റിയാദിലെ മലയാളികളുടെ വ്യാപാരസമുച്ചയത്തില്‍ വന്‍ തീപിടുത്തം...!! കത്തി നശിച്ചത് ജീവിത സമ്പാദ്യം..!

  • By: Anamika
Subscribe to Oneindia Malayalam

റിയാദ്: റിയാദ് നഗര ഹൃദയമായ ബത്ഹയിലെ മലയാളികളുടെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടുത്തം. തിരക്കേറിയ ബത്ഹ കൊമേഴ്‌സ്യല്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് നോമ്പുതുറയുടെ സമയത്താണ് അപകടം ഉണ്ടായത്. ഈ സമയത്ത് കെട്ടിടത്തിലെ കടകള്‍ അടഞ്ഞ് കിടക്കുകയായിരുന്നു. അതിനാല്‍ ആളപകടമൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലക്ഷങ്ങളുടെ സാധനങ്ങളാണ് കത്തി നശിച്ചത്. നിരവധി സര്‍വ്വീസ് ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെട്ട കച്ചവട കേന്ദ്രമാണ് അഗ്നിക്ക് ഇരയായിരിക്കുന്നത്.

fire

ബത്ഹയിലെ പ്രധാനപാതയോട് ചേര്‍ന്നുള്ള ഷോപ്പിംഗ് സെന്ററിന്റെ പ്രവേശന കവാടത്തിന് അടുത്താണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് മുകളിലത്തെ നിലകളിലേക്ക് തീ പടരുകയായിരുന്നു. തുടക്കത്തില്‍ തീ പടരാനുള്ള സാധ്യത മുന്നില്‍കണ്ട് ആളുകള്‍ സാധനങ്ങള്‍ വലിച്ച് പുറത്തേക്ക് ഇട്ടിരുന്നു. എത്ര കടകള്‍ കത്തി എന്ന് മനസ്സിലാക്കാന്‍ പോലും സാധിക്കാത്ത വിധമാണ് കെട്ടിടം പുക കൊണ്ട് മൂടിയത്. അഗ്നിശമന സേനയും പോലീസും രംഗത്തുണ്ട്. ബത്ഹയിലേക്കുള്ള ഗതാഗതം താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.

English summary
Fire in Commercial Center in Riyad.
Please Wait while comments are loading...