കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭപാത്രം മാറ്റിവയ്ക്കലിലൂടെ ആദ്യകുഞ്ഞ് പിറന്നു

Google Oneindia Malayalam News

സ്റ്റോക്ക്‌ഹോം : ലോകത്ത് ആദ്യമായി ഗര്‍ഭപാത്രം മാറ്റിവയ്ക്കലിലൂടെ കുഞ്ഞ് പിറന്നു. സ്വീഡനിലാണ് സംഭവം. മുപ്പത്തിയാറുകാരിയായ യുവതിയാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കലിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

1.8 കിലോ ഭാരമുളള കുഞ്ഞിന്റെ ജനനം സെപ്തംബറിലായിരുന്നു. മാസം തികയാതെയായിരുന്നു ജനനം. ഹൃദയമിടിപ്പ് ഉയര്‍ന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. സ്വീഡനിലെ ഗോദന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. അമ്മയും കുഞ്ഞും ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.

baby

യുവതിയ്ക്ക് ജന്മനാ ഗര്‍ഭപാത്രമില്ലായിരുന്നു. കുടുംബസുഹൃത്തായ അറുപത്തൊന്നുകാരിയുടെ ഗര്‍ഭപാത്രമാണ് മാറ്റിവച്ചത്. ഒരുവര്‍ഷം മുമ്പായിരുന്നു ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. തുടര്‍ന്ന് കൃത്രിമ ബീജധാരണത്തിലൂടെയാണ് യുവതി ഗര്‍ഭം ധരിച്ചത്. ഗര്‍ഭപാത്രം പുറന്തളളാതിരിക്കാന്‍ യുവതിയ്ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കിയിരുന്നു. അമ്മയുടേയൊ കുഞ്ഞിന്റെയോ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകള്‍ അമ്മയാവാനായി വാടക ഗര്‍ഭപാത്രത്തെയാണ് ഇതുവരെ ആശ്രയിച്ചിരുന്നത്. ഗര്‍ഭപാത്രത്തിന്റെ തകരാറുകള്‍, ഗര്‍ഭാശയ ക്യാന്‍സര്‍ എന്നിവ നിമിത്തം കുഞ്ഞിന് ജന്മം നല്‍കാനാവാത്ത സ്ത്രീകള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍. പത്തുവര്‍ഷത്തോളം മൃഗങ്ങളില്‍ പ്രത്യേക പരീക്ഷണം നടത്തിയ ശേഷമാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയത്തിലെത്തിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ പ്രൊഫ. മാറ്റ്‌സ് ബ്രാന്‍സ്റ്റോം പറഞ്ഞു.

''കുട്ടികളില്ലാത്ത എട്ട് ദമ്പതികള്‍ ഗര്‍ഭപാത്രം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി തങ്ങളെ സമീപിച്ചിട്ടുണ്ട്. ഇവരില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. ഇത് വിജയം കണ്ടാല്‍ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൂടുതല്‍ പ്രചാരത്തിലാകുമെന്നാണ് വിശ്വാസം. ''- ഡോ. ബ്രാന്‍സ്‌റ്റോം പറയുന്നു.

English summary
A woman in Sweden has given birth to a baby boy using a transplanted womb. the baby was born prematurely in September weighing 1.8kg. the baby and mum are now said to be doing well. The identity of the couple in Sweden has not been released.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X