
4 യുക്രൈന്‍ മേഖലകളെ റഷ്യയോട് ചേര്‍ത്ത് പുടിന്‍; നിര്‍ത്തിക്കോളാന്‍ മുന്നറിയിപ്പ്, ചര്‍ച്ചയാവാം
മോസ്‌കോ: യുക്രൈനിലെ നിര്‍ണായകമായ നാല് മേഖലകള്‍ റഷ്യയോട് ചേര്‍ത്ത് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി റഷ്യന്‍ പ്രസിഡന്റ് ഈ പ്രഖ്യാപനം നടത്തിയത്. ഖേര്‍സന്‍, സാപ്പോറിസ്സിയ, ഡൊണെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് എന്നീ മേഖലകളെയാണ് റഷ്യയോട് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
ക്രെംലിനില്‍ വന്‍ ചടങ്ങ് തന്നെ വിളിച്ചാണ് പുടിന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഈ പ്രദേശങ്ങള്‍. കഴിഞ്ഞ രണ്ടാഴ്ച്ചയായി വന്‍ തിരിച്ചടിയാണ് യുക്രൈന്‍ സൈന്യം റഷ്യക്ക് നല്‍കുന്നത്. അതുകൊണ്ട് യുദ്ധം പൂര്‍ണമായി അവസാനിച്ചെന്ന് പറയാനാവില്ല.
അതേസമയം റഷ്യന്‍ അധികതൃതരുടെയും പുടിന്റെയും പ്രഖ്യാപനത്തെ യുക്രെനും മറ്റ് വിദേശ രാജ്യങ്ങളും അപലപിച്ചു. എന്നാല്‍ ശക്തമായ മുന്നറിയിപ്പാണ് പുടിന്‍ കീവിന് നല്‍കിയിരിക്കുന്നത്. എത്രയും പെട്ടെന്ന് പോരാട്ടം അവസാനിപ്പിക്കാനാണ് കീവിനോട് പുടിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നാല് മണിക്ക് എഴുന്നേല്‍ക്കുമെന്ന് ഹസന്‍, വൈകീട്ടാണോയെന്ന് രാഹുല്‍; ചിരിപൊട്ടിച്ച് രാഗായുടെ മറുപടി
വേഗം നിങ്ങള്‍ ചര്‍ച്ചയിലേക്ക് മടങ്ങി വരൂ എന്നും പുടിന്‍ ആവശ്യപ്പെട്ടു. ക്രെംലിനില്‍ ടിവി അഭിസംബോധനയിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കാര്യം പുടിന്‍ പ്രഖ്യാപിച്ചത്. റഷ്യയെ ഒരു കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പുടിന്‍ ആരോപിച്ചത്. കോളനിയാക്കുന്നതിലൂടെ ജനങ്ങളെ കൊള്ളയടിക്കാനും, അവരെ ശബ്ദമില്ലാത്ത അടിമകളായ ആള്‍ക്കൂട്ടമായി മാറ്റാനുമാണ് ശ്രമമെന്നും പുടിന്‍ ആരോപിച്ചു.
വൈറല്‍ വീഡിയോ: വളര്‍ത്തമ്മയെ കാണാന്‍ കടല്‍ കടന്ന് യുവാവ്; 45 വര്‍ഷത്തിന് ശേഷം ബൊളീവിയയിലെത്തി
റഷ്യയെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആവശ്യമില്ല. പക്ഷേ നമുക്ക് ആവശ്യമുണ്ട്. റഷ്യ എപ്പോഴും അങ്ങനെ തന്നെയായിരിക്കും. സ്വന്തം രാജ്യത്തെയും ജനങ്ങളെയും പ്രതിരോധിക്കുന്നത് റഷ്യ എപ്പോഴും തുടരുമെന്ന് പുടിന്‍ വ്യക്തമാക്കി.
വിദേശ രാജ്യങ്ങളുടെ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് അവര്‍ കല്‍പ്പനകള്‍ പുറപ്പെടുവിക്കുക. ആരെങ്കിലും ഈ നിയമങ്ങള്‍ കണ്ടിട്ടുണ്ടോ? അവരുടെ നിയമങ്ങളെ ആരാണ് അംഗീകരിക്കുക. കോളോണിയല്‍ ചിന്തയാണ് അവര്‍ക്കുള്ളത്. വംശീയ വിദ്വേഷമാണ് അവരുടെ മനസ്സിലുള്ളത്. ലോകത്താകെ റുസ്സോഫോബിയ അവര്‍ പരത്തുകയാണെന്നും, ഇതേ തുടര്‍ന്ന് റഷ്യയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഭയമുണ്ടാവുകയാണെന്നും പുടിന്‍ പറഞ്ഞു.
അതേസമയം യൂറോപ്പ്യന്‍ യൂണിയന്‍ നേതാക്കള്‍ ശക്തമായിട്ടാണ് ഇതിനെതിരെ പ്രതികരിച്ചത്. ഒരിക്കലും റഷ്യയുടെ നീക്കത്തെ അംഗീകരിക്കില്ലെന്ന് ഇയു നേതാക്കള്‍ പറഞ്ഞു. നാല് മേഖലകളെ കൂട്ടിച്ചേര്‍ത്ത് നിയമവിരുദ്ധമാണെന്നും ഇവര്‍ ആരോപിച്ചു. ആഗോള സുരക്ഷയെ തന്നെ പുടിന്‍ അവതാളത്തിലാക്കിയിരിക്കുകയാണെന്ന് ഇയു കുറ്റപ്പെടുത്തി.
27 നേതാക്കള്‍ ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം മേഖലയുടെ നിയന്ത്രണം വീണ്ടെടുക്കാന്‍ ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ സമ്മര്‍ദവും മറ്റ് രാജ്യങ്ങള്‍ക്കുണ്ട്.
എടിഎമ്മില്‍ പണം എടുക്കാന്‍ പോയ ഓസ്‌ട്രേലിയന്‍ യുവാവ് കോടീശ്വരന്‍; വൈറലായി സംഭവം