• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനയിൽ നിന്നുള്ള മാസ്കുകൾ തിരിച്ചയച്ച് ലോകരാജ്യങ്ങൾ: കാരണം ഇതാണ്, ചൈനീസ് വാദം സത്യമോ?

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിനിടെ പിപിഇ ഉപകരണങ്ങളുടെ ദൌർലഭ്യത്തിനിടെ ചൈനയിൽ നിന്നുള്ള മാസ്കുകൾ തിരിച്ചയച്ച് ലോകരാജ്യങ്ങൾ. ഏറ്റവുമൊടുവിൽ ഫിൻലൻറാണ് ചൈനയെ പരസ്യമായി കുറ്റപ്പെടുത്തി രംഗത്തെത്തിയത്. ആവശ്യകകൾ നിറവേറ്റാത്ത മാസ്കുകളാണ് ചൈന വിൽക്കുന്നതെന്നാണ് ഫിൻലന്റ് വ്യക്തമാക്കിയത്. നേരത്തെ ചൈനയിൽ നിന്ന് മാസ്കുകൾ വാങ്ങിയ സ്പെയിൻ, നെതർലന്റ്, തുർക്കി, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ തിരിച്ചയച്ചിരുന്നു. ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുമ്പ് നന്നായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന നിർദേശമാണ് ഈ രാജ്യങ്ങൾ ഇതോട മുന്നോട്ടുവെച്ചത്.

ഒഡീഷക്ക് പിന്നാലെ കര്‍ണാടകവും ലോക്ക് ഡൗണ്‍ നീട്ടുന്നു; എംഎല്‍എമാരുടെ ശമ്പളം കുറച്ചുഒഡീഷക്ക് പിന്നാലെ കര്‍ണാടകവും ലോക്ക് ഡൗണ്‍ നീട്ടുന്നു; എംഎല്‍എമാരുടെ ശമ്പളം കുറച്ചു

 ഗുണമേന്മയില്ലെന്ന്

ഗുണമേന്മയില്ലെന്ന്

ചൈന ആദ്യം അയച്ച രണ്ട് മില്യൺ സർജിക്കൽ മാസ്കുകളും 23000 റെസ്പിറേറ്റർ മാസ്കുകളും കൊറോണ വൈറസിനെതിരായ പ്രതിരോധം തീർക്കുന്നതിനോ ആശുപത്രികളിൽ ഉപയോഗിക്കുന്നതിനോ പര്യാപ്തമല്ലെന്ന് ബുധനാഴ്ചയാണ് ഫിൻലൻഡ് കണ്ടെത്തിയത്. നിലവിൽ ഫിൻലൻഡിന് പ്രതിദിനം അഞ്ച് ലക്ഷം സർജിക്കൽ മാസ്കുകളും 50,000 റെസ്പിറേറ്റർ മാസ്കുകളുമാണ് ആവശ്യം. ഇതോടെ രാജ്യത്തെ മൂന്ന് കമ്പനികളോട് പ്രതിദിനം രണ്ട് ലക്ഷം മാസ്കുകൾ വീതം നിർമിക്കാൻ നിർദേശം നൽകുയയും ചെയ്തിട്ടുണ്ട്. ഈ മാസം അവസാനത്തോടെയാണ് മാസ്കുകളുടെ ഉൽപ്പാദനം ആരംഭിക്കുക.

 62,000 സർജിക്കൽ മാസ്കുകൾ തിരിച്ചയച്ചു

62,000 സർജിക്കൽ മാസ്കുകൾ തിരിച്ചയച്ചു

നേരത്ത ടൊറന്റോയും ബുധനാഴ്ച 62,000 സർജിക്കൽ മാസ്കുകൾ ചൈനയിലേക്ക് തിരിച്ചയച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടെ നഗരത്തിന്റെ നിലവാരവുമായി പൊരുത്തപ്പെടാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചൈനീസ് നിർമിത സർജിക്കൽ മാസ്കുകൾ തിരിച്ചയച്ചത്. 20000 ഡോളറിന്റെ ഓർഡറാണ് ചൈനയ്ക്ക് നൽകിയിരുന്നതെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. മാർച്ച് 28ന് ലഭിച്ച മാസ്കുകളിൽ പലതും കീറിപ്പറിഞ്ഞതും ദ്രവിച്ചതുമായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. അതുകൊണ്ട് ടൊറന്റോ ഭരണകൂടം ഇവ തിരിച്ചയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. മുഴുവൻ തുകയും തിരിച്ചുനൽകാമെന്ന ഉറപ്പിന്മേലായിരുന്നു ഇത്. അതേ സമയം സ്പെയിൻ 3,40000 കൊറോണ പരിശോധനാ കിറ്റുകളാണ് ചൈനീസ് നിർമാതാവിൽ നിന്ന് വാങ്ങിയത്. ഇതിൽ 60,000 ഓളം കിറ്റുകളുടെ പ്രവർത്തനത്തിലും കൃത്യതയില്ലെന്നാണ് സ്പെയിൻ സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.

 കമ്പനിക്ക് അംഗീകാരമില്ലെന്ന് ചൈന

കമ്പനിക്ക് അംഗീകാരമില്ലെന്ന് ചൈന


കൊറോണ വ്യാപനത്തിനിടെ സ്പെയിനിന് മാസ്കുകൾ വിതരണം ചെയ്ത ഷെൻസൻ ബയോ ഈസി ബയോ ടെക്നോളജി എന്ന കമ്പനിക്ക് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള ചൈനീസ് മെഡിക്കൽ അതോറിറ്റീസിന്റെ ഔദ്യോദിക ലൈസൻസില്ലെന്നാണ് സ്പെയിനിലെ ചൈനീസ് എംബസി ട്വീറ്റ് ചെയ്തത്.

 നെതർലന്റും തുർക്കിയും

നെതർലന്റും തുർക്കിയും

ചൈനയിൽ നിന്നുള്ള ആറ് ലക്ഷത്തോളം മാസ്കുകൾ തിരിച്ചയയ്ക്കുകയാണെന്ന് ഡച്ച് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. മാസ്കുകൾ തീരെ അനുയോജ്യമല്ലെന്നും ഫിൽട്ടറുകൾ വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നു. ഈ മാസ്കുകൾക്ക് ഗുണമേന്മാ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ തുർക്കി തിരിച്ചയച്ചത് പരിശോധനാ കിറ്റുകളാണ്. കിറ്റുകൾക്ക് കൃത്യതയില്ലെന്നും തുർക്കി പറയുന്നു. ഏതാണ്ട് 35000 കിറ്റുകൾ മാത്രമാണ് ശരിയായ രീതിയിൽ ഫലം കാണിച്ചതെന്നും തുർക്കി കൂട്ടിച്ചേർത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Finland, Spain and Many other countries are returning the imported mask from China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X