിക ഭരണകൂടത്തിനും ജനങ്ങള്‍ക്കും മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇറാഖ് കോടതിയും. സ്വാതന്ത്ര്യ ഹിതപ്പരിശോധന സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹിതപരിശോധന ഭരണഘടനാവിരുദ്ധമാണെന്നും അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമുള്ള ഇറാഖ് സുപ്രിം കോടതിയുടെ ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ച് കിഴക്കന്‍ ബഗ്ദാദിലെ കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഹിതപരിശോധന നടത്തിയവര്‍ക്കെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കോളേജ് അധ്യാപകരുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധന, 22 മുതല്‍ 28 ശതമാനം വരെ

ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ നേതൃത്വത്തിലുള്ള നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിനു വേണ്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇതുപ്രകാരം ഹിതപരിശോധനയുടെ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹെന്‍ഡ്രെന്‍ സാലിഹ്, മറ്റ് രണ്ട് അംഗങ്ങള്‍ എന്നിവര്‍ക്കെതിരേയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ വക്താവ് അബ്ദുല്‍ സത്താര്‍ ബൈറഖ്ദാര്‍ അറിയിച്ചു.

അബുദാബി പോലിസിന് കുറ്റവാളികളെ കണ്ടെത്താന്‍ ഇനി ഡിറ്റക്ടീവ് കണ്ണടയും!

iraqmap


സപ്തംബര്‍ 25ന് ഹിതപരിശോധന നടക്കുന്നതിന്റെ ഒരാഴ്ച മുമ്പായിരുന്നു കുര്‍ദിസ്താന്‍ പ്രദേശത്ത് നടക്കുന്ന വോട്ടെടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്. ഹിതപരിശോധനയില്‍ നിന്ന് പിന്‍മാറാനും ബന്ധപ്പെട്ടവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവുകള്‍ ലംഘിച്ച് വോട്ടെടുപ്പുമായി മുന്നോട്ടുപോവാന്‍ കുര്‍ദിസ്താന്‍ റീജ്യനല്‍ ഗവണ്‍മെന്റ് തീരുമാനിക്കുകയും അതനുസരിച്ച് സപ്തംബര്‍ 25നു തന്നെ വോട്ടെടുപ്പ് നടത്തുകയുമായിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്ത 93 ശതമാനം പേരും ഇറാഖില്‍ നിന്ന് വിട്ടുപോവണമെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ഇതേത്തുടര്‍ന്ന് കുര്‍ദിസ്താന്‍ മേഖലയിലെ രണ്ട് വിമാനത്താവളങ്ങളിലേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇറാഖ് വിലക്കേര്‍പ്പെടുത്തിയിരുന്നു. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും ശക്തമായ നടപടികളുമായി മുന്നോട്ടു നീങ്ങുകയാണ്. ഈയവസരത്തിലാണ് ഹിതപരിശോധനയ്ക്ക് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യണമെന്ന കോടതി ഉത്തരവ് വന്നിരിക്കുന്നത്. ഇത് മേഖലയില്‍ കൂടുതല്‍ സംഘര്‍ഷ സാധ്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
iraq court orders arrest-of kurd independence vote organizers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്