ഫ്രാന്‍സില്‍ 84 കാരനായ വൈദികനെ പള്ളിയില്‍ കയറി കഴുത്തറുത്ത് കൊന്നു... ഐസിസിന്റെ പടയാളികളെന്ന്
പാരീസ്: ഫ്രാന്‍സിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഐസിസ് ഭീകരത. പള്ളിയില്‍ പ്രാര്‍ത്ഥനാസമയത്ത് ആയുധങ്ങളുമായി അതിക്രമിച്ച് കയറിയ രണ്ട് പേര്‍ വൈദികനെ കഴുത്തറുത്ത് കൊന്നു. തങ്ങള്‍ ഐസിസിന്റെ പടയാളികളാണെന്നാണത്രെ ഇവര്‍ അവകാശപ്പെട്ടത്.
റോവനിലെ സെന്റ് എറ്റിയാനെ ഡു റോവ്‌റി പള്ളിയിലായിരുന്നു സംഭവം. 84 വയസ്സുകാരനായ വൈദികന്‍ ജാക്വസ് ഹാമെല്‍ ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. രണ്ട് അക്രമികളേയും പോലീസ് വെടിവച്ച് കൊന്നു.

ആയുധങ്ങളുമായി പള്ളിയില്‍ പ്രവേശിച്ച അക്രമികള്‍ കന്യാസ്ത്രീകളടക്കം ആറ് പേരെ ബന്ദികളാക്കി. തുടര്‍ന്നാണ് വൈദികനെ ക്രൂരമായി കൊല ചെയ്തത്. ബന്ദികളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അക്രമികളില്‍ ഒരാള്‍ 18 വയസ്സ് മാത്രം പ്രായമുള്ള ആദെല്‍ എന്ന യുവാവാണ് എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഐസിസില്‍ ചേരുന്നതിന് വേണ്ടി രണ്ട് തവണ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ കുറച്ച് നാള്‍ പോലീസ് കസ്റ്റഡിയിലും ആയിരുന്നു.
ഈ വര്‍ഷം ഫ്രാന്‍സിന് നേരിടേണ്ടി വരുന്നത് തുടര്‍ച്ചയായ ദുരന്തങ്ങളാണ്. ആഴ്ചകള്‍ക്ക് മുമ്പാണ് നീസില്‍ ദേശീയദിനാഘോഷം നടക്കുന്നതിനിടയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റി ഐസിസ് ഭീകരന്‍ 75 പേരെ കൊന്നത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സ്‌ഫോടന പരമ്പരയില്‍ 150 ല്‍പരം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ കര്‍ശന നിലപാടെടുക്കുന്നതാണ് ഫ്രാന്‍സിനെ അവരുടെ ശത്രുവാക്കുന്നത്. ആക്രമണങ്ങളില്‍ ഭയക്കില്ലെന്നും ഐസിസിനെ ഇല്ലാതാക്കാനുളള പോരാട്ടം തുടരുമെന്നും ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു.












Click it and Unblock the Notifications