• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പട്ടിയേയും പൂച്ചയേയും കഴിക്കുന്ന നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം, ചൈനയെ കുറ്റപ്പെടുത്തി ഷുഹൈബ് അക്തര്‍

ഇസ്ലാമാബാദ്: ഇന്ന് ലോകം ഭീതിയോടെ നോക്കിക്കാണുന്ന കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയിലെ വുഹാനില്‍ നിന്നായിരുന്നു. ജനുവരി 11നായിരുന്നു ചൈനയില്‍ കൊറോണ ബാധിച്ചുള്ള ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ജനുവരി 13ന് ചൈനയ്ക്ക് പുറത്ത് തായ്‌ലാന്‍ഡില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തു. ശരീരത്തില്‍ കിരീടം പോലെ ഉയര്‍ന്ന ഭാഗങ്ങളുള്ളതിനാലാണ് ഈ രോഗത്തിന് കൊറോണ വൈറസ് എന്ന് പേര് ലഭിച്ചത്. എന്നാല്‍ പിന്നീട് ലോകാരോഗ്യ സംഘടന ഇതിനെ കൊവിഡ് 19 എന്ന പേര് നല്‍കി.

മൃഗങ്ങളില്‍ നിന്നുതന്നെയാണ് ഈ വൈറസ് മനുഷ്യരിലേക്കെത്തിയത്. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് എത്തുമ്പോഴാണ് ഈ വൈറസ് മാരകമാവുന്നത്. 1960 കാലഘട്ടത്തിലാണ് ഇത്തരം വൈറസുകള്‍ ലോകത്ത് കണ്ടെത്തിയത്. കോഴികളില്‍ നിന്നായിരുന്നു രോഗം ആദ്യമായി പടര്‍ന്നത്. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിങ്ങനെ നാല് വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട് ഈ വൈറസുകളെ. ചൈനയില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ചൈനക്കാരുടെ ഭക്ഷണശൈലിയില്‍ നിന്നാണ് ഈ രോഗം പടര്‍ന്നതെന്ന പ്രാചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചൈനക്കാരുടെ ഭക്ഷണ ശൈലിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍.

എങ്ങനെ കഴിക്കാന്‍ തോന്നുന്നു

എങ്ങനെ കഴിക്കാന്‍ തോന്നുന്നു

'ഞാന്‍ ഇപ്പോള്‍ പറഞ്ഞുവരുന്നത് ചൈനീസ് ജനതയെ കുറിച്ചാണ്. എങ്ങനെയാണ് അവര്‍ വവ്വാലിനെ പോലുള്ളവയെ ഭക്ഷണമാക്കുന്നത്. ഇവയുടെ രക്തവും മൂത്രവും ലോകത്താകമാനം വൈറസ് പടര്‍ത്തുന്ന ഒന്നല്ലേ. ലോകം ഇപ്പോള്‍ നേരിടുന്ന ഭീതിക്ക് കാരണം ഇവരാണ്. എനിക്ക് മനസിലാവുന്നില്ല അവര്‍ എങ്ങനെയാണ് പട്ടിയെയും പൂച്ചയെയും പോലുള്ളവയെ ഭക്ഷണമാക്കി കഴിക്കുന്നത്, ഞാനിപ്പോള്‍ വലിയ ദേഷ്യത്തിലാണ്'്- ഷുഹൈബ് അക്തര്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അക്തറിന്റെ വിമര്‍ശനം.

ലോകത്തിന്റെ ഭീതിക്ക് കാരണം

ലോകത്തിന്റെ ഭീതിക്ക് കാരണം

കൊറോണ പടര്‍ന്നതോടെ ലോകം മുഴുവന്‍ ഇപ്പോള്‍ ഭീതിയുടെ നിഴലിലാണ്. ലോകരാഷ്ട്രങ്ങളിലെ ടൂറിസം വ്യവസായത്തെ ഇത് കാര്യമായി ബാധിച്ചു. സാമ്പത്തിക വ്യവസ്ഥയെ ഇത് കാര്യമായി ബാധിച്ചു. ലോകത്ത് എല്ലായിടങ്ങളിലും മിക്കയാളുകളും കുടുങ്ങിക്കിടക്കുകയാണെന്നും അക്തര്‍ വ്യക്തമാക്കി. ലോകം ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അക്തറിന്റെ പ്രതികരണം. മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള ദൗത്യത്തിലാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം ഇറാനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ പൗരന്മാരെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിച്ചിരുന്നു.

