കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ മികച്ച ടാങ്കുവേട്ടക്കാരന്‍ ഇന്ത്യക്ക്!!പറന്നിറങ്ങി ശത്രുക്കളെ വരുതിയിലാക്കും!!

  • By Anoopa
Google Oneindia Malayalam News

ദില്ലി: അമേരിക്കയില്‍ നിന്നും ലോകത്തിലെ തന്നെ മികച്ച ടാങ്കു വേട്ടക്കാരനെ സ്വന്തമാക്കാന്‍ ഇന്ത്യ. അമേരിക്കയില്‍ നിന്നും അപ്പാച്ചേ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആറ് യുഎസ് നിര്‍മ്മിത അപ്പാച്ചേ ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിന് 4,170 കോടി രൂപ ചിലവാകുമെന്നാണ് കരുതപ്പെടുന്നത്. ആറു മാസത്തിനുള്ളില്‍ ഹെലികോപ്റ്ററുകള്‍ വാങ്ങി 2021 ഓടെ സര്‍വ്വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

2015 ല്‍ 22 യുഎസ് നിര്‍മ്മിത അപ്പാച്ചേ ഹെലികോപ്റ്ററുകളും 15 ഹെവി ലിഫ്റ്റ് ചൈനൂക്ക് ഹെലികോപ്റ്ററുകളും ഇന്ത്യ വാങ്ങിയിരുന്നു. പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സിലാണ് (ഡിഎസി) പുതിയ അപ്പാത്തേ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള തീരുമാനം എടുത്തത്.

എന്താണ് അപ്പാച്ചേ..?

എന്താണ് അപ്പാച്ചേ..?

1991 ലെ ഒന്നാം ഗള്‍ഫ് യുദ്ധത്തിന്റെ സമയത്ത് സംഹാര താണ്ഡവമാടിയ ഹെലികോപ്റ്ററാണ് അപ്പാച്ചേ. ഇറാഖി സൈന്യത്തിന് കനത്ത നാശമാണ് അപ്പാച്ചേ ഉണ്ടാക്കിയത്. കരയിലെ സൈനികരെയും കവചിത വാഹനങ്ങളെയും ആക്രമിക്കാന്‍ അപ്പാച്ചേക്ക് ശേഷിയുണ്ട്.

പറന്നിറങ്ങും

പറന്നിറങ്ങും

മണിക്കൂറില്‍ 311 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന അപ്പാച്ചേക്ക് ഇന്ധനമില്ലാതെ 611 മീറ്റര്‍ പറക്കാന്‍ കഴിയും. 1200 പ്രാവശ്യം നിറയൊഴിക്കാന്‍ സാധിക്കുന്ന പീരങ്കിയും അപ്പാച്ചേ വഹിക്കുന്നുണ്ട്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ അപ്പാച്ചേ പ്രവര്‍ത്തിക്കും. ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് 128 ലക്ഷ്യങ്ങളെ കണ്ടെത്താന്‍ അപ്പാച്ചേക്കു കഴിയും. ഒരേ സമയം 16 എതിരാളികളെ നേരിടാനും സാധിക്കും.

മറ്റ് സവിശേഷതകള്‍

മറ്റ് സവിശേഷതകള്‍

നീളം- 4.6 മീറ്റര്‍
ചിറകിന്റെ നീളം- 5.227 മീറ്റര്‍
വഹിക്കാന്‍ കഴിയുന്ന ഭാരം-6,838 കിലോഗ്രാം
വേഗത- മണിക്കൂറില്‍ 311 കിലോമീറ്റര്‍

പ്രതിരോധം ശക്തിപ്പെടുത്താന്‍ ഇന്ത്യ

പ്രതിരോധം ശക്തിപ്പെടുത്താന്‍ ഇന്ത്യ

ഡോക്ലാം പ്രശ്നം പരിഹാരമില്ലാതെ തുടരുന്നതിനിടെ സൈനിക സംവിധാനം ശക്തിപ്പെടുത്താന്‍ 20,000 കോടി രൂപ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയിരുന്നു. പ്രതിരോധ സംവിധാനത്തിന്റെ ആധുനീകരണത്തിന് അടിയന്തിരമായി ഈ തുക വേണമെന്നാണ് ആവശ്യം. ഇതിനും പുറമേ പ്രതിരോധരംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളുമായി നിര്‍ണ്ണായക കരാറുകളില്‍ ഏര്‍പ്പെടാനുള്ള നീക്കവും ഇന്ത്യ നടത്തിവരികയാണ്.

റഷ്യയുമായി കരാര്‍

റഷ്യയുമായി കരാര്‍

റഷ്യയില്‍ നിന്ന് 48 അത്യാധുനിക സൈനിക ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റഷ്യന്‍ നിര്‍മ്മിത എംഐ-17 ശ്രേണിയില്‍ പെട്ട സൈനിക ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കമോവ്

കമോവ്

രാജ്യത്തെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയുടെ അത്യാധുനിക കമോവ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവിലുള്ള ഹെലികോപ്റ്ററുകളുടെ കാലാവധി ഏകദേശം അവസാനിക്കാറായ സാഹചര്യത്തിലാണിത്. അതിര്‍ത്തിയിലെ അതീവ സുരക്ഷയൊരുക്കാനും ഇതിലൂടെ ഇന്ത്യ ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മിസൈല്‍

മിസൈല്‍

ദക്ഷിണേക്ഷ്യയില്‍ നിന്ന് ചൈനയെ ലക്ഷ്യമാക്കി ഇന്ത്യ മിസൈല്‍ വിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യ ചൈനയിലേയ്ക്ക് തൊടുത്തുവിടാവുന്ന മിസൈല്‍ വികസിപ്പിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

English summary
Finally, Army to get six heavy-duty Apache attack helicopters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X