കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

33 സീറ്റിലും ഇമ്രാന്‍ ഖാന്‍ മല്‍സരിക്കും; പാര്‍ട്ടിക്ക് മറ്റു സ്ഥാനാര്‍ഥികളില്ല... വിചിത്രം പാകിസ്താന്‍

മുഴുവന്‍ സീറ്റിലും ഒരു വ്യക്തി തന്നെ മല്‍സരിക്കുന്ന അപൂര്‍വ തിരഞ്ഞെടുപ്പാണ് പാകിസ്താനില്‍ നടക്കാന്‍ പോകുന്നത്‌

Google Oneindia Malayalam News
i

ഇസ്ലാമാബാദ്: പാകിസ്താനില്‍ നിന്ന് വേറിട്ട വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന എല്ലാ സീറ്റിലും തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) യുടെ സ്ഥാനാര്‍ഥിയായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മല്‍സരിക്കും. പാര്‍ട്ടിക്ക് മറ്റു സ്ഥാനാര്‍ഥികള്‍ എവിടെയും ഉണ്ടാകില്ലെന്ന് പിടിഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മുന്‍ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പ് വരെ പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്നു ഇമ്രാന്‍ ഖാന്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെയാണ് ഇമ്രാന്‍ ഖാന്‍ പുറത്തായത്. പിന്നീട് അദ്ദേഹത്തിനെതിരെ പലിയടത്തും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തന്നെ ജയിലിലടയ്ക്കാന്‍ നീക്കം നടക്കുന്നു എന്ന് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നതിനിടെയാണ് ഉപതിരഞ്ഞെടുപ്പ് വരുന്നതും എല്ലാ സീറ്റിലും മല്‍സരിക്കാന്‍ തീരുമാനിച്ചതും.

ഖത്തര്‍ തിരിച്ചുവിളിക്കുന്നു!! ഒരു വര്‍ഷം വമ്പന്‍ ഇളവ് പ്രഖ്യാപിച്ചു... നിബന്ധനകള്‍ ഇങ്ങനെഖത്തര്‍ തിരിച്ചുവിളിക്കുന്നു!! ഒരു വര്‍ഷം വമ്പന്‍ ഇളവ് പ്രഖ്യാപിച്ചു... നിബന്ധനകള്‍ ഇങ്ങനെ

മാര്‍ച്ച് 16നാണ് പാകിസ്താനില്‍ ദേശീയ അസംബ്ലിയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. പാകിസ്താന്‍ പാര്‍ലമെന്റിന്റെ അധോസഭയാണ് നാഷണല്‍ അസംബ്ലി. കഴിഞ്ഞ ഏപ്രിലിലാണ് ഇമ്രാന്‍ ഖാനെ അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷം പുറത്താക്കിയത്. തുടര്‍ന്ന് തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിയുടെ അസംബ്ലിയിലെ എല്ലാ അംഗങ്ങളും രാജിവച്ചിരുന്നു.

അന്ന് സ്പീക്കര്‍ രാജ പര്‍വേസ് അഷറഫ് രാജി സ്വീകരിച്ചിരുന്നില്ല. എംപിമാര്‍ അവരുടെ താല്‍പ്പര്യപ്രകാരമാണോ രാജിവച്ചത് എന്ന് പരിശോധിക്കേണ്ടതുണ്ട് എന്നായിരുന്നു സ്പീക്കറുടെ നിലപാട്. പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ മാസം 35 പേരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചു. ബാക്കിയുള്ള 43 പിടിഐ അംഗങ്ങളില്‍ 35 പേരുടെ രാജി കൂടി ഇപ്പോള്‍ സ്പീക്കര്‍ സ്വീകരിച്ചിരിക്കുകയാണ്.

മമ്മൂട്ടി 50000 രൂപ തന്നത് മറക്കില്ല; ബാല ഉടനെ വീട്ടിലേക്ക് വിളിപ്പിച്ചു... മോളി കണ്ണമാലിയുടെ മരുമകള്‍മമ്മൂട്ടി 50000 രൂപ തന്നത് മറക്കില്ല; ബാല ഉടനെ വീട്ടിലേക്ക് വിളിപ്പിച്ചു... മോളി കണ്ണമാലിയുടെ മരുമകള്‍

കഴിഞ്ഞ ഒക്ടോബറില്‍ 8 അസംബ്ലി സീറ്റിലേക്ക് ഇമ്രാന്‍ ഖാന്‍ മല്‍സരിച്ചിരുന്നു. ആറെണ്ണത്തില്‍ അദ്ദേഹം ജയിച്ചു. അതേസമയം, ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സീറ്റുകളില്‍ ഭരണപക്ഷം മല്‍സരിക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഇമ്രാന്‍ ഖാന്‍ എല്ലാ സീറ്റിലും ജയിക്കാനാണ് സാധ്യത.

തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 12 സീറ്റുകള്‍ പഞ്ചാബ് പ്രവിശ്യയിലാണ്. എട്ടെണ്ണം ഖൈബര്‍ പക്തുന്‍ക്വയിലും മൂന്നെണ്ണം ഇസ്ലാമാബാദിലും ഒമ്പതെണ്ണം സിന്ധ് പ്രവിശ്യയിലും ഒന്ന് ബലൂചിസ്താനിലുമാണ്. പഞ്ചാബ്, ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യകളില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയാണ് അധികാരത്തില്‍. രണ്ടാഴ്ച മുമ്പ് രണ്ട് പ്രവിശ്യയിലെയും നിയമസഭ പാര്‍ട്ടി പിരിച്ചുവിട്ടിരുന്നു. ഇവിടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടവെയാണ് നേതാക്കള്‍ രാഷ്ട്രീയ പോര് തുടരുന്നത്.

English summary
Former Pakistan PM Imran Khan Will contest 33 National Assembly Seats in Upcoming By Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X