കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നിന്ന് വിദേശ രാജ്യത്തേക്ക് രക്ഷപ്പെടുന്നവര്‍ വര്‍ധിച്ചെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്

Google Oneindia Malayalam News

യുനൈറ്റഡ് നാഷന്‍സ്: സൗദി അറേബ്യയില്‍ നിന്ന് വിദേശ രാജ്യത്തേക്ക് അഭയം ചോദിച്ചുപോകുന്നവരുടെ എണ്ണം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. മൂന്ന് മടങ്ങ് വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നതെന്ന് യുഎന്‍ ഏജന്‍സി പറയുന്നു.

4

2012ല്‍ വിദേശത്ത് അഭയം തേടുന്ന സൗദിക്കാരുടെ എണ്ണം 200ല്‍ താഴെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്‍ വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. 2017ല്‍ 800ലധികം സൗദിക്കാരാണ് വിദേശരാജ്യങ്ങളില്‍ അഭയം ചോദിച്ചെത്തിയതെന്നും യുഎന്‍ ഏജന്‍സി പറയുന്നു.

ഇറാന്‍ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ബോംബാക്രമണം; പശ്ചിമേഷ്യയില്‍ യുദ്ധഭീതി, തിരിച്ചടിക്കൊരുങ്ങി ഇറാന്‍ഇറാന്‍ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ബോംബാക്രമണം; പശ്ചിമേഷ്യയില്‍ യുദ്ധഭീതി, തിരിച്ചടിക്കൊരുങ്ങി ഇറാന്‍

നിയമനടപടികളില്‍ നിന്ന രക്ഷപ്പെടാനാണ് പലരും സൗദി വിടുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത് വഴി തിരിച്ചടി ലഭിക്കുമോ എന്ന ആശങ്കപ്പെട്ട് സൗദി വിടുന്നവരാണ് ബാക്കി. ഏറ്റവും ഒടുവില്‍ സൗദി വിട്ടതിനെ തുടര്‍ന്ന് വിവാദത്തിലായത് റഹാഫ് മുഹമ്മദ് അല്‍ ഖാനൂന്‍ ആയിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ കാനഡയിലാണ്. കാനഡ അവര്‍ക്ക് അഭയം നല്‍കുകയായിരുന്നു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ വിചിത്ര നീക്കം; രാഹുലിന്റെ വലംകൈ അര്‍ധരാത്രി ബിജെപി നേതാക്കളെ കണ്ടുമധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ വിചിത്ര നീക്കം; രാഹുലിന്റെ വലംകൈ അര്‍ധരാത്രി ബിജെപി നേതാക്കളെ കണ്ടു

കുവൈത്തിലേക്ക് ബന്ധുക്കള്‍ക്കൊപ്പം പോയതായിരുന്നു ഖാനൂന്‍. അവിടെ നിന്ന് കുടുംബം അറിയാതെ തായ്‌ലാന്റിലേക്ക് കടന്നു. ശേഷം ഓസ്‌ട്രേലിയയിലേക്ക് പോകാനായിരുന്നു പദ്ധതി. പക്ഷേ, വിമാനത്താവളത്തില്‍ വച്ച് പിടിക്കപ്പെട്ടു. പിന്നീട് നാടകീയ രംഗങ്ങളാണുണ്ടായത്. വിഷയം ആഗോള ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. പിന്നീടാണ് കാനഡയുടെ ഇടപെടലുണ്ടായത്. സൗദിയിലേക്ക് തിരിച്ചയച്ചാല്‍ തന്റെ കുടുംബം തന്നെ കൊല്ലുമെന്നായിരുന്നു ഖാനൂന്റെ വാക്കുകള്‍.

English summary
Fleeing Saudi Arabia: Asylum seeker numbers triple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X