Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിന് ഫ്രാന്‍സിന്റെ മറുപടി... സിറിയയില്‍ ഫ്രഞ്ച് യുദ്ധവിമാനങ്ങളുടെ ബോംബ് മഴ

മാസ്‌കസ്: പാരീസില്‍ ഐസിസ് നടത്തിയ ഭീകരാക്രമണങ്ങളോട് ഫ്രാന്‍സിന് ഒരിയ്ക്കലും മൃദു സമീപനമല്ല. ഭീകരാക്രമണം കൊണ്ടൊന്നും തങ്ങളെ ഭയപ്പെടുത്താനാകില്ലെന്നാണ് ഫ്രാന്‍സ് വ്യക്തമാക്കിയിട്ടുള്ളത്.

അവര്‍ വെറുതേ പറഞ്ഞതല്ല. 129 പേര്‍ തങ്ങളുടെ രാജ്യത്ത് കൊല്ലപ്പെട്ടപ്പോള്‍ രണ്ട് ദിവസം മാത്രമാണ് അവര്‍ കാത്തിരുന്നത്. പിന്നീട് സിറിയന്‍ ആകാശത്ത് ഫ്രഞ്ച് യുദ്ധ വിമാനങ്ങള്‍ പാറി നടന്ന് ബോംബ് വര്‍ഷം നടത്തുകയായിരുന്നു.

ഏറെ നാള്‍ മുമ്പ് തന്നെ ഫ്രാന്‍സ് സിറിയയിലെ ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേര്‍ക്കുള്ള ആക്രമണം നിര്‍ത്തിവച്ചിരിയ്ക്കുകയായിരുന്നു. അപ്പോഴാണ് ഐസിസ് പാരീസില്‍ കൂട്ടക്കൊല നടത്തിയത്. ഇപ്പോള്‍ ഫ്രഞ്ച് സൈന്യത്തിന്റെ വ്യോമാക്രമണം ഐസിസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിയ്ക്കുകയാണ്.

 ഫ്രാന്‍സിന്റെ പ്രതികാരം

ഫ്രാന്‍സിന്റെ പ്രതികാരം

തങ്ങളുടെ രാജ്യത്ത് ഭീകരാക്രമണം നടത്തിയതിന് ഫ്രാന്‍സ് പ്രതികരിയ്ക്കുകയാണ്. സിറിയയിലെ ഐസിസ് ശക്തികേന്ദ്രങ്ങളില്‍ അതി ശക്തമായ വ്യോമാക്രമാണ് നടത്തുന്നത്.

റാഖ തകര്‍ന്നു?

റാഖ തകര്‍ന്നു?

സിറിയില്‍ ഐസിസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് റാഖ. ഇവിടെ ഫ്രഞ്ച് വ്യോമസേന വന്‍ നഷ്ടമാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്.

കമാന്റ് പോസ്റ്റ്

കമാന്റ് പോസ്റ്റ്

റാഖയിലെ ഐസിസിന്റെ കമാന്റ് പോസ്റ്റും പരിശീലന ക്യാമ്പും തങ്ങളുടെ വ്യോമാക്രമണത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് ഫ്രാന്‍സിന്റെ അവകാശവാദം.

യുഎഇയില്‍ നിന്ന്

യുഎഇയില്‍ നിന്ന്

യുഎഇയില്‍ നിന്നും ജോര്‍ദ്ദാനില്‍ നിന്നുമാണ് ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നത്. ആക്രമണത്തിന് അമേരിയ്ക്കന്‍ സൈന്യത്തിന്റേയും സഹായമുണ്ടായിരുന്നു.

സാധാരണക്കാരെ കൊന്നില്ല

സാധാരണക്കാരെ കൊന്നില്ല

ഐസിസ് പാരീസില്‍ ചെയ്തതുപോലെ സാധാരണക്കാരെ കൊന്നൊടുക്കിയില്ല ഫ്രഞ്ച് സൈന്യം. അവര്‍ ഐസിസ് കേന്ദ്രങ്ങള്‍ മാത്രമാണ് ആക്മിച്ചത്.

വെള്ളവും വെളിച്ചവും

വെള്ളവും വെളിച്ചവും

സാധാരണക്കാര്‍ക്ക് ആള്‍നാശം ഉണ്ടായില്ലെങ്കിലും റാഖയില്‍ വെള്ളവും വെളിച്ചവും ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍. വ്യോമാക്രമണത്തിലാണ് ഈ സംവിധാനങ്ങളെല്ലാം തകര്‍ന്നത്.

 നേരിട്ട് ബന്ധം

നേരിട്ട് ബന്ധം

പാരീസിലെ ആക്രമണങ്ങള്‍ക്ക് ഐസിസ് പ്രചോദനം നല്‍കിയെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നത്. പക്ഷേ ചാവേറുകള്‍ സിറിയയിലെ ഐസിസുമായി ബന്ധപ്പെട്ടിരുന്നതിന് ഇപ്പോള്‍ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു.

എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍

എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍

എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളാണ് തീവ്രവാദികള്‍ ആശയ വിനിമയത്തിന് ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സഖ്യം വലുതാകും

സഖ്യം വലുതാകും

പാരീസ് ആക്രമണത്തോടെ ഐസിസിനെതിരെയുള്ള ലോകരാജ്യങ്ങളുടെ പോരാട്ടങ്ങള്‍ക്ക് ഏക സ്വഭാവം കൈവരുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. അമേരിയ്ക്കയും റഷ്യയും രണ്ട് ചേരികളില്‍ നില്‍ക്കാതെ ഒത്തൊരുമിച്ച് പോരാട്ടം നടത്താനുള്ള നീക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.

റഷ്യ എന്ത് ചെയ്തു

റഷ്യ എന്ത് ചെയ്തു

ഒരുമാസത്തിലേറെയായ സിറിയയില്‍ ശക്തമായ വ്യോമാക്രമണം നടത്തുന്ന റഷ്യയ്ക്ക് ഐസിസിന്റെ ശക്തി കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തന്നെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+