യുഎസില്‍ ക്രിസ്തുുമസിന് ഭീകരാക്രമണം!! പിടിയിലായ മറൈന്‍ ഉദ്യോഗസ്ഥന്‍ ഐസിസ് അനുഭാവി!

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ക്രിസ്തുുമസിന് ഭീകരാക്രമണത്തിന് പദ്ധതിയിട്ട മുന്‍ മറൈന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഭീകരസംഘടന ഐസിസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സാന്‍ഫ്രാന്‍സിസ്കോയില്‍ ആക്രമണത്തിന് പദ്ധതിയിട്ട ട്രക്ക് ഡ്രൈവര്‍ ഇവറിറ്റ് ആരോണ്‍ ജെയിംസണാണ് ഫെഡറല്‍ ഏജന്റുമാരുടെ പിടിയിലായത്. നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രമായ പീയര്‍ 39 ആക്രമിക്കാനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്. എഫ്ബിഐ സ്പെഷ്യല്‍ ഏജന്‍റ് ക്രിസ്റ്റഫര്‍ മക്കിന്നി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഉത്തരകൊറിയയ്ക്ക് യുഎന്‍ രക്ഷാസമിതിയുടെ ഉപരോധം: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് അന്ത്യം!! ഇനി ഉന്‍ തലപൊക്കില്ല!!

ഡിസംബര്‍ 18നും 25നുമിടയിലുള്ള തിയ്യതിയ്ക്കുള്ളില്‍ ആള്‍ക്കൂട്ടത്തെ ലക്ഷ്യമാക്കി സ്ഫോടക വസ്തുുക്കള്‍ സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നില്ലെന്നും മരിക്കാന്‍ ഒരുങ്ങിത്തന്നെയാണ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്നും എഫ്ബിഐ ഏജന്‍റ് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.

 വില്‍പ്പത്രവും ആയുധങ്ങളും!!

വില്‍പ്പത്രവും ആയുധങ്ങളും!!


കാലിഫോര്‍ണിയയിലെ മോഡെസ്റ്റോയിലുള്ള ഇവറിറ്റ് ആരോണ്‍ ജെയിംസന്‍റെ വീട് റെയ്ഡ് ചെയ്ത എഫ്ബിഐ ആയുധങ്ങളും സ്ഫോടനവസ്തുുക്കളും വില്‍പ്പത്രവും കണ്ടെടുത്തിരുന്നു. ബുധനാഴ്ചയായിരുന്നു റെയ്ഡ്. 10 മില്യണിലധികം സന്ദര്‍ശകരെത്തുന്ന തിരക്കേറിയ പിയര്‍ 39ല്‍ ആക്രമണം നടത്താനായിരുന്നു ഈ 26 കാരന്‍ പദ്ധതിയിട്ടത്.

 ഐസിസില്‍ ആകൃഷ്ടനായി

ഐസിസില്‍ ആകൃഷ്ടനായി


ഐസിസില്‍ ആകൃഷ്ടനായി ആക്രമണം നടത്താന്‍ പദ്ധതിയിട്ട ആരോണ്‍ ജെയിംസ് മുതിര്‍ന്ന ഐസിസ് നേതാവാണെന്ന് ധരിച്ചാണ് ആക്രമണത്തിനുള്ള പദ്ധതികള്‍ എഫ്ബിഐ ഏജന്‍റിനോട് വെളിപ്പെടുത്തിയത്. കോടതിയില്‍ എഫ്ബിഐ ഏജന്‍റ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാന്‍ ബെര്‍ണാഡ‍ിനോയില്‍ നടന്ന ആക്രമണത്തിന് സമാനമായ ആക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നതെന്നും ഇതിനായി വാഹനങ്ങളും സ്ഫോടക വസ്തുുക്കളും ഉപയോഗിക്കാനായിരുന്നു നീക്കമെന്നും ഇയാള്‍ എഫ്ബിഐയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചതില്‍ നിന്ന് ജിഹാദി ആശയങ്ങളില്‍ ആകൃഷ്ഠനായാണ് ആക്രമണത്തിനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്ന പോസ്റ്റുകളും പലപ്പോഴായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 ഭീകരാക്രമണങ്ങള്‍ക്ക് പിന്തുണ

ഭീകരാക്രമണങ്ങള്‍ക്ക് പിന്തുണ



ഒക്ടോബര്‍ 31ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തെ പിന്തുണച്ചും ആരോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. നടപ്പാതയിലേക്ക് ട്രക്കോടിച്ച് കയറ്റിയതിനെ തുടര്‍ന്ന് എട്ട് പേരാണ് മരിച്ചത്. ഐസിസ് അനുകൂല പോസ്റ്റുകള്‍ സ്ഥിരമായി ലൈക്ക് ചെയ്യുന്ന ഇയാള്‍ ഫേസ്ബുക്കില്‍ സജീവമായിരുന്നുവെന്നും എഫ്ബിഐ കണ്ടെത്തിയിട്ടുണ്ട്. നവംബര്‍ 29ന് കയ്യില്‍ ഡൈനമൈറ്റുമേന്തി നില്‍ക്കുന്ന സാന്താക്ലോസിന്‍റെ ചിത്രത്തിനും ഇയാള്‍ ലൈക്ക് ചെയ്തിരുന്നു.

 ശിക്ഷ വിധിച്ചു!!

ശിക്ഷ വിധിച്ചു!!


ഭീകരസംഘടനയുടെ ഭീകരവാദ അനുകൂല രേഖകള്‍ വിതരണം ചെയ്ത ഇയാള്‍ക്ക് 20 വര്‍ഷത്തെ തടവ് വിധിച്ചിരുന്നു. ഇയാള്‍ക്ക് ഭീകരവാദ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോ എന്‍ഫോഴ്സ് മെന്‍റ് ഏജന്‍സി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും എഫ്ബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു. മകന്‍ മുസ്ലിം വിശ്വാസങ്ങളാണ് പിന്തുടര്‍ന്നിരുന്നതെന്ന് പിതാവിനെ ഉദ്ധരിച്ച് യുഎസിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകന്‍ മരണത്തെ ഇഷ്ടപ്പെട്ടിരുന്നുവെന്നും പിതാവ് സാക്ഷ്യപ്പെടുത്തുന്നു.

 മറൈന്‍ ഉദ്യോഗസ്ഥന്‍

മറൈന്‍ ഉദ്യോഗസ്ഥന്‍

2009ല്‍ മറൈന്‍ കോര്‍പ്പ്സില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി ബിരുദം നേടിയ ആരോണ്‍ ജെയിംസണ്‍ ഷാര്‍പ്പ് ഷൂട്ടറുടെ യോഗ്യതയും നേടിയിരുന്നു. എന്നാല്‍ ആസ്മാ രോഗം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Federal agents arrested a former US Marine on Friday for allegedly plotting a Christmas attack in San Francisco inspired by the Islamic State jihadist group, according to court documents.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്