Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ ക്വാഡ് ഉച്ചകോടി ഇന്ന്; ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് സ്വാധീനവും വാക്സിൻ വിതരണവും ചർച്ച ചെയ്യും

വാഷിംഗ്ടൺ; ക്വാഡ് രാജ്യങ്ങളുടെ പ്രഥമ ഉച്ചകോടിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി രാത്രി 7 നാണ് യോഗം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി സുഗാ യോഷിഹിതോ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്റ് ആയി ജോ ബൈഡൻ അധികരമേറ്റതിന് പിന്നാലെ നടക്കുന്ന ആദ്യ ഉച്ചകോടിയാണ് ഇന്ന് നടക്കാനിരിക്കുന്നത്.

modi and biden

ചൈനയെ വിവിധ മേഖലകളിൽ പ്രതിരോധിക്കേണ്ടതെങ്ങനെ, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, വിതരണ ശൃംഖലയിലെ സഹകരണം, കൊവിഡ് മാഹാമാരിയെ പ്രതിരോധിക്കുന്നത് സംബന്ധിച്ച നടപടികളും ഉച്ചകോടിയിൽ നേതാക്കൾ ചർച്ച ചെയ്യും.പസഫിക് മേഖലയിലെ സുരക്ഷാ വിഷയങ്ങളും സ്വതന്ത്ര ഇടപെടലുകളുമാകും ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമായും ഉന്നയിച്ചേക്കുക. ഒപ്പം ഇന്തോ-പസഫിക് മേഖലയിലെ വാക്സിൻ വിതരണം സംബന്ധിച്ചുള്ള കാര്യങ്ങളും ചർച്ചയാകും.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

അമേരിക്കൻ വാക്‌സിൻ നിർമ്മാതാക്കളായ നോവാവാക്‌സ്, ജോൺസൺ ആന്റ് ജോൺസൺ എന്നിവയ്‌ക്ക് വേണ്ടി ഇന്ത്യയിൽ വാക്സിൻ നിർമ്മിക്കുന്ന കമ്പനികളുമായി കരാറുകൾ ഏർപ്പെടുന്നത് ചർച്ചയാകും. ചൈനയുടെ വാക്‌സിൻ നയതന്ത്രത്തെ പ്രതിരോധിക്കാൻ വാക്‌സിൻ ഉൽപാദന ശേഷിയിൽ നിക്ഷേപിക്കാൻ മറ്റ് മൂന്ന് ക്വാഡ് രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്തോ- പസഫിക് മേഖലയില്‍ ചൈനയെ പ്രതിരോധിക്കാനായി ജപ്പാന്‍, ഇന്ത്യ, ഓസ്‌ട്രേലിയ, യുഎസ് രാജ്യങ്ങള്‍ രൂപം നല്‍കിയ കൂട്ടായ്മയാണ് ക്വാഡ്.

നടി സുനൈനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+