ചൈനയ്ക്ക് എതിരല്ല

ചൈനയ്ക്ക് എതിരല്ല

ഞാന്‍ ഒരിക്കലും ചൈനീസ് ജനതയ്ക്ക് എതിരല്ല. പക്ഷേ മൃഗങ്ങളോടുള്ള നിങ്ങളുടെ സമീപനത്തിനെതിരാണ്. ഇതൊക്കെ നിങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് എനിക്കറിയാം. പക്ഷേ ഇപ്പോള്‍ ഇതൊന്നും നിങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ഒന്നല്ല. ഇത് മനുഷ്യത്വത്തെ കൊല്ലുന്നതാണ്. ഞാന്‍ ഒരിക്കലും ചൈനയെ ബഹിഷ്‌കരിക്കണം എന്നൊന്നുമല്ല പറയുന്നത്, പക്ഷേ നമ്മള്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്തും എല്ലാം കഴിച്ചുകൊണ്ട് നിങ്ങള്‍ക്ക് അധിക കാലം മുന്നോട്ട് പോകാനാവില്ല- അക്തര്‍ പറഞ്ഞു.

കളികാണാന്‍ ആളില്ല

കളികാണാന്‍ ആളില്ല

പാകിസ്ഥാനില്‍ ആദ്യമായി നടത്തുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തെ കുറിച്ചും അക്തര്‍ മനസുതുറന്നു. തങ്ങളുടെ രാജ്യത്ത് ആദ്യമായി നടക്കുന്ന മത്സരത്തിന്റെ സ്റ്റേഡിയം ആളൊഴിഞ്ഞ അവസ്ഥയിലാണെന്ന് അക്തര്‍ പറയുന്നു. ഇതില്‍ താന്‍ ആകെ നിരാശനും വിഷമിതനുമാണ്. ഞാന്‍ ഇത്രമാത്രം ദേഷ്യത്തില്‍ പ്രതികരിക്കാന്‍ കാരണം ഇതുകൊണ്ടാണെന്നും അക്തര്‍ വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിഎസ്എല്‍ പാകിസ്ഥാനില്‍ തിരിച്ചെത്തുന്നത്. കൊറോണ പടര്‍ന്ന പശ്ചാത്തലത്തില്‍ വിദേശതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാതെ പാകിസ്ഥാന്‍ വിടുകയാണ്.

 ആകെ മരണം അയ്യായിരം

ആകെ മരണം അയ്യായിരം

അതേസമയം, ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. ലോകം മുഴുവന്‍ കനത്ത ജാഗ്രതയിലാണ്. 5436 പേരാണ് ലോകമെമ്പാടും മരിച്ചു വീണത്. മരണത്തില്‍ ഒന്നാമത് നില്‍ക്കുന്നത് ചൈനയാണെങ്കില്‍ രണ്ടാമത് ഇറ്റലിയാണ്. ഇന്ത്യയില്‍ ഇതുവരെ 83 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും രണ്ട് മരണം മാത്രമാണ് സംഭവിച്ചത്. ഇന്ത്യ ഇതിനോടകം തന്നെ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും വിദേശകാര്യമമന്ത്രാലയം താല്‍ക്കാലികമായി റദ്ദാക്കി. കൂടാതെ അയല്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന എല്ലാ ചെക്‌പോസ്റ്റുകളും ഇന്നലെ തന്നെ ഇന്ത്യ അടച്ചു.

English summary
Former Pakistan Cricketer Shoaib Akhtar Criticize Chinese Food Habits Over Corona Outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X