11കാരിയെ ബലാത്സംഗം ചെയ്ത 29കാരനെ കോടതി വെറുതെവിട്ടു.. കാരണം കേട്ടാല്‍ ഞെട്ടും, എന്ത് വിചിത്ര നിയമം!!

  • Posted By:
Subscribe to Oneindia Malayalam

പാരീസ്: അനുവാദമില്ലാതെ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ നമ്മുടെ രാജ്യത്ത് അത് ബലാത്സംഗമാണ്. പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍, സമ്മതത്തോടെയാണെങ്കില്‍ പോലും അത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരും. ലൈംഗികബന്ധത്തിന് സമ്മതം കൊടുക്കണമെങ്കില്‍ പോലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകണമെന്ന് സാരം.

കൊറിയയിലെ അറുപത്തി ഒൻപത്... എന്താണീ വദനസുരതം.. എന്താണ് വദനസുരതത്തിന്റെ ചരിത്രം.. എല്ലാം വിശദമായി!!

ഇത് പക്ഷേ ഇന്ത്യയിലെ നിയമമാണ്, എല്ലാ രാജ്യത്തും ഇതേപോലെയല്ല കാര്യങ്ങള്‍. എന്നിരുന്നാലും ലൈംഗിക ബന്ധത്തിന് സമ്മതം കൊടുക്കാന്‍ ഒരു മിനിമം പ്രായം ഒട്ടുമിക്ക രാജ്യങ്ങളിലും നിയമം മൂലം നിശ്ചയിച്ചിട്ടുണ്ട്. ഇതില്ലാത്തത് വലിയ പ്രശ്‌നമായിരിക്കുകയാണ് ഫ്രാന്‍സില്‍ ഇപ്പോള്‍. വിചിത്രമായ ഒരു കേസ് വേണ്ടിവന്നു രാജ്യത്തെ നിയമസംവിധാനങ്ങള്‍ക്ക് ഇങ്ങനെ ഒരു നിയമത്തിന്റെ ആവശ്യകതെയക്കുറിച്ച് ചിന്തിക്കാന്‍.

വിവാദമായ ആ കേസ്

വിവാദമായ ആ കേസ്

2009ലാണ് 11 കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 29കാരനെതിരെ പോലീസ് കേസെടുത്തത്. എന്നാൽ ഒരുപാട് വിചാരണങ്ങൾ‌ക്ക് ഒടുവിൽ 29കാരനെ കോടതി കുറ്റക്കാരനല്ല എന്ന് കണ്ട് വെറുതെ വിട്ടു. എന്തായിരുന്നു 29കാരരെ രക്ഷപ്പെടാൻ സഹായിച്ചത് എന്നോ, ലൈംഗിക ബന്ധം പെൺകുട്ടിയുടെ സമ്മതത്തോടെയായിരുന്നു എന്നത് തന്നെ.

ഇതുകൊണ്ടും കഴിഞ്ഞില്ല

ഇതുകൊണ്ടും കഴിഞ്ഞില്ല

സംഭവം നടക്കുമ്പോൾ യുവാവിന് 22 വയസ്സായിരുന്നത്രെ. തനിക്ക് അടുത്ത വർഷം പതിനഞ്ച് വയസ്സ് തികയും എന്നാണത്രെ പെൺകുട്ടി ഇയാളോട് പറഞ്ഞത്. ഒരു പാർക്കിൽ വെച്ചാണ് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. പെൺകുട്ടി യുവാവിന് സമ്മതം നൽകിയിട്ടില്ല എന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് കാണിച്ച് കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു.

ഫ്രാൻസിലെ നിയമം വിചിത്രം

ഫ്രാൻസിലെ നിയമം വിചിത്രം

15 വയസ്സോ അതിൽ താഴെയോ ഉള്ള പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിന് ഫ്രാൻസിൽ നിയമപരമായി വിലക്കില്ല. പെൺകുട്ടി സമ്മതം നൽകിയിരുന്നില്ല എന്ന് പ്രോസിക്യൂഷൻ തെളിയിക്കാത്ത പക്ഷം ശിക്ഷയും ഉണ്ടാകില്ല. വിചിത്രമായ ഈ നിയമമാണ് ഇപ്പോൾ മാറ്റാൻ രാജ്യം ഒരുങ്ങുന്നത്.

നിയമത്തിൽ പൊളിച്ചുപണി

നിയമത്തിൽ പൊളിച്ചുപണി

സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവുന്ന കുറഞ്ഞ പ്രായപരിധി നിശ്ചയിക്കണമെന്നാണ് ഇപ്പോൾ നിയമവിദഗ്ധർ പറയുന്നത്. 13നും 15നും ഇടയിലുള്ള ഒരു പ്രായമായിരിക്കും ഇങ്ങനെ നിശ്ചയിക്കുക എന്ന സൂചനയാണ് മന്ത്രി മർലേന സ്ചിപ്പ നൽകുന്നത്. ലൈംഗിക ബന്ധത്തിന് അനുവാദം നൽകാവുന്ന പരമാവധി കുറഞ്ഞ പ്രായം നിയമപരമായി നിശ്ചയിക്കേണ്ടതുണ്ട്.

യുകെയിൽ ഇതാണ് നിയമം

യുകെയിൽ ഇതാണ് നിയമം

ലൈംഗികബന്ധത്തിനുള്ള അനുവാദം നൽകാൻ പെൺകുട്ടിക്ക് 16 വയസ്സ് തിക‍ഞ്ഞിരിക്കണം എന്നാണ് ബ്രിട്ടനിലെ നിയമം അനുശാസിക്കുന്നത്. ഇതിൽ താഴെയുള്ള പെൺകുട്ടിയുമായി അനുവാദത്തോടെ തന്നെ ലൈംഗി ബന്ധത്തിൽ ഏർപ്പെട്ടാലും ഇതിന് നിയമസാധുത ഉണ്ടാകില്ല. ഇത് ഇവിടത്തെ പെൺകുട്ടികള്‍ക്കുള്ള പ്രത്യേക നിയമപരിരക്ഷയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
France to change law after man cleared of molesting 11-year-old

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